ആന്ധ്രാപ്രദേശിൽ നിന്നും അങ്കമാലിയിലേക്ക് കൊണ്ടുവന്ന കഞ്ചാവ് പിടികൂടി. പാലക്കാട് ദേശീയപാതയിൽ വെച്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പൂച്ചെടി ലോഡ് കയറ്റിവന്ന ലോറിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
56 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. രണ്ട് പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചാലക്കുടി സ്വദേശി സുനു ആന്റണി, വയനാട് സ്വദേശി നിഖിൽ എന്നിവരാണ് പിടിയിലായത്. ലോറിയുടെ ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ബോക്‌സിലായിരുന്നു കഞ്ചാവ്.