Headlines

Webdesk

തൃശ്ശൂർ പൂരത്തിനെത്താൻ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; കുട്ടികൾക്ക് പ്രവേശനമില്ല

  ചടങ്ങുകൾക്ക് മാറ്റമില്ലാതെ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തൃശ്ശൂർ പൂരം പ്രൗഡിയോടെ നടത്താൻ തീരുമാനം. ജില്ലാ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. പൂരപ്പറമ്പിലെത്തുന്ന 45 വയസ്സിന് മുകളിലുള്ളവർ കൊവിഡ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണം. പൂരപ്പറമ്പിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പൂരം കാണാനെത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. പോലീസ് പരിശോധന കർശനമാക്കും. സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. കുട്ടികൾക്ക് പൂരപ്പറമ്പിൽ പ്രവേശനം അനുവദിക്കില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്.

Read More

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; ഹോം ഡെലിവറി സംവിധാനം; പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ പ്രതിദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മില്‍മ, സിവില്‍ സപ്ലൈസ്, ഹോര്‍ട്ടി കോര്‍പ്പ് സംയുക്തമായി ഹോം ഡെലിവറി സംവിധാനം ഒരുക്കും. കൂടാതെ ടെലിമെഡിസിന്‍ സംവിധാവനങ്ങളില്‍ കുടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമര്‍പ്പിച്ചു. കടകളും ഹോട്ടലുകളും രാത്രി ഒമ്പത് മണിക്ക് ശേഷം അടയ്ക്കണം. തുറന്ന വേദികളിലെ പരിപാടികളില്‍ 200 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല,…

Read More

മന്ത്രി കെടി ജലീൽ രാജിവെച്ചു

മന്ത്രി കെടി ജലീൽ രാജിവെച്ചു. അൽപസമയം മുമ്പാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നുള്ള ലോകായുക്ത വിധിക്കെതിരായ ഹർജിയിൽ ഹൈക്കോടതി തീർപ്പ് കൽപ്പിക്കും മുമ്പായിരുന്നു രാജി.    

Read More

ബേപ്പൂരിൽ നിന്നുപോയ ബോട്ട് മംഗലാപുരത്ത് കപ്പലുമായി കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു, പത്ത് പേരെ കാണാതായി

  മംഗലാപുരത്ത് പുറംകടലിൽ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന പത്ത് മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ബേപ്പൂരിൽ നിന്ന് പോയ റബ്ബ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ബോട്ടിൽ ചരക്ക് കപ്പൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കോസ്റ്റ് ഗാർഡ് പറയുന്നു ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ തമിഴ്‌നാട് സ്വദേശികളും മറ്റുള്ളവർ ബംഗാൾ സ്വദേശികളുമാണ്.

Read More

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു

  മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ വിരമിച്ചു. സുശീൽ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചൊവ്വാഴ്ച ചുമതലയേൽക്കും. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് സുശീൽ ചന്ദ്ര. 2019 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. അടുത്ത വർഷം മേയ് 14 വരെയാണ് കാലാവധി. മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെയാണ് അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നത്.

Read More

കൈയൊടിഞ്ഞ് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചു; അനസ്‌തേഷ്യയുടെ ഡോസ് കൂടിയെന്ന് ആരോപണം, ആശുപത്രിയിൽ സംഘർഷം

മലപ്പുറം: കൈയൊടിഞ്ഞ് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചതിനൈ തുടർന്ന് ആശുപത്രിയിൽ സംഘർഷം. ആലത്തിയൂരിലെ സഹകരണ ആശുപത്രിയിൽ തിങ്കളാഴ്ച  വൈകുന്നേരമാണ് സംഭവം. അണ്ണശ്ശേരി കുട്ടമ്മാക്കൽ സ്വദേശി താഴത്തെ പീടിയക്കൽ  ഖലീൽ ഇബ്രാഹിമിന്റെയും ഭാര്യ തൃപ്രങ്ങോട് ആനപ്പടിയിലെ ഉമ്മുഹബീബയുടെയും മൂന്നര വയസ്സുള്ള മിസ്‌റ ഫാത്തിമയാണ് മരണപ്പെട്ടത്. വീട്ടിലെ കട്ടിലിൽ നിന്ന് വീണ് കൈ ഒടിഞ്ഞത് ചികിത്സിക്കാനാണ് ആലത്തിയൂരിലെ ഇമ്പിച്ചിബാവ ഹോസ്പിറ്റലിൽ കൊണ്ടുപോയതെന്ന് ബന്ധുക്കൾ അറിയിച്ചു. കൈക്ക് ബാന്റെജിട്ടെങ്കിലും കുട്ടി വേദന കൊണ്ട് കരഞ്ഞപ്പോൾ മയക്കാനുള്ള മരുന്ന് കൊടുത്ത് വീണ്ടും ബാന്റെജിടാമെന്ന് പറഞ്ഞു….

Read More

കോടതിക്ക് പുറത്തുള്ള വിവാഹ മോചനത്തിനും മുസ്ലിം സ്ത്രീക്ക് അവകാശം ഉണ്ട്; വിധിപ്രസ്താവവുമായി ഹൈക്കോടതി

കൊച്ചി: കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. മുസ്ലിം വ്യക്തി നിയമപ്രകാരം തന്നെ ഇതിനുള്ള അവകാശം മുസ്ലിം സ്ത്രീക്ക് ഉണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മുസ്ലിം സ്ത്രീകള്‍ക്ക് നിയമ പ്രകാരം മാത്രമേ വിവാഹ മോചനം സാധ്യമാകൂ എന്ന് കെ.സി. മോയിന്‍ – നഫീസ കേസില്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിന്…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യത

  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പതിനാറാം തീയതി വരെ ആറ് ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ് ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നലിനെതിരെ പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്‌

Read More

പെറുവിൽ ബസ് അപകടം; 20 പേർ മരിച്ചു, 14 പേർക്ക് പരുക്ക്

  പെറുവിലുണ്ടായ ബസ് അപടകത്തിൽ 20 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. വടക്കൻ അൻകാഷ് മേഖലയിലെ സിഹുവാസ് പ്രവിശ്യയിലായിരുന്നു അപകടം. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ ഏഴിനാണ് ബസ് അപകടത്തിൽപ്പെട്ടത്. ഫമ ടൂർസ് എസ്എ കമ്പനിയുടെ ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴയായി മറിയുകയായിരുന്നു. 18 പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

Read More

ആശങ്കയായി കൊവിഡ്, രാജ്യത്ത് ഇന്നും ഒന്നരലക്ഷത്തിന് മുകളില്‍ രോഗികൾ

ദില്ലി: പ്രതിസന്ധികള്‍ സൃഷ്ടിച്ച്‌ രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നും ഒന്നരലക്ഷത്തിന് മുകളിലാണ് രോഗബാധിതരുടെ എണ്ണം. 1,61,736 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേതില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 12,64,698 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കുംഭമേളയില്‍ 18,169 പേരുടെ സാമ്ബിളുകള്‍ പരിശോധിച്ചു. ഇതില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ പങ്കെടുത്ത 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേതടക്കം കൊവിഡ് രോഗത്തിന്റെ വ്യാപനത്തില്‍ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു….

Read More