ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിൽ പ്രാരംഭ ഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് സമയം നൽകേണ്ടി വരും. അന്വേഷണം സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
അതേസമയം ലക്ഷദ്വീപ് ഭരണകൂടം അന്വേഷണ പുരോഗതി അറിയിക്കണം. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഐഷ സുൽത്താനയുടെ ഹർജി തള്ളണമെന്നും കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
ചാനൽ ചർച്ചക്കിടയിലെ ബയോ വെപൺ പരാമർശത്തെ തുടർന്നാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.