സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശയ് മേഖലയിൽ ഉള്ളവർക്ക് മാത്രമാണ് ഇളവുകൾ. സ്വകാര്യ ബസുകൾ ഓടില്ല. കെ എസ് ആർ ടി സി അവശ്യം സർവീസുകൾ മാത്രം നടത്തും. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി അനുവദിക്കും. പാഴ്‌സൽ സർവീസുണ്ടാകില്ല
നിർമാണ മേഖലയിൽ ഉള്ളവർക്ക് മുൻകൂട്ടി പോലീസിൽ അറിയിച്ച് പ്രവർത്തി നടത്താം. അതേസമയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. ടിപിആറിൽ ചെറിയ വർധനവുണ്ടായ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല