Headlines

Webdesk

കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി വൈദ്യരത്‌നം പത്മഭൂഷൺ പി കെ വാര്യർ അന്തരിച്ചു

ആയുർവേദത്തെ ലോകപ്രശസ്തിയിലേക്ക് ഉയർത്തിയ മഹാവൈദ്യൻ ഡോ. പി കെ വാര്യർ അന്തരിച്ചു. 100 വയസ്സായിരുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി കൂടിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് സ്വവസതിയായ കൈലാസ മന്ദിരത്തിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് 1999ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകി ആദരിച്ചിരുന്നു. 1921 ജൂൺ 5ന് മലപ്പുറം കോട്ടയ്ക്കലിലാണ് അദ്ദേഹത്തിന്റെ ജനനം. 1942ൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ ആത്മകഥയായ സ്മൃതിപർവം കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു. നിരവധി പുരസ്‌കാരങ്ങൾക്കും അവാർഡുകൾക്കും അർഹനാണ്…

Read More

കിറ്റെക്‌സ് ഗ്രൂപ്പിനെ കർണാടകയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

  കേരളാ സർക്കാരിനെതിരെ ആരോപണമുയർത്തിയ കിറ്റെക്‌സ് ഗ്രൂപ്പിനെ കർണാടകയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി സംസാരിച്ചുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പിന്തുണയോടെ കർണാടകയിൽ നിക്ഷേപത്തിനുള്ള അവസരവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ എല്ലാം മുന്നേറി. എന്നാൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള മത്സരങ്ങളുടെ ഭാഗമാകാൻ കേരളം ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ…

Read More

ഇന്ധന, പാചക വാതക വിലവർധനവിനെതിരെ യുഡിഎഫ് കുടുംബ സത്യാഗ്രഹം നടത്തി

  ഇന്ധനവില വർധനവിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ കുടുംബ സത്യാഗ്രഹം നടന്നു. സംസ്ഥാനമൊട്ടാകെ യുഡിഎഫ് പ്രവർത്തകരും നേതാക്കളും രാവിലെ പത്ത് മണി മുതൽ 11 മണി വരെ വീടുകൾക്ക് മുന്നിലാണ് സത്യഗ്രഹ സമരം നടത്തിയത് പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കുക എന്ന പ്ലക്കാർഡേന്തിയായിരുന്നു സത്യാഗ്രഹ സമരം. ഇതൊരു സൂചന മാത്രമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം ശക്തമാക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധനവില…

Read More

മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അന്തരിച്ചു

  മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അന്തരിച്ചു. 73 വയസ്സായിരുന്നു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മിൽമയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ആറ് വർഷമായി മിൽമ എറണാകുളം മേഖല യൂനിയൻ ചെയർമാനാണ്. കാർഷിക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂനിയൻ മെമ്പർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

Read More

ശ്രീലങ്കൻ ക്യാമ്പിൽ കൊവിഡ് വ്യാപനം: ഇന്ത്യ-ശ്രീലങ്ക പരമ്പര നീട്ടിവെച്ചു

  ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ മത്സരങ്ങൾ നീട്ടിവെച്ചു. ശ്രീലങ്കൻ ക്യാമ്പിലെ കൂടുതൽ അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് തീരുമാനം. പുതുക്കിയ തിയതി അനുസരിച്ച് ഏകദിന മത്സരങ്ങൾ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലും നടക്കും. ജൂലൈ 15നാണ് നേരത്തെ ആദ്യ ഏകദിനം നിശ്ചയിച്ചിരുന്നത്. മത്സരങ്ങൾ ആരംഭിക്കാൻ നാല് ദിവസങ്ങൾ ബാക്കി നിൽക്കെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്റ് ഫ്ളവറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്രീലങ്കൻ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ…

Read More

എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി; തീരുമാനം കേന്ദ്രത്തെ അറിയിച്ചു

  മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് എം ശിവശങ്കറിന് സസ്‌പെൻഷൻ നൽകിയിരുന്നത്. സസ്‌പെൻഷൻ നീട്ടുന്ന കാര്യം സർക്കാർ കേന്ദ്രത്തെ അറിയിച്ചു. ഈ മാസം 16ന് സസ്‌പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ പ്രതി ചേർത്തിട്ടില്ല. ശിവശങ്കറിനെതിരെ തെളിവുകളൊന്നും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നില്ല. എന്നാൽ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത് തുടങ്ങിയവരുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. സ്വപ്നക്ക് ഐടി വകുപ്പിൽ നിയമനം ലഭിച്ചത്…

Read More

ആലപ്പുഴയിൽ ഏഴ് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദനം; ആക്രമണം മദ്യലഹരിയിൽ

  ആലപ്പുഴയിൽ ഏഴ് വയസ്സുള്ള കുട്ടിക്ക് അച്ഛന്റെ ക്രൂര മർദനം. മദ്യപിച്ചെത്തിയ പിതാവ് മകളെ മർദിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റു. പിതാവ് പത്തിയൂർ സ്വദേശി രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

ആറ് വയസ്സുകാരിയെ അർജുൻ പീഡനത്തിന് ഇരയാക്കിയത് മിട്ടായി വാങ്ങി നൽകിയ ശേഷം

  വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരിയെ പ്രതി അർജുൻ പീഡനത്തിന് ഇരയാക്കിയത് മിട്ടായി വാങ്ങി നൽകിയ ശേഷം. ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. പ്രതിയെ മിട്ടായി വാങ്ങിയ കടയിലെത്തിച്ച് പോലീസ് തെളിവെടുത്തു. കടയിലുള്ളവർ പ്രതിയെ തിരിച്ചറിഞ്ഞു കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അർജുൻ കടയിലെത്തി മിട്ടായി വാങ്ങിയിരുന്നുവെന്ന് കടക്കാർ മൊഴി നൽകി. കുട്ടിയെ പീഡിപ്പിക്കാനായി കഴിഞ്ഞ രണ്ടര വർഷത്തോളമായി ഇവിടെ നിന്നാണ് അർജുൻ മിട്ടായി വാങ്ങിയിരുന്നത്. ടി വി കണ്ടുകൊണ്ടിരുന്ന കുട്ടിക്ക് മിട്ടായി…

Read More

സിക്ക വൈറസ്: പരിശോധനക്ക് അയച്ച 17 പേരുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ്

  സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചവർ താമസിച്ചിരുന്ന പ്രദേശത്ത് നിന്നും പരിശോധനക്ക് അയച്ച 17 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആദ്യമായി സിക്ക സ്ഥിരീകരിച്ച ഗർഭിണിയുടെ സ്വദേശമായ പാറശ്ശാലയിൽ നിന്നടക്കം ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവായത്. രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളിൽ നിന്ന് കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 14 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. സിക്ക വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്ന് തിരുവനന്തുപരത്ത്…

Read More

നിയമം പാലിക്കുന്നില്ല, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു: സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ ജയിൽ അധികൃതർ

  സ്വർണക്കടത്ത് കേസിലെ പ്രതികളായ റമീസിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ്. പ്രതികൾ ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്നാണ് ആരോപണം. റമീസ് സെല്ലിനുള്ളിൽ സിഗരറ്റ് വലിച്ചുവെന്നും ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് റമീസും സരിത്തും തട്ടിക്കയറിയെന്നും ജയിൽ അധികൃതർ പറയുന്നു പുറത്തുനിന്ന് ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ അടക്കം റമീസിന് പാഴ്‌സൽ എത്തുന്നുണ്ട്. എന്നാൽ ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഇത് കൈമാറുന്നില്ല. ഇതേ ചൊല്ലി പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതർ പറയുന്നു

Read More