Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കൊവിഡ്, 146 മരണം; 10,243 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂർ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂർ 719, കാസർഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

ഇന്ത്യയിലേക്ക് പോകുന്നതില്‍ യു.എ.ഇ പൗരന്മാര്‍ക്ക് വിലക്ക്

  ദുബായ്: ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതില്‍നിന്ന് യു.എ.ഇ പൗരന്മാരെ അധികൃതര്‍ വിലക്കി. ശ്രീലങ്ക, വിയറ്റ്‌നാം, നമീബിയ, സാംബിയ, കോംഗോ, ഉഗാണ്ട, സിയറ ലിയോണ്‍, ലൈബീരിയ, സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവയാണ് മറ്റു രാജ്യങ്ങള്‍. യാത്രാ സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ പൗരന്മാര്‍ എല്ലാ കോവിഡ് മുന്‍കരുതലുകളും പാലിക്കണമെന്ന് വിദേശ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും അറിയിച്ചു. ഇന്ത്യ,പാക്കിസ്ഥാന്‍ തുടങ്ങി 13 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശനം വിലക്കിയതായി യു.എ.ഇ ജനറല്‍ സിവില്‍…

Read More

സർക്കാർ രേഖയിലുള്ളത് യഥാർഥ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: കെ സുരേന്ദ്രൻ

  കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കൊവിഡ് മരണങ്ങൾ മറച്ചുവെച്ചെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചതായും കെ സുരേന്ദ്രൻ ആരോപിച്ചു കേന്ദ്ര ധനസഹായ പട്ടികയിൽ നിന്നും കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവർ പുറത്താകുന്ന സാഹചര്യമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. നമ്പർ വൺ കേരളം എന്ന പ്രൊപഗാൻഡ സൃഷ്ടിക്കാനാണ് പിണറായി സർക്കാർ മരണങ്ങൾ കുറച്ചു കാണിക്കുന്നത്. ഐസിഎംആർ മാനദണ്ഡങ്ങളുടെ ലംഘനമാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിൽ വിശ്വസനീയമല്ലാത്ത ആന്റിജൻ പരിശോധനകളാണ് നടക്കുന്നത്….

Read More

പുൽവാമയിൽ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു; നിയന്ത്രണ രേഖയിൽ വീണ്ടും ഡ്രോൺ പ്രത്യക്ഷപ്പെട്ടു

  ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപം വീണ്ടും ഡ്രോൺ കണ്ടെത്തി. ഇന്ന് പുലർച്ചെ 4.45നാണ് അർണിയ സെക്ടറിൽ ഡ്രോൺ കണ്ടത്. ബി എസ് എഫ് സംഘം ഡ്രോണിന് നേർക്ക് വെടിയുതിർത്തു. ഇതോടെ ഇത് അപ്രത്യക്ഷമാകുകയായിരുന്നു പാക് ചാരസംഘടന നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളിലൊന്നാണ് ഇതെന്ന് സംശയിക്കുന്നു. ഒരാഴ്ചക്കിടെ നാലാം തവണയാണ് അതിർത്തി മേഖലയിൽ ഡ്രോൺ കാണുന്നത്. ഇതിനിടെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. രജപോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽന നടന്നത്. ഒരു…

Read More

കൊവിഡ് മരണക്കണക്കിൽ അട്ടിമറി നടന്നുവെന്ന് വി ഡി സതീശൻ

  സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കിൽ അട്ടിമറി നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഐസിഎംആർ മാനദണ്ഡങ്ങൾ സർക്കാർ അട്ടിമറിച്ചു. മരണം കുറച്ചു കാണിക്കാൻ ഗൂഢാലോചന നടന്നുവെന്നും സതീശൻ ആരോപിച്ചു ഒട്ടേറെ കൊവിഡ് മരണങ്ങൾ പട്ടികയിൽ നിന്ന് പുറത്തായി. ഇത് പുറത്തുവരുമോയെന്ന ആശങ്കയാണ് ആരോഗ്യമന്ത്രിക്ക്. ഡിവൈഎഫ്‌ഐ നേതാവ് പി ബിജു കൊവിഡ് ബെഡ്ഡിൽ കിടന്നാണ് മരിച്ചത്. ഈ സർക്കാരിന്റെ കണക്കിൽ അത് കൊവിഡ് മരണമല്ല. ഡോക്ടർമാരാണ് മരണകാരണം നിശ്ചയിക്കേണ്ടതെന്നിരിക്കെ തിരുവനന്തപുരത്തെ ഒരു വിദഗ്ധ സമിതിയാണ് കേരളത്തിലെ കൊവിഡ്…

Read More

ഐഷക്കെതിരായ രാജ്യദ്രോഹ കുറ്റം പ്രാരംഭ ഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

  ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിൽ പ്രാരംഭ ഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് സമയം നൽകേണ്ടി വരും. അന്വേഷണം സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അതേസമയം ലക്ഷദ്വീപ് ഭരണകൂടം അന്വേഷണ പുരോഗതി അറിയിക്കണം. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഐഷ സുൽത്താനയുടെ ഹർജി തള്ളണമെന്നും കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ചാനൽ ചർച്ചക്കിടയിലെ ബയോ വെപൺ പരാമർശത്തെ തുടർന്നാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

Read More

യൂറോ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം: ആദ്യ മത്സരത്തിൽ സ്‌പെയിൻ സ്വിറ്റ്‌സർലാൻഡിനെ നേരിടും

  യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ സ്‌പെയിൻ സ്വിറ്റ്‌സർലാൻഡിനെ നേരിടും. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ രാത്രി 9.30നാണ് മത്സരം ആരംഭിക്കുന്നത്. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ചാണ് സ്വിറ്റ്‌സർലാൻഡ് ക്വാർട്ടറിലേക്ക് എത്തിയത്. ക്രൊയേഷ്യയെ തകർത്താണ് സ്‌പെയിൻ പട ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. ഗോളടി വേട്ടയുടെ ആവേശത്തിലാണ് സ്പാനിഷ് പട. ഈ യൂറോയിൽ ഒരു മത്സരത്തിൽ അഞ്ച് ഗോൾ നേടിയ ഒരേയൊരു ടീമും സ്‌പെയിനാണ്. എങ്കിലും ലോക ചാമ്പ്യൻമാരെ അട്ടിമറിച്ച് എത്തിയ സ്വിറ്റ്‌സർലാൻഡുമായുള്ള…

Read More

24 മണിക്കൂറിനിടെ 46,617 പേർക്ക് കൊവിഡ്; മരണം നാല് ലക്ഷം കടന്നു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 853 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം നാല് ലക്ഷം കഴിഞ്ഞു 4,00,312 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനോടകം 3,04,58,251 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതിൽ 2,94,88,918 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 59,384 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 5,09,637 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് 34 കോടിയിലേറെ പേർക്ക്…

Read More

കൊവിഡ് മരണം മനപ്പൂർവം മറച്ചുവെക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി

  കൊവിഡ് മരണങ്ങൾ മനപ്പൂർവം മറച്ചുവെക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരണ കണക്കിൽ പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കപ്പെടണം. പരാതികൾ പരിശോധിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു മരണകാരണങ്ങൾ നിശ്ചയിക്കുന്നത് രോഗിയെ പരിചരിക്കുന്ന ഡോക്ടറാണ്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണിത്. മാനദണ്ഡങ്ങൾ മാറ്റാൻ കേരളത്തിനാകില്ല. ആരെങ്കിലും പട്ടികയിൽ ഉൾപ്പെടാതെ പോയെങ്കിൽ വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു മറച്ചുവെക്കാനുണ്ടായിരുന്നുവെങ്കിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തുമായിരുന്നില്ല. മരണം മുമ്പും നിർണയിച്ചത് ഡോക്ടർമാരടങ്ങിയ പാനൽ തന്നെയാണ്. സുതാര്യത ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി…

Read More

കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ അൻസാർ മുഹമ്മദ് (26) ൻ്റെ മൃതദേഹവും കണ്ടെത്തി

കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ പരേതനായ തമ്പിളിൽ മുഹമ്മദിൻ്റെ മകൻ അൻസാർ മുഹമ്മദ് (26) ൻ്റെ മൃതദേഹവും കണ്ടെത്തി. പുലിക്കയം ഭാഗത്ത് നിന്നാണ് അൻസാറിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൂടെ ഒഴുക്കിൽപ്പെട്ട ആയിശ നിഷ്ലയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മാതാവ്: സുഹറാബി സഹോദരങ്ങൾ: തസ്ലീന, ഫസീല, ജസീല. ഇവരുടെ കൂടെ ഒഴുക്കിൽപ്പെട്ട് നീന്തി രക്ഷപ്പെട്ട ഇർഷാദ്, അജ്മൽ എന്നിവർ അൻസാറിന്റെ മാതൃ സഹോദരിയുടെ മക്കളാണ്. ഇർഷാദിൻ്റെ ഭാര്യയാണ് ആയിശ നിഷ്ല.

Read More