സ്വർണക്കടത്ത് ക്വട്ടേഷനിൽ ടിപി കേസ് പ്രതികൾക്കും പങ്കുണ്ടെന്ന് മൊഴി നൽകി അർജുൻ ആയങ്കി

 

സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ ടിപി കേസ് പ്രതികൾക്കും പങ്കുണ്ടെന്ന് വ്യക്തമാക്കി അർജുൻ ആയങ്കിയുടെ മൊഴി. കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണം തട്ടിയെടുക്കാൻ സഹായിച്ചുവെന്നാണ് അർജുൻ മൊഴി നൽകിയത്. ഇതിന് ഇവർക്ക് പ്രതിഫലം നൽകിയെന്നും അർജുൻ സമ്മതിച്ചു

ടിപി കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയാണ് സ്വർണക്കടത്ത് ക്വട്ടേഷൻ ടീമിനെ നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. തട്ടിയെടുക്കുന്ന സ്വർണത്തിന്റെ ഒരു പങ്ക് കൊടി സുനിക്കും ടീമിനും നൽകണമെന്നതായിരുന്നു കരാർ.

കൊടി സുനിയുടെ സംരക്ഷണത്തിലാണ് അർജുൻ ആയങ്കിയും ടീമും ക്വട്ടേഷൻ നടത്തിയതെന്നതാണ് ഇപ്പോൾ തെളിയുന്നത്. അർജുനെ ഇന്ന് തെളിവെടുപ്പിനായി കണ്ണൂരിൽ എത്തിച്ചിട്ടുണ്ട്.