Headlines

Webdesk

വയനാട്ടില്‍ ടൂറിസത്തിന് നിയന്ത്രണം

കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വയനാട്ടിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തി. ഇനി ഓരോ ടൂറിസം കേന്ദ്രങ്ങളിലും 500 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. കൊവിഡ് വാക്സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റിവെന്ന് തെളിയിക്കുന്ന 5 ദിവസത്തിനുള്ളിലെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും നിര്‍ബന്ധമാണ്. വൈകിട്ട് 5 മണിക്ക് എല്ലാ ടൂറിസം കേന്ദ്രങ്ങളും അടക്കാനും തീരുമാനിച്ചിട്ടുണ്ട്.  

Read More

രോഗതീവ്രതയുള്ള സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക് ഡൗൺ വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതൽ വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിൻ കുറവായതിനാൽ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു രോഗതീവ്രതയുള്ള സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക് ഡൗൺ വേണ്ടി വരും. സമ്പൂർണ ലോക്ക് ഡൗൺ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവൻ മാത്രമല്ല, ജീവിത ഉപാധി കൂടി സംരക്ഷിക്കേണ്ടതുണ്ട്. 50 ലക്ഷം ഡോസ് വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും അതിന്റെ പുകിത പോലും ലഭ്യമായിട്ടില്ല. കൂടുതൽ വാക്‌സിൻ നൽകാൻ കേന്ദ്രം തയ്യാറാകണം. വാക്‌സിൻ…

Read More

കെഎം ഷാജിയുടെ കുരുക്ക് മുറുകുന്നു: അരക്കോടി രൂപയുടെയും സ്വർണത്തിന്റെയും ഉറവിടം വ്യക്തമാക്കണം

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ഷാജിക്ക് വിജിലൻസ് നോട്ടീസ് നൽകി. കണ്ണൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത അരക്കോടി രൂപയുടെയും സ്വർണത്തിന്റെയും ഉറവിടം വിജിലൻസിന് മുമ്പാകെ ഷാജിക്ക് കാണിക്കേണ്ടതായി വരും കണ്ണൂർ ചാലാടിലെ വീട്ടിൽ നിന്നും വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് അരക്കോടി രൂപയാണ്. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ്അരക്കോടി…

Read More

സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്; പെട്രോളിന് 16 പൈസ കുറഞ്ഞു

  സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 15 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 90.56 രൂപയായി. ഡീസൽ ലിറ്ററിന് 85.14 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 92.28 രൂപയും ഡീസലിന് 86.75 രൂപയുമായി

Read More

മന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ്

തൃശൂര്‍: കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന പരിശോധനകള്‍ നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടെസ്റ്റ് ചെയ്തതെന്ന് വി എസ് സുനില്‍ കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.മന്ത്രി സുനില്‍കുമാറിന് കഴിഞ്ഞ സെപ്റ്റംബര്‍ 23ന്…

Read More

രണ്ട് ലക്ഷവും പിന്നിട്ട് കൊവിഡ് പ്രതിദിന കേസുകൾ; 24 മണിക്കൂറിനിടെ 1038 മരണവും

  രാജ്യത്ത് ഇതാദ്യമായി കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് തന്നെ അമേരിക്ക കഴിഞ്ഞാൽ രണ്ട് ലക്ഷത്തിലേറെ കൊവിഡ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ് ഇന്ത്യയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയർന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1038 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 1,73,123 ആയി 1,24,29,564 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 14,71,877…

Read More

തൃശ്ശൂരിൽ കാഴ്ചശക്തിയില്ലാത്ത അച്ഛനെ മകൻ വെട്ടിക്കൊന്നു

  തൃശ്ശൂർ ദേശമംഗലത്ത് മകൻ കാഴ്ചശക്തിയില്ലാത്ത അച്ഛനെ വെട്ടിക്കൊന്നു. ദേശമംഗലം തലശേരി സ്വദേശി ശൗര്യംപറമ്പിൽ മുഹമ്മദാണ് വെട്ടേറ്റ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പോലീസിന്റെ നിഗമനം. 77 വയസ്സുള്ള മുഹമ്മദും മകൻ ജമാലും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ജമാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തില്‍ പൊതുവായി ഇന്ന് മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. രാത്രി 10 മണി വരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Read More

രാജ്യത്ത് വാക്‌സീന്‍ ഇറക്കുമതി കൂട്ടാന്‍ നീക്കം; ഇറക്കുമതി തീരുവ ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: വാക്‌സീന്‍ ഇറക്കുമതി ഊര്‍ജിതമാക്കി പരമാവധി പേരെ വാക്‌സിനേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി രാജ്യത്ത് വാക്‌സീന്‍ ഇറക്കുമതി തീരുവ ഒഴിവാക്കിയേക്കും. നിലവില്‍ വാക്‌സീനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്. എന്നാല്‍ ജിഎസ്ടി കൂടി ചേരുമ്പോഴേക്ക് ഇറക്കുമതി തീരുവ മൊത്തത്തില്‍ 16.5 ശതമാനമായി ഉയരും. ഈ സാഹചര്യത്തിലാണ് വാക്‌സീനുകളുടെ ഇറക്കുമതി തീരുവ എടുത്ത് കളയാന്‍ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ ഇറക്കുമതി ചെയ്ത വാക്‌സീനുകളുടെ വില കുറയുന്നതിന് സഹായകമാകും. ഇറക്കുമതിയുടെ നടപടിക്രമങ്ങള്‍ സുഗമമാക്കാനും, ഏതെങ്കിലും തരത്തില്‍ ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തുകയോ എടുത്തുകളയുകയോ…

Read More

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ യുവാവിന്റെ രണ്ട് കൈപ്പത്തികൾ അറ്റു

  കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തികൾ അറ്റുപോയി. കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ട് കൈപ്പത്തികളാണ് അറ്റുപോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചത്. നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More