പനമരം: പൊലീസ് സ്റ്റേഷൻ പരിധിയിൽ മുഖംമൂടി ആക്രമണവും കളവുകളും തുടർക്കഥ. ഒരു മാസമായി പനമരത്തും പരിസരപ്രദേശങ്ങളിലും ഒറ്റപ്പെട്ട വീടുകളിൽ ആക്രമണങ്ങളും കവർച്ചശ്രമങ്ങളും പട്ടാപ്പകൽ നടകുകയാണ്. കഴിഞ്ഞമാസം നെല്ലിയമ്പത്ത് റിട്ട. അധ്യാപകൻ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും വെട്ടേറ്റ് മരിച്ചതിെൻറ നടുക്കത്തിൽനിന്ന് മുക്തമാകുന്നതിനു മുമ്പാണ് പ്രദേശവാസികളിൽ ഭീതിവർധിപ്പിച്ച് കുറ്റകൃത്യങ്ങൾ വർധിക്കുന്നത്.
നെല്ലിയമ്പത്തെ വാഴക്കണ്ടി ദേവദാസിെൻറ വീട്ടിൽ അജ്ഞാത സംഘം എത്തിയിരുന്നു. നായ് കുരക്കുന്ന ശബദംകേട്ട് വീട്ടുകാർ ജനൽ തുറന്നുനോക്കുമ്പോഴേക്ക് അജ്ഞാത സംഘം രക്ഷപ്പെടുകയായിരുന്നു. അതിനടുത്ത ദിവസം നെല്ലിയമ്പം ലക്ഷംകുന്നു കോളനിയിൽ കോലംപള്ളി ശ്രീദേവിയുടെ വീട്ടിൽനിന്ന് പണം കവർന്നു. തിങ്കളാഴ്ച കണിയാമ്പറ്റ മില്ല്മുക്ക് കളരിക്കുന്നിൽ പാറക്കൽ ബീനിഷിെൻറ വീട് പട്ടാപ്പകൽ മുഖംമൂടി ധരിച്ചവർ കുത്തിത്തുറക്കാൻ ശ്രമിച്ചു.
കുട്ടികൾ ബഹളംവെച്ചതിനെ തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച ചെറുകാട്ടൂർ മുതിരക്കാലേൽ ഫ്രാൻസിെൻറ വീട്ടിലും പട്ടാപ്പകൽ സമാന സംഭവമുണ്ടായി. മകൾ ബഹളംവെച്ചതിനെ തുടർന്ന് സ്കൂട്ടറിൽ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. െപാലീസ് സി.സി ടി.വി ദൃശ്യം പരിശോധിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ചെറുകാട്ടൂർ എസ്റ്റേറ്റ് മുക്കിൽനിന്ന് ബൈക്ക് കളവ്പോയിരുന്നു. ഇരട്ടക്കൊലപാതകത്തിൽ ശാസ്ത്രീയ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കുേമ്പാഴും പ്രദേശത്ത് കുറ്റകൃത്യങ്ങൾ പെരുകുന്നതിെൻറ ആശങ്കയിലാണ് ജനങ്ങൾ.