Headlines

Webdesk

ആലുവയിൽ ഗർഭിണിയെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായത് ഭർത്താവിന്റെ സുഹൃത്ത്

എറണാകുളം ആലുവയിൽ ഗർഭിണിയെ മർദിച്ച കേസിൽ ഒരാൾ പിടിയിൽ. പറവൂർ മന്നം സ്വദേശി സഹൽ ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്താണ് ഇയാൾ. ഭർത്താവ് ജൗഹറടക്കം പ്രതികളായ അഞ്ച് പേർ ഒളിവിലാണ്. സഹൽ ആറാം പ്രതിയാണ് ആലുവ ആലങ്ങാട് സ്വദേശി നഹ്ലത്തിനാണ് ഭർതൃവീട്ടിൽ വെച്ച് ക്രൂരമർദനമേറ്റത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ജൗഹർ യുവതിയെ വിവാഹം കഴിച്ചത് കഴിഞ്ഞ ദിവസം ജൗഹറിന്റെ വീട്ടിലെത്തിയ നഹ്ലത്തിന്റെ പിതാവിനും…

Read More

കിറ്റെക്‌സ് കേരളം വിട്ടുപോകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് യൂസഫലി

കിറ്റെക്‌സ് കമ്പനി കേരളം വിട്ടുപോകരുതെന്നാണ് ആഗ്രഹമെന്ന് വ്യവസായി എം എ യൂസഫലി. 3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപമായാലും അത് കേരളത്തിന് വലുതാണ്. വ്യവസായ സംരംഭങ്ങൾ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നൽകും കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി സംസാരിക്കും. കൊവിഡിനെ തുടർന്ന് മരിച്ച പ്രവാസികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കാൻ നോർക്കയുമായി ചർച്ച നടത്തും. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ദുബൈ വേൾഡ് എക്‌സ്‌പോയുമായി ലുലു ഗ്രൂപ്പ് സഹകരിക്കും. ഇത് യുഎഇയുടെ വ്യാപാര വാണിജ്യ മേഖലയ്ക്ക്…

Read More

സംവിധായകൻ ആൻറണി ഈസ്റ്റ്മാൻ അന്തരിച്ചു

സംവിധായകൻ ആൻറണി ഈസ്റ്റ്മാൻ അന്തരിച്ചു തൃശൂർ: ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു.രചയിതാവ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്​ മരണം. സംസ്‍കാരം പിന്നീട്. വയല്‍, അമ്പട ഞാനേ, വർണത്തേര്, ഇണയെ തേടി, ഐസ്ക്രീം, മൃദുല എന്നീ ആറ് ചിത്രങ്ങളുടെ സംവിധായകനാണ്​. ശങ്കര്‍, മേനക, നെടുമുടി വേണു, തിലകന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന ‘അമ്പട ഞാനേ’ ഹിറ്റ്​ ചിത്രമായിരുന്നു. നിരവധി സിനിമകൾക്ക്​ കഥയെഴുതിയിട്ടുണ്ട്​.ഈ തണലില്‍ ഇത്തിരി നേരം, തസ്‍കരവീരന്‍ എന്നിവ…

Read More

മെക്‌സിക്കോയിലെ യുക്കാറ്റന്‍ ഉപദ്വീപിന്റെ പടിഞ്ഞാറ് സമുദ്രനിരപ്പില്‍ വൃത്താകൃതിയില്‍ തീ ജ്വാല കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം

  മെക്‌സിക്കോയിലെ യുക്കാറ്റന്‍ ഉപദ്വീപിന്റെ പടിഞ്ഞാറ് സമുദ്രനിരപ്പില്‍ വൃത്താകൃതിയില്‍ തീ ജ്വാല കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. സമുദ്രത്തിന് നടുവില്‍ നിന്ന് പുറത്തേക്ക് വന്ന ഓറഞ്ച് നിറത്തിലുള്ള തീജ്വാലകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ‘ഐ ഓഫ് ഫയര്‍’എന്നാണ് സമൂഹ്യമാധ്യമങ്ങളില്‍ ഈ പ്രതിഭാസം വിളിക്കപ്പെട്ടത്. എന്നാല്‍, തീ ഉയരാനുണ്ടായ കാരണമറിഞ്ഞപ്പോള്‍ പലരുടെയും ആകാംക്ഷയ്ക്ക് അന്ത്യമായി. ഒരു അണ്ടര്‍വാട്ടര്‍ പൈപ്പ്‌ലൈനില്‍ നിന്നാണ് തീ പിടിത്തമുണ്ടായത്. പ്രമുഖ കമ്പനിയായ പെമെക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്‍നിര കു മാലൂബ് സാപ്പ് ഓയില്‍ ഡെവലപ്മെന്റിന്റെ പ്ലാറ്റ്‌ഫോമിലേക്ക്…

Read More

സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസിന്റെ നിർദേശം. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച എത്താനാണ് നിർദേശം. ഇന്ന് അർജുൻ ആയങ്കിയുമായി കണ്ണൂരിലെത്തി കസ്റ്റംസ് തെളിവെടുപ്പ് നടത്തിയിരുന്നു. അർജുന്റെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് പറയുന്നു സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകൾ വീട്ടിൽ നിന്ന് ലഭിച്ചു. അതേസമയം ഫോൺ വളപട്ടണം പുഴയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് അർജുൻ ആയങ്കി മൊഴി തിരുത്തി. നേരത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കാർ മാറ്റുന്നതിനിടെ…

Read More

രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെത്തി: ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയും

കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. അറസ്റ്റിലായ രേഷ്മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്കിൽ ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധുക്കൾ കൂടിയായ രണ്ട് യുവതികളെന്ന് വ്യക്തമായി. ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയും ചേർന്നാണ് രേഷ്മയെ കബളിപ്പിച്ചത്. ഇതിനായി അനന്തു എന്ന പേരിൽ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഇവർ ഉണ്ടാക്കുകയും രേഷ്മയോട് ചാറ്റ് ചെയ്യുകയുമായിരുന്നു. ഫോൺ വിളികൾ ഉണ്ടായിരുന്നില്ല. കാമുകന്റെ നിർദേശപ്രകാരമാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് രേഷ്മ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കാമുകനായി നടിച്ച്…

Read More

വോട്ടർ പട്ടിക ചോർന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി; ക്രൈംബ്രാഞ്ച് കേസെടുത്തു

  വോട്ടർപട്ടിക ചോർന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ജോയിന്റ് ചീഫ് ഇലക്ട്രറൽ ഓഫീസറാണ് ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിലാണ് എഫ്ഐആർ രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കമ്മിഷൻ സൂക്ഷിച്ച 2.67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതി. തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. കമ്മിഷൻ ഓഫിസിലെ ലാപ്ടോപിലെ വിവരങ്ങൾ ചോർന്നുവെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആറിൽ പറയുന്നു. ഐടി ആക്ടിലെ വിവിധ വകുപ്പുകളും മോഷണം, ഗൂഡാലോചന എന്നീ കുറ്റങ്ങളും ചുമത്തിയാണ് കേസ്….

Read More

സ്വർണക്കടത്ത് കേസ് ക്രിമിനലുകളെ സർക്കാരിനും സിപിഎമ്മിനും ഭയമാണെന്ന് വി ഡി സതീശൻ

  സ്വർണക്കടത്ത് കേസിലെ ക്രിമിനലുകളെ സിപിഎമ്മിനും സർക്കാരിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇവരെ പാർട്ടി ഉപയോഗപ്പെടുത്തിയിരുന്നു. നടപടിയെടുത്താൽ പാർട്ടിയെ ഇവർ പ്രതിരോധത്തിലാക്കുമെന്ന് അറിയാം. ആലങ്ങാട്ടെ യുവതിക്കെതിരായ സ്ത്രീധന പീഡനത്തിൽ പോലീസ് ഇടപെട്ടില്ല. മിസ്ഡ് കോളിൽ നടപടിയെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മറുപടി പറയണം. പോക്‌സോ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ ന്യായീകരിക്കുന്നില്ല. ഈ കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്ക് തെറ്റുപറ്റിയിട്ടില്ലെന്നും സതീശൻ പറഞ്ഞു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നിയമം അനുസരിക്കാൻ…

Read More

റഫാൽ യുദ്ധവിമാന ഇടപാട്: അഴിമതി ആരോപണത്തിൽ ഫ്രാൻസിൽ അന്വേഷണം

  റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചു. കൂടിയ വിലയ്ക്കാണ് യുദ്ധവിമാന ഇടപാട് നടത്തിയതെന്ന ആരോപണങ്ങളിൽ ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസ് ഫിനാൻഷ്യൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം ആരംഭിച്ചത് ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിച്ചിട്ടുണ്ട്. ജൂൺ 14 മുതൽ അന്വേഷണം ആരംഭിച്ചതായാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 56,000 കോടി രൂപയ്ക്ക് 37 യുദ്ധവിമാനങ്ങൾ വാങ്ങിയതിലാണ് അഴിമതി ആരോപണം ഉയർന്നത്.

Read More

കരിപ്പൂർ സ്വർണക്കടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും; സ്വമേധയാ കേസെടുത്തു

  കരിപ്പൂർ സ്വർണക്കടത്തിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വർണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുക. മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് സംസ്ഥാനത്ത് മുമ്പ് നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടു പോകൽ, അനുബന്ധ കുറ്റകൃത്യങ്ങൾ തുടങ്ങിയവ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി കെവി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണത്തിന്റെ ഭാഗമാകും.

Read More