Headlines

Webdesk

കട ഉദ്ഘാടനത്തിന് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബൈക്ക് റേസിംഗ്; തടയാൻ ശ്രമിച്ച പോലീസിന് നേരെ ആക്രമണം; സംഭവം മലപ്പുറത്ത്

  മലപ്പുറം: മലപ്പുറത്ത് കോവിഡ് നിയന്ത്രണങ്ങളുടെ പരസ്യമായ ലംഘനം. ന്യൂജെൻ ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനത്തിനോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബൈക്ക് റേസിംഗ് നടത്തി. ആയിരക്കണക്കിന് പേർ ഒത്തുകൂടിയ റേസിംഗ് തടയാൻ ശ്രമിച്ച പോലീസിനു നേരെ ആക്രമണം ഉണ്ടായി. ഇതോടെ ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ കടയ്ക്ക് പൂട്ടുവീഴുകയും ചെയ്തു. മലപ്പുറം പൊന്നാനി വെളിയങ്കോടാണ് സംഭവം. മല്ലു ട്രാവലർ എന്ന യൂട്യൂബറാണ് കട ഉദ്ഘാടനം ചെയ്യാൻ എത്തിയത്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർ പൊന്നാനി ചാവക്കാട് ദേശീയ പാതയിലൂടെയുളള…

Read More

ഒഴുകിനീങ്ങാം വയനാട്‌ ചുരത്തിനു മുകളിലൂടെ; റോപ്‌വേ പദ്ധതിക്ക്‌ സാങ്കേതിക അനുമതിയായി

കല്‍പ്പറ്റ: വിനോദ സഞ്ചാരത്തിന്‌ പ്രാമുഖ്യം നല്‍കി വയനാട്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് ആവിഷ്‌ക്കരിച്ച ചുരല്‍ റോപ്‌വേ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളിലേറെയും പൂര്‍ത്തിയായി. സംസ്‌ഥാനത്ത്‌ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മെയ്‌ അവസാനത്തോടു കൂടി പദ്ധതിയുടെ തറക്കല്ലിടാനാണ്‌ തീരുമാനമെന്ന്‌ വയനാട്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് പ്രസിഡന്റും വെസ്‌റ്റേണ്‍ ഗാട്ട്‌സ് ഡെവലപ്‌മെന്റ്‌ ലിമിറ്റഡ്‌ കമ്ബനിയുടെ എം.ഡിയുമായ ജോണി പാറ്റാനി പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കാനായി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് രൂപവത്‌കരിച്ചതാണ്‌ വെസ്‌റ്റേണ്‍ ഗാട്ട്‌സ് ഡെവലപ്‌മെന്റ്‌ ലിമിറ്റഡ്‌ കമ്ബനി. കോഴിക്കോട്‌-വയനാട്‌ ജില്ലകളെ തമ്മില്‍…

Read More

അരക്കോടി രൂപ പിടിച്ചെടുത്ത സംഭവം: കെ എം ഷാജിക്ക് പൂർണ പിന്തുണയുമായി മുസ്ലിം ലീഗ്

  വിജിലൻസ് റെയ്ഡിൽ കെ എം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപയും ഭൂമിയിടപാട് രേഖകളും 400 ഗ്രാം സ്വർണവും വിദേശ കറൻസിയും പിടിച്ചെടുത്ത സംഭവത്തിൽ ഷാജിക്ക് പിന്തുണയുമായി മുസ്ലിം ലീഗ്. കെ എം ഷാജിയെ സർക്കാർ വേട്ടയാടുകയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു കണ്ണൂരിലെ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഷാജിയെ സർക്കാർ വേട്ടയാടുന്നതെന്നും സാദിഖലി പറഞ്ഞു.

Read More

24 മണിക്കൂറിടെ രാജ്യത്ത് 1,84,372 പുതിയ കൊവിഡ് കേസുകൾ; 1027 പേർ കൂടി മരിച്ചു

രാജ്യത്ത് ഒരു ദിവസത്തിനിടെ രണ്ട് ലക്ഷത്തിനടുത്ത് കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1027 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,38,73,825 ആയി ഉയർന്നു. 1,72,085 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 1,23,36,036 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 12,65,704 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Read More

24 മണിക്കൂറിടെ രാജ്യത്ത് 1,84,372 പുതിയ കൊവിഡ് കേസുകൾ; 1027 പേർ കൂടി മരിച്ചു

  രാജ്യത്ത് ഒരു ദിവസത്തിനിടെ രണ്ട് ലക്ഷത്തിനടുത്ത് കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1027 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,38,73,825 ആയി ഉയർന്നു. 1,72,085 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 1,23,36,036 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 12,65,704 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Read More

മൻസൂറിന്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

  മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പുല്ലൂക്കര സ്വദേശി ബിജേഷാണ് അറസ്റ്റിലായത്. ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുള്ളതായി പോലീസ് പറയുന്നു. പ്രതികൾക്ക് സഹായം ചെയ്തു കൊടുത്തതും ബിജേഷാണ് ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകത്തിന് തൊട്ടുമുമ്പ് നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് പലതവണ വിളിച്ചതായി പോലീസ് പറയുന്നു. ഇതിന്റെ മൊബൈൽ സ്‌ക്രീൻ ഷോട്ടും പുറത്തുവന്നിരുന്നു. ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.

Read More

കോഴിക്കോട് മൂന്ന് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

  കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. ഫ്രാൻസിസ് റോഡ് സ്വദേശി അൻവറാണ് പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.  

Read More

കണി കണ്ടുണർന്ന് കേരളം; ഐശ്വര്യത്തിന്റെ സമൃദ്ധിയുമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു; ലോകമെമ്പാടുമുള്ള മലയാളികൾക്ക് മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ വിഷു ആശംസകൾ

കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിളംബരമോതി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ആഘോഷങ്ങൾ. കണി കണ്ടും ക്ഷേത്രങ്ങളിലെത്തിയും വിഷു ആഘോഷങ്ങൾ പുരോഗമിക്കുകയാണ് ഇത്തവണ ആഘോഷങ്ങൾ വീടുകളിലേക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ കൂട്ടായ ആഘോഷങ്ങൾ കുറയും. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ രണ്ടര മുതൽ നാല് മണി വരെ വിഷുക്കണി ദർശനമൊരുക്കി. നാലമ്പലത്തിന് പുറത്തു നിന്നാണ് ഭക്തർക്ക് ദർശനം അനുവദിച്ചത്. ശബരിമല ക്ഷേത്രനട വിഷുക്കണി ദർശനത്തിനായി തുറന്നു. പുലർച്ചെ അഞ്ച് മണിക്ക് ശ്രീകോവിലിൽ ദീപം…

Read More

പാകിസ്താനെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്

  ഭീകരരുടെ താവളമായ പാകിസ്താന് കനത്ത പ്രഹരവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്ത്. പാകിസ്താനെ അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയാണ് ബ്രിട്ടണ്‍ ഉത്തരവിറക്കിയത്. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ നിയമത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇത് പ്രകാരമാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം, ഫണ്ടുകളുടെ കൈമാറ്റം ചട്ടങ്ങള്‍ 2017 നിയമമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. 3 ZA ഷെഡ്യൂളിന് കീഴിലുള്ള നിയമ പ്രകാരം 21 രാജ്യങ്ങളെയാണ് അതീവ അപകടകരമായ രാജ്യങ്ങളുടെ…

Read More

2959 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 52,132 പേർ ചികിത്സയിൽ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2959 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 196, കൊല്ലം 583, പത്തനംതിട്ട 132, ആലപ്പുഴ 81, കോട്ടയം 216, ഇടുക്കി 106, എറണാകുളം 336, തൃശൂർ 186, പാലക്കാട് 61, മലപ്പുറം 263, കോഴിക്കോട് 409, വയനാട് 63, കണ്ണൂർ 266, കാസർഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,23,133 പേർ ഇതുവരെ…

Read More