കരിപ്പൂർ സ്വർണക്കടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും; സ്വമേധയാ കേസെടുത്തു

 

കരിപ്പൂർ സ്വർണക്കടത്തിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വർണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുക. മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്

സംസ്ഥാനത്ത് മുമ്പ് നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടു പോകൽ, അനുബന്ധ കുറ്റകൃത്യങ്ങൾ തുടങ്ങിയവ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി കെവി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണത്തിന്റെ ഭാഗമാകും.