Headlines

ചേർത്തല തിരോധാനം; സെബാസ്റ്റ്യനെ റിമാൻഡ് ചെയ്തു

ചേർത്തലയിലെ തിരോധനക്കേസിൽ പ്രതി സെബാസ്റ്റ്യനെ റിമാൻഡ് ചെയ്തു. ഈ മാസം 26 -ാം തീയതി വരെയാണ് സെബാസ്റ്റ്യനെ റിമാൻഡ് ചെയ്തിരിക്കുന്നത്. നിലവിൽ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് ഇയാൾ. രണ്ടാമത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കവെയാണ് പ്രതിയെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കിയത്.

രണ്ട് ആഴ്ചയിലധികം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ സംഘം കേസ് സംബന്ധിച്ച് വ്യക്തതയിലേക്ക് എത്തിയത്. പ്രതി കുറ്റം സമ്മതിക്കുന്നില്ലെങ്കിലും മറ്റു തെളിവുകൾ സെബാസ്റ്റ്യനെതിരാണ്. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കാനും സാധിച്ചു. ഡിഎൻഎ പരിശോധന ഫലവും ജെയ്നമ്മയുടെ മൊബൈൽ ഫോൺ എവിടെ എന്നതിനുള്ള ഉത്തരവും മാത്രമാണ് ഇനി ലഭിക്കേണ്ടത്.

നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ട് പോകൽ വകുപ്പ് കൂടി പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ കൊലപാതവും തെളിവ് നശിപ്പിക്കലും മാത്രമാണ് ചുമത്തിയിരുന്നത്. ഡിഎൻഎ പരിശോധന ഫലം കൂടി ലഭിച്ചാൽ കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുമെന്നാണ് വിവരം.