കുഴൽപ്പണ കേസ്: അന്വേഷണം തന്റെ മകൻ ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് സുരേന്ദ്രൻ

 

കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം തന്റെ മകൻ ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മാധ്യമങ്ങൾ നൽകുന്നത് വ്യാജവാർത്തകളാണ്. എന്റെ മകൻ എന്തിനാണ് ധർമരാജനെ വിളിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു

ഒരു കുറ്റവും ചെയ്യാതെ 300 കേസുകളിൽ പ്രതിയായ ആളാണ് ഞാൻ. ഈ സർക്കാരിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാണ് ഇവിടെയിരിക്കുന്നത്. ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.