Headlines

Webdesk

റാഫേല്‍ ഇടപാടിൽ സംയുക്ത പാര്‍ലമെന്‍റററി കമ്മിറ്റി അന്വേഷിക്കണം: കോണ്‍ഗ്രസ്

  റാഫേല്‍ ഇടപാടിൽ സംയുക്ത പാര്‍ലമെന്‍റററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, അന്വേഷണത്തിന് ഉത്തരവിടണം. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലെ അഴിമതി പുറത്ത് കൊണ്ടുവരാൻ ഏക പോംവഴിയാണിതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച്‌ ജുഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ഫ്രഞ്ച് ജഡ്ജിയെ നിയമിച്ചതായി ഫ്രഞ്ച് അന്വേഷണ വെബ്സൈറ്റ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്. റാഫേല്‍ ഇടപാടിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി…

Read More

ടി.പി വധക്കേസ് പ്രതിയുടെ വീട്ടില്‍ റെയ്ഡ്; പൊലീസ് യൂണിഫോമിലെ സ്റ്റാറും വിലപ്പെട്ട രേഖകളും കണ്ടെത്തി

  കണ്ണൂർ: രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ പൊലീസ് യൂണിഫോമിലെ സ്റ്റാര്‍ കണ്ടെത്തി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്നും നടത്തിയ കസ്റ്റംസ് റെയ്ഡിനിടെയാണ് സ്റ്റാര്‍ കണ്ടെത്തിയത് . പൊലീസ് വേഷത്തില്‍ ഷാഫി അടക്കമുള്ളവര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടിരുന്നു എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെയും കൂട്ടി നടത്തിയ റെയ്ഡിൽ ഇത് കൂടാതെ ലാപ്‌ടോപും വിലപ്പെട്ട മറ്റുരേഖകളും കണ്ടെത്തിയിട്ടുണ്ട്. ടി.പി വധക്കേസിലെ മറ്റൊരു പ്രതിയായ…

Read More

ഡെൽറ്റാ വകഭേദം സ്ഥിരീകരിക്കുന്നവരുടെ രോഗലക്ഷണങ്ങളിൽ മാറ്റം: പ്രധാന ലക്ഷണമെന്തെന്ന് നോക്കാം

ലണ്ടൻ: ഡെൽറ്റാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക പഠന റിപ്പോർട്ട് പുറത്ത്. കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങൾ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആദ്യകാല കോവിഡ് കേസുകളിൽ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം അല്ലായിരുന്നുവെന്നും എന്നാൽ ഡെൽറ്റ വകഭേദം ബാധിച്ച കോവിഡ് രോഗികളിൽ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നുമാണ് പഠനത്തിൽ പറയുന്നത്. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാല ബ്രിട്ടനിലെ രോഗികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. മുൻപ്…

Read More

അമീർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി

  പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ നടൻ അമീർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി. ഇക്കാര്യം ഇവർ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്. ഇനി ഭാര്യ-ഭർത്താവ് എന്നീ സ്ഥാനങ്ങൾ ഇല്ലെന്നും ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണെന്നും വാർത്താക്കുറിപ്പിൽ അമീർ ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. ഏറെ നാളായി വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നുവെന്നും അതിന് പറ്റിയ സമയമാണിതെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. മകൻ ആസാദിനായി എന്നും നല്ല മാതാപിതാക്കളായി നിലകൊള്ളുമെന്നും അവനെ തങ്ങൾ ഒരുമിച്ച് വളർത്തുമെന്നും ഇരുവരും പറഞ്ഞു. 16 വർഷത്തെ ദാമ്പത്യ…

Read More

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ: പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് അറിയിച്ചു

  ഒടുവിൽ കേന്ദ്രസർക്കാരിന്റെ സമ്മർദത്തിന് വഴങ്ങി ട്വിറ്റർ. പരാതി പരിഹാര ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ഡൽഹി ഹൈക്കോടതിയെയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്. നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും ട്വിറ്റർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇടക്കാല റെസിഡന്റ് ഗ്രീവൻസ് ഓഫീസർ ജൂൺ 21ന് സ്ഥാനമൊഴിഞ്ഞതായും കമ്പനി കോടതിയെ അറിയിച്ചു. ട്വിറ്ററിന്റെ ഗ്ലോബൽ പോളിസി ഡയറക്ടർ ജെറെമി കെസ്സൽ ആണ് പുതിയ പരാതി പരിഹാര ഉദ്യോസ്ഥനാകുന്നത്. എന്നാൽ ഇന്ത്യക്കാരനായ കമ്പനി ഉദ്യോസ്ഥനാണ് സ്ഥാനത്ത് നിയമിതനാകേണ്ടെതെന്നാണ് ഐടി ചട്ടം.

Read More

ഈജിപ്തിന്റെ ‘എയര്‍ കെയ്റോ’ വിമാന കമ്പനിയുടെ ദോഹയിലേക്കുള്ള സര്‍വീസ് ജൂലൈ നാല് മുതല്‍

  ദോഹ: ഈജിപ്ത്-ഖത്തര്‍ ബന്ധം സാധ്യമായതിന് പിന്നാലെ ദോഹയിലേക്കുള്ള എയര്‍ കെയ്റോ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂലൈ നാല് മുതലാണ് എയര്‍ കെയ്റോ വിമാന കമ്പനി ദോഹയിലേക്ക് സര്‍വീസ് നടത്തുക. ഈജിപ്ഷ്യന്‍ പത്രമായ അല്‍ അഖ്ബാര്‍ അല്‍ യുഉം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 26-ന് എയര്‍ കെയ്റോയ്ക്ക് ഏറ്റവും പുതിയ എ 320 നിയോ വിമാനം ലഭിച്ചതായി ഈജിപ്ഷ്യന്‍ പത്രം ചൂണ്ടിക്കാട്ടി. ഇതോടെ എയര്‍ കെയ്റോ ഉടമസ്ഥതിയിലുള്ള വിമാനങ്ങളുടെ എണ്ണം എട്ടായി. മിഡില്‍…

Read More

വയനാട് ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ 

  തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 8 പള്ളിക്കുന്നിലെ തേറ്റമല ടൗൺ മുതൽ വെള്ളമുണ്ട കൊച്ചുവയൽ പാലം വരെയുള്ള (നെല്ലിമറ്റംകുന്ന്, കൂത്തുപറമ്പൻകുന്ന് ഉൾപ്പടെ) പ്രദേശങ്ങളും, മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 വെള്ളാരംകുന്ന് പ്രദേശവും, വാർഡ് 18 പാലക്കമൂലയിലെ ചെണ്ടക്കുനി പ്രദേശവും, തിരുനെല്ലി പഞ്ചായത്തിലെ വാർഡ് 9 ബേഗൂർ ഫോറസ്റ്റ് കോളനി, പുളിഞ്ചോട് കോളനി, ചങ്ങലഗേറ്റ് കോളനി, പന്തികോളനി ഉൾപ്പെടുന്ന പ്രദേശങ്ങളുംകണ്ടൈൻമെന്റ്, മൈക്രോ കണ്ടൈൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ വാർഡ് 2…

Read More

വയനാട് ജില്ലയില്‍ 328 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.69

  വയനാട് ജില്ലയില്‍ ഇന്ന് 328 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 274 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.69 ആണ്. 327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65848 ആയി. 62183 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3079 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2102 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ആലുവയിൽ ഗർഭിണിയെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായത് ഭർത്താവിന്റെ സുഹൃത്ത്

എറണാകുളം ആലുവയിൽ ഗർഭിണിയെ മർദിച്ച കേസിൽ ഒരാൾ പിടിയിൽ. പറവൂർ മന്നം സ്വദേശി സഹൽ ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്താണ് ഇയാൾ. ഭർത്താവ് ജൗഹറടക്കം പ്രതികളായ അഞ്ച് പേർ ഒളിവിലാണ്. സഹൽ ആറാം പ്രതിയാണ് ആലുവ ആലങ്ങാട് സ്വദേശി നഹ്ലത്തിനാണ് ഭർതൃവീട്ടിൽ വെച്ച് ക്രൂരമർദനമേറ്റത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ജൗഹർ യുവതിയെ വിവാഹം കഴിച്ചത് കഴിഞ്ഞ ദിവസം ജൗഹറിന്റെ വീട്ടിലെത്തിയ നഹ്ലത്തിന്റെ പിതാവിനും…

Read More