സ്വർണക്കടത്ത് കേസിലെ ക്രിമിനലുകളെ സിപിഎമ്മിനും സർക്കാരിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇവരെ പാർട്ടി ഉപയോഗപ്പെടുത്തിയിരുന്നു. നടപടിയെടുത്താൽ പാർട്ടിയെ ഇവർ പ്രതിരോധത്തിലാക്കുമെന്ന് അറിയാം.
ആലങ്ങാട്ടെ യുവതിക്കെതിരായ സ്ത്രീധന പീഡനത്തിൽ പോലീസ് ഇടപെട്ടില്ല. മിസ്ഡ് കോളിൽ നടപടിയെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മറുപടി പറയണം. പോക്‌സോ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ ന്യായീകരിക്കുന്നില്ല. ഈ കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്ക് തെറ്റുപറ്റിയിട്ടില്ലെന്നും സതീശൻ പറഞ്ഞു
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നിയമം അനുസരിക്കാൻ ബാധ്യതയുണ്ട്. ഏപ്രിൽ മൂന്നിന് നടന്ന സംഭവത്തിൽ മൂന്നാം മാസത്തിലാണ് നോട്ടീസ് പോലും നൽകുന്നത്. ഹാജരാകില്ലെന്ന കെ സുരേന്ദ്രന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു