ചോര കുഞ്ഞിനെപള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ച സംഭവം: അടൂരിൽ അമ്മയും കാമുകനും അറസ്റ്റില്‍
അടൂർ:ചോര കുഞ്ഞിനെപള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് അടൂരിൽ അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ.അജയ് (32), കുട്ടിയുടെ അമ്മ മാരൂർ ഒഴുക്കുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30-ന് പുലർച്ചെ കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തുണിയിൽ പുതപ്പിച്ച് കിടത്തിയ നിലയിൽ കണ്ടത്. പള്ളിയുടെ മുൻവശത്തെ ക്യാമറ പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് പത്തനാപുരം മുതൽ അടൂർ വരെയുള്ള വ്യാപാരസ്ഥാപനങ്ങളിലെയും…