Headlines

Webdesk

സൈക്കിളോടിക്കുന്നതാണ് നല്ലത്; ഇന്ധനവില വർധനവിനെ ട്രോളി സണ്ണി ലിയോൺ

ഇന്ധനവില വർധനവിൽ ഭരണകൂടത്തെ ട്രോളി ബോളിവുഡ് താരം സണ്ണി ലിയോൺ. ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്ന് സണ്ണി ലിയോൺ ഫേസ്ബുക്കിൽ കുറിച്ചു. സൈക്കിളിനൊപ്പമുള്ള ചിത്രങ്ങളും സണ്ണി ലിയോൺ പങ്കുവച്ചിട്ടുണ്ട്. രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്.

Read More

പാലായിലെ തോൽവി പരിശോധിക്കുന്നത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യം: ജോസ് കെ മാണി

  നിയമസഭാ തെരഞ്ഞെടുപ്പിലെ പാലായിലെ തോൽവി സംബന്ധിച്ച് അന്വേഷിക്കാനുള്ള സിപിഎം തീരുമാനത്തോട് പ്രതികരിച്ച് ജോസ് കെ മാണി. തോൽവി പരിശോധിക്കുന്നത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. വിജയിച്ചാലും പരാജയപ്പെട്ടാലും എല്ലാ പാർട്ടിയും പരിശോധന നടത്താറുണ്ട്. കേരളാ കോൺഗ്രസും ഇക്കാര്യങ്ങൾ പരിശോധിക്കും അഞ്ച് മണ്ഡലങ്ങളിലെ തോൽവി അന്വേഷിക്കാൻ കേരളാ കോൺഗ്രസ് എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. എൽഡിഎഫ് ഘടകകക്ഷികളുടെ നിസഹകരണമാണ് തോൽവിക്ക് കാരണമായതെന്ന് കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തിയിരുന്നു. പാലായിൽ ജോസ് കെ മാണിക്ക് സിപിഎം…

Read More

പെരുമ്പാവൂരിൽ അഞ്ച് വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവിന് 44 വർഷം തടവുശിക്ഷ

  അഞ്ച് വയസ്സുള്ള സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 44 വർഷം തടവും 11,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2018ൽ എറണാകുളം കുറുപ്പുംപടി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ മദ്യ ലഹരിയിൽ മകളെ ലൈംഗികമായും മകനെ ശാരീരികമായും പീഡിപ്പിക്കുന്നത് സംബന്ധിച്ച് നാട്ടുകാരാണ് ശിശുക്ഷേമ സമിതിയെ അറിയിച്ചത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കുട്ടികളെ കൗൺസിലിംഗ് നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. അമ്മ…

Read More

ജയിൽ ഡിജിപിയുടെ വിശദീകരണം കളവ്; അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹർജി

  അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹർജിയുമായി ജോമോൻ പുത്തൻപുരയ്ക്കൽ. പരോൾ നൽകിയത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. പരോൾ അനുവദിച്ചത് ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പറയുന്നു സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയിൽ ഹൈപവർ കമ്മിറ്റി പത്ത് വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. ശിക്ഷ ലഭിച്ച് അഞ്ച് മാസം തികയും മുമ്പ് പ്രതികൾക്ക് പരോൾ നൽകിയത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

Read More

സംസ്ഥാനത്ത് കാലവർഷം ദുർബലം; ഈ മാസം 15 ന് ശേഷം മഴ ശക്തമാകുമെന്ന് റിപ്പോർട്ട്

    സംസ്ഥാനത്ത് കാലവർഷം ദുർബലം. മഴയിൽ നാൽപത്തിനാല് ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. എങ്കിലും ഈ മാസം പതിനഞ്ചിന് ശേഷം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൺസൂൺ കാലത്തുണ്ടായ മാറ്റങ്ങൾ പുതിയ കാലാവസ്ഥ ഘടനയിലേക്കുള്ള മാറ്റം ആണോയെന്ന് സംശയിക്കുന്നവരുമുണ്ട്. മീനച്ചൂടിനെ വെല്ലുന്ന മിഥുനച്ചൂടാണ് സംസ്ഥാനത്ത് പലയിടത്തും അനുഭവപ്പെടുന്നത്. സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിച്ചിട്ട് ദിവസങ്ങളായി. മഴക്കുറവിൽ തലസ്ഥാനമാണ് മുൻപിൽ. അറുപത് ശതമാനമാണ് കുറവ്. പ്രതീക്ഷിച്ച മഴ ലഭിച്ചത് കോട്ടയത്തു…

Read More

24 മണിക്കൂറിനിടെ 45,892 O കൂടി കൊവിഡ്; 817 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ട്. അതേസമയം കഴിഞ്ഞ മുപ്പത് ദിവസമായി രാജ്യത്തെ പ്രതിദിന വർധനവ് ഒരു ലക്ഷത്തിൽ താഴെയാണ്. 817പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 3,07,09,557 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,98,43,825 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ മാത്രം 44,291 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിൽ 4,60,704 പേരാണ് ചികിത്സയിൽ കഴിയുന്നത്….

Read More

ബീവറേജ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ തിരക്ക്; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ബീവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ തിരക്കിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കല്യാണത്തിന് 20 പേർ പങ്കെടുക്കുമ്പോൾ ബെവ്‌കോയ്ക്ക് മുന്നിൽ കൂട്ടയിടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ തിരക്ക് അനുവദിക്കാനാകില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ആളുകളാണ് മദ്യശാലകൾക്ക് മുന്നിൽ വരി നിൽക്കുന്നത്. ഇത്തരത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ ആളുകൾ ക്യൂ നിൽക്കുകയാണെങ്കിൽ രോഗവ്യാപനം ഉണ്ടാകില്ലേയെന്ന് കോടി ചോദിച്ചു അഞ്ഞൂറോളം പേരാണ് മദ്യശാലകൾക്ക് മുന്നിൽ…

Read More

ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊന്ന് കുഴിച്ചുമൂടി; മൂന്ന് പേർ പിടിയിൽ

ഇടുക്കി രാജക്കാട് ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി. ഛത്തിസ്ഗഢ് സ്വദേശി ഗദ്ദു(40)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് ഇവർ. ബുധനാഴ്ച രാത്രി ഒന്നിച്ച് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും ഗദ്ദുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Read More

ഓണത്തിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സ്‌പെഷ്യൽ കിറ്റ്; റേഷൻ വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ

ഓണത്തിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സ്‌പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റേഷൻ വ്യാപാരികൾക്ക് ഏഴര ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട് കൊവിഡ് കാലത്ത് നാൽപതോളം റേഷൻ വ്യാപാരികളാണ് രോഗബാധിതരായി മരിച്ചത്. സാധാരണക്കാരുമായി ഏറ്റവുമധികം ഇടപെടുന്ന ആളുകൾ കൂടിയാണിവർ. ഇത് കണക്കിലെടുത്താണ് ഇൻഷുറൻസ് പരിരക്ഷ. തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച അർഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നൽകും. അതിൽ പത്ത് ലക്ഷം രൂപ വീട് നിർമാണം…

Read More

അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിയെ ഇന്നും വിജിലൻസ് ചോദ്യം ചെയ്യുന്നു

  അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് ഇന്നും ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. ഷാജിയെ ഇന്നലെ മൂന്ന് മണിക്കൂറോളം നേരം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു കേസിൽ നേരത്തെ ഷാജി നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് വിജിലൻസ് സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീത് കൗണ്ടർ ഫോയിലുകളും മിനുട്‌സിന്റെ രേഖകളും ഷാജി തെളിവായി…

Read More