Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 8126 പേർക്ക് കൊവിഡ്, 20 മരണം; 2700 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8126 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂർ 704, കണ്ണൂർ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസർഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7),…

Read More

കൊവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം പരാജയം; വാക്‌സിൻ ഉത്സവം മറ്റൊരു തട്ടിപ്പെന്ന് രാഹുൽ ഗാന്ധി

  രാജ്യത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ വാക്‌സിൻ ഉത്സവം മറ്റൊരു തട്ടിപ്പാണ്. രാജ്യത്ത് കിടക്കകളോ വെന്റിലേറ്ററുകളോ വാക്‌സിനോ ലഭ്യമല്ല. പരിശോധനകളില്ല. ഓക്‌സിജനുമില്ല. ഉത്സവം ഒരു തട്ടിപ്പാണ് എന്ന് രാഹുൽ ട്വീറ്റ് ചെയ്തു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് രൂപം നൽകിയ പി എം കെയേഴ്‌സ് എന്താണ് ചെയ്യുന്നതെന്നും രാഹുൽ ചോദിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളിലെത്തിയ സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം.

Read More

ബംഗാളിലെ കോൺഗ്രസ് സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു

  ബംഗാളിൽ കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദ് ജില്ലയിലെ സംഷർഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന റസൽ ഹക്കാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹക്കിനെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Read More

താനൂരില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: താനൂരില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതുമണിയോടെ മൂലക്കല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടമുണ്ടായത്. തിരൂരില്‍നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സും പരപ്പനങ്ങാടിയില്‍നിന്ന് തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ടവരെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപോര്‍ട്ടുകള്‍. ബസ്സുകളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read More

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടിൽ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ മാറ്റിവെച്ചു

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. കൂടാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. മെയ് മൂന്നു മുതൽ 21 വരെ പരീക്ഷകൾ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ, പരീക്ഷാ തീയതികൾ മാറ്റി. മെയ് അഞ്ചു മുതൽ 31 വരെ നടത്താൻ തീരുമാനിച്ചു. ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. തഞ്ചാവൂർ ജില്ലയിൽ 14 സ്‌കൂളുകളിൽ കൊവിഡ് പടർന്നു പിടിക്കുന്ന സ്ഥിതിയുണ്ടായി. തുടർന്നാണ് സർക്കാർ പ്രത്യേക യോഗം ചേരുകയും…

Read More

ആലപ്പുഴയിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു

ആലപ്പുഴ പടനിലത്ത് വാഹനാപകടത്തിൽ രണ്ട് മരണം. സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാറ്റൂർ സ്വദേശികളായ തോമസ്(55), മകൾ ജോസി തോമസ്(21) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Read More

ഉത്തരേന്ത്യയിൽ സ്ഥിതി നിയന്ത്രണാതീതം; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി

കൊവിഡ് പ്രതിദിന കണക്ക് രണ്ട് ലക്ഷം കടന്നതോടെ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. വിവാഹം പോലുള്ള ചചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമാ ഹാളിൽ 30 ശതമാനം മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. മാളുകളും ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമിമില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. അതേസമയം നോർത്തിന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെ പലരും…

Read More

ഏപ്രിൽ 16, 17 തീയതികളിൽ രണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി സർക്കാർ. ഏപ്രിൽ 16, 17 തീയതികളിൽ രണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പരിശോധന വ്യാപകമാക്കും, ഊർജിതമായ വാക്‌സിനേഷൻ, കർശന നിയന്ത്രണം എന്നീ മൂന്ന് തലങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാനാണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കൊവിഡ് മുന്നണി പ്രവർത്തകർ, കൊവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളിൽ…

Read More

ഐഎസ്ആർഒ ചാരക്കേസ്: സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് നമ്പി നാരായണൻ

  ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് നമ്പി നാരായണൻ. കെട്ടിച്ചമച്ച കേസിന്റെ പിന്നിലുള്ളത് പുറത്തുവരട്ടെയെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെങ്കിൽ അതും പുറത്തുവരട്ടെയെന്നും നമ്പി നാരായണൻ പറഞ്ഞു ഈ നടപടി നേരത്തെയാകാമായിരുന്നു. ഈ സംഭവം കാരണം ക്രയോജനിക് സാങ്കേതിക വിദ്യയുമായി മുന്നോട്ടുപോകുന്നതിൽ കാലതാമസമുണ്ടായി. 1999ൽ വരേണ്ടത് 15 വർഷങ്ങൾ കഴിഞ്ഞ് 2014ലാണ് വന്നത്. അന്വേഷണഘട്ടത്തിൽ ഐബി ഉദ്യോഗസ്ഥരുടെ പങ്കടക്കം എല്ലാ കാര്യങ്ങളും മൊഴിയായി നൽകിയിരുന്നതാണെന്നും നമ്പി നാരായണൻ പറഞ്ഞു.

Read More

നടൻ ടൊവിനോ തോമസിന് കൊവിഡ്; ഐസോലേഷനിലെന്ന് താരം

  നടൻ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും നിലവിൽ ഐസോലേഷനിലാണെന്നും ടൊവിനോ സോഷ്യൽ മീഡിയ വഴി അറിയിച്ചു. നിലവിൽ ഐസോലേഷനിലാണ്. പ്രകടമായ ലക്ഷണങ്ങളില്ല. സുഖമായി തന്നെ ഇരിക്കുന്നു. കുറച്ചു ദിവസത്തേക്ക് ക്വാറന്റൈൻ ദിനങ്ങളാണ്. തിരിച്ചുവരാനും എല്ലാവരെയും രസിപ്പിക്കാനും കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കണം. എല്ലാവരും സുരക്ഷിതരായിരിക്കുക എന്ന് ടൊവിനോ സമൂഹ മാധ്യമത്തിൽ കുറിച്ചു

Read More