കോവിഡിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ ‘കാര്‍ ബൂം’ ഉണ്ടാകുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍
കോവിഡ് വ്യാപനത്തിന് ശേഷമുള്ള ഇന്ത്യയുടെ വാഹനവിപണിയില്‍ വന്‍ കുതിച്ചുചാട്ടത്തിന് സാധ്യതയെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ. ആദ്യം കോവിഡ് വ്യാപനം ഉണ്ടായ ചൈനയിലെ സൂചനകള്‍ അനുസരിച്ചാണ് ആര്‍.സി ഭാര്‍ഗവയുടെനിഗമനം. സ്വന്തം വാഹനത്തില്‍ യാത്രചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതം എന്ന ചിന്താഗതിയാകും ഇത്തരം കാര്‍ ബൂമിന് പിന്നില്‍ എന്ന സൂചനയുണ്ട്. ‘കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാവരും പാലിച്ച് പോകുന്ന സാമൂഹിക അകലം സ്വന്തം വാഹനങ്ങളിലേക്ക് ആളുകളെ ചുരുങ്ങാന്‍ പ്രേരിപ്പിക്കുന്നവയാണ്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും…