കൊല്ലം : നമ്മുടെ പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ സഹിക്കേണ്ട ആവശ്യകതയില്ല. ഇത്തരം സംഭവങ്ങളില്‍ സ്ത്രീകള്‍ പരാതിയുമായി വരുമ്പോള്‍ പോലീസ് എന്തുകൊണ്ട് കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് വിസ്മയ വിഷയത്തില്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് എംപി ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
വിസ്മയയുടെ വിജിത്തിനെ ഫോണില്‍ വിളിച്ചു സംസാരിച്ചെന്ന് പറഞ്ഞ സുരേഷ് ഗോപി, താന്‍ വിളിക്കുമ്പോള്‍ വിസ്മയയുടെ ബോഡി പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോയിരിക്കുകയായിരുന്നു. എത്രയോ പേര്‍ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് എന്നെ ഒന്നു വിളിച്ച് ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ എന്നായിരുന്നു താന്‍ വിജിത്തിനോട് ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധനം വാങ്ങണം എന്നതിനെക്കാള്‍ ഉപരിയായി സ്ത്രീധനം കൊടുക്കണം എന്ന നടപടിയേയും തെറ്റാണ്. ഇത്തരം സംഭവങ്ങളില്‍ പുരുഷന്‍മാര്‍ മാത്രമല്ല കുറ്റക്കാര്‍. ആണ്‍മക്കളുടെ അമ്മാരായാലും സഹോദരിമാരായാലും അമ്മായിമാരായാലും ഒരുപോലെ കുറ്റക്കാരാണ്. ഇനി ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാനായി പ്രത്യേക സാസ്‌കാരിക സംഘങ്ങള്‍ക്ക് തദ്ദേശ ഭരണകേന്ദ്രങ്ങള്‍ വഴി രൂപം കൊടുക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.