കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. കരുണാകരൻ ട്രസ്റ്റിന്റെ പേരിലും പാർട്ടി ഓഫീസ് നിർമാണത്തിനുമായി അനധികൃത പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം
സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യും.