ദുരനുഭവം നേരിട്ട യുവതി വിളിച്ചപ്പോൾ അപമര്യാദയായി സംസാരിച്ച വനിതാകമ്മീഷൻ അദ്ധ്യക്ഷ ജോസഫൈനെ മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാകമ്മീഷനെ എന്തിനാണ് സർക്കാർ അരിയിട്ടു വാഴിക്കുന്നതെന്ന് മനസിലാവുന്നില്ല. ഗാർഹിക പീഡനത്തേക്കാൾ വലിയ മാനസിക പീഡനമാണ് വനിതാകമ്മീഷൻ അദ്ധ്യക്ഷയിൽ നിന്നും സ്ത്രീകൾ നേരിടേണ്ടി വരുന്നത്.

ധാർഷ്ട്യവും കഴിവുകേടും അലങ്കാരമാക്കിയ ജോസഫൈനെ പോലുള്ളവർ വനിതാകമ്മീഷൻ അദ്ധ്യക്ഷയായിരിക്കുന്നത് സംസ്ഥാനത്തെ മുഴുവൻ വനിതകൾക്കും നാണക്കേടാണ്. ശബരിമലയിൽ നവോത്ഥാനമുണ്ടാക്കാൻ നടന്നവർ ആദ്യം കേരളത്തിൽ സ്ത്രീകൾക്ക് ജിവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.