Headlines

Webdesk

കണ്ണൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് അറസ്റ്റിൽ

  കണ്ണൂർ ചാലാട് ഒമ്പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഴിക്കുന്നിലെ രാജേഷ്-വാഹിത ദമ്പതികളുടെ മകൾ അവന്തികയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മാതാവ് വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു മകളെ വാഹിദ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ നീക്കം. ഇവർക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് അറിയുന്നത്. മകളെ അവശനിലയിൽ കണ്ടതിനെ തുടർന്ന് പിതാവ് രാജേഷ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയമുണ്ടായതോടെയാണ് രാജേഷ് പരാതി നൽകിയത്. തുടർന്ന്…

Read More

മുട്ടിൽ മരം മുറി: ഉത്തരവാദിത്വത്തിൽ നിന്ന് കാനം രാജേന്ദ്രന് ഒഴിയാനാകില്ലെന്ന് കെ മുരളീധരൻ

  മരം മുറിക്കൽ വിവാദത്തിൽ സിപിഐക്കെതിരെ കെ മുരളീധരൻ. മരംമുറിയുടെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഒഴിഞ്ഞുമാറാനാകില്ല. മന്ത്രിമാർ അറിഞ്ഞു കൊണ്ടാണ് മുട്ടിൽ മരം മുറിയെന്ന് നേരത്തെ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. വനംവകുപ്പിന്റെയും റവന്യു വകുപ്പിന്റെയും തികഞ്ഞ അശ്രദ്ധയാണിത്. സിപിഐയുടെ അറിവോടെയാണ് മന്ത്രിമാർ ഇക്കാര്യം ചെയ്തത്. ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു കൊടകര കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണ്. ബിജെപി യോഗം ചേർന്നിട്ട് ഇപ്പോൾ…

Read More

കോഴിക്കോട് കൊടുവള്ളിയിൽ 14കാരനെ ലൈംഗികമായി പീഡിപ്പിച്ച കേബിൾ ടിവി ഓപറേറ്റർ അറസ്റ്റിൽ

  കോഴിക്കോട് കൊടുവള്ളിയിൽ 14കാരനെ ലൈംഗികമായി പീഡിപ്പിച്ച കേബിൾ ടി വി ഓപറേറ്റർ പിടിയിൽ. പനമ്പങ്കണ്ടി സ്വദേശി രാഗേഷാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. ജൂലൈ 30നാണ് സംഭവം. ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനായി തിരിച്ചറിയൽ രേഖയുടെ ഫോട്ടോ സ്റ്റാറ്റ് ആവശ്യപ്പെട്ടാണ് ഇയാൾ കുട്ടിയുടെ വീട്ടിലെത്തിയത്. ഫോട്ടോ കോപ്പി ഇല്ലാത്തതിനാൽ ഓമശ്ശേരിയിൽ പോയി എടുത്തു കൊണ്ടുവരാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെയും കൂട്ടി ബൈക്കിൽ പോയി. ഇടുങ്ങിയ റോഡിലൂടെ പോയി കരമ്പല്ലി കോട്ടയ്ക്ക് സമീപത്ത് വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു മാതാപിതാക്കൾ…

Read More

രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി

ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും അത് തുടരും. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങൾ ഇവിടെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് എൽ ഡി എഫ് സർക്കാർ ഉറപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു കിറ്റെക്‌സ് വിഷയം വിവാദമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആർ പി ജി എന്റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്കയുടെ ട്വീറ്റിന് നന്ദി പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ചതിന് നന്ദിയെന്നും നിങ്ങളുടെ സത്യസന്ധതയെ…

Read More

ജീവിതം തീര്‍ന്നെന്നു കരുതി’; കടുവ ആക്രമിച്ചതിന്റെ നടുക്കം മാറാതെ ടാപ്പിങ് തൊഴിലാളി ഹുസൈന്‍

  പാലക്കാട്‌:കടുവ ആക്രമിച്ചതിന്റെ നടുക്കത്തില്‍ നിന്ന് ഇപ്പോഴും പാലക്കാട്ടെ ടാപ്പിങ് തൊഴിലാളിയായ ഹുസൈന്‍ മുക്തനായിട്ടില്ല. ശനിയാഴ്ച രാവിലെ റബ്ബര്‍ പാല്‍ ശേഖരിക്കുന്നതിനിടെയാണ് ഹുസൈനെ കടുവ ആക്രമിച്ചത്. ജോലിക്കിടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് കടുവയെ കണ്ടത്. പിന്തിരിഞ്ഞോടിയെങ്കിലും പിന്നാലെ ഓടിയ കടുവ ദേഹത്ത് ചാടി വീണ് ആക്രമിക്കുകയായിരുന്നു. ജീവിതം തീര്‍ന്നെന്നാണ് കരുതിയതെന്ന് ഹുസൈന്‍ പറഞ്ഞു. നിലത്തുവീണപ്പോള്‍ കയ്യിലുണ്ടായിരുന്ന ബക്കറ്റ് കടുവയുടെ നേരെ വീശി. അതിന്റെ കണ്ണിന് എന്തോ പറ്റിയെന്ന് സംശയുണ്ട്. ബക്കറ്റ് വീശിയപ്പോള്‍ അത് പിന്തിരിഞ്ഞുപോവുകയായിരുന്നു. പഞ്ചായത്ത് മെമ്പറും…

Read More

ലക്ഷദ്വീപിൽ വീണ്ടും കുട്ടപ്പിരിച്ചുവിടൽ; ടൂറിസം വകുപ്പിലെ 42 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു

  ലക്ഷദ്വീപിൽ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നു. ടൂറിസം വകുപ്പിലെ 42 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. 151 പേരെ പിരിച്ചുവിടാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ടൂറിസം, കായിക വകുപ്പിലെ 151 ജീവനക്കാരെയാണ് പിരിച്ചുവിട്ടത് കൊച്ചി അഡ്മിനിസ്‌ട്രേഷൻ ഓഫീസിലെ 27 ജീവനക്കാരും ഇതിൽ ഉൾപ്പെടും. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം ഭാവി സമരപരിപാടികൾ ആലോചിക്കാൻ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും.  

Read More

അനധികൃത പണപ്പിരിവ്: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം

  കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. കരുണാകരൻ ട്രസ്റ്റിന്റെ പേരിലും പാർട്ടി ഓഫീസ് നിർമാണത്തിനുമായി അനധികൃത പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യും.

Read More

24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കൊവിഡ്; 955 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,05,45,433 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 52,299 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. നിലവിൽ 4,85,350 പേരാണ് ചികിത്സയിൽ കഴിയുന്നത്. 4,02,005 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 35.12 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

വിവാദമായ മരം മുറി ഉത്തരവിന് പിന്നിൽ മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ

  വിവാദമായ മരംമുറി ഉത്തരവിന് നിർദേശിച്ച് മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു. ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ചായിരുന്നു ഉത്തരവിറക്കിയത്. റവന്യു ഭൂമിയിലെ മരം മുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണൽ എ ജിയുടെയും ഉപദേശം വാങ്ങിവേണം ഉത്തരവിറക്കുവാൻ. എന്നാൽ മന്ത്രിക്ക് നിയമോപദേശം ലഭിച്ചിട്ടില്ലെന്നത് ഫയലിൽ നിന്ന് വ്യക്തമാണ്. 2020 ഒക്ടോബർ അഞ്ചിന് ചന്ദ്രശേഖരൻ നൽകിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങൾ മുറിക്കാനാകില്ലെന്ന നിയമവ്യവസ്ഥ മറികടക്കാനാണ് ഉത്തരവിറക്കാൻ നിർദേശിച്ചിരിക്കുന്നത്. മരം…

Read More

ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവിനെ മാറ്റിയേക്കും; തരൂരിനും സാധ്യത

  ലോക്‌സഭാ കോൺഗ്രസ് കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ആധിർ രഞ്ജൻ ചൗധരിയെ മാറ്റാനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധി സഭാ കക്ഷി നേതാവായി വരണമെന്നാണ് എംപിമാരുടെ ആവശ്യം. എന്നാൽ രാഹുൽ ഇതിന് സമ്മതം മൂളിയിട്ടില്ല. ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത് മമതാ ബാനർജിയുമായി അടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചൗധരിയെ നീക്കാൻ തുടങ്ങുന്നത്. മമതാ ബാനർജിയുടെ കടുത്ത വിമർശകനാണ് ചൗധരി. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ചൗധരിയെ മുൻനിർത്തിയാണ് കോൺഗ്രസ് സഖ്യം മത്സരിച്ചതെങ്കിലും  തോൽവിയായിരുന്നു ഫലം…

Read More