Headlines

Webdesk

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. കുന്നകുഴി, പട്ടം, കിഴക്കേക്കോട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആനയറ സ്വദേശികളായ രണ്ട് പേര്‍ക്കും രോഗം ബാധിച്ചു. 35, 28, 33, 44 വയസ് പ്രായക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാല് പേരുടെ സാമ്പിളുകള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നിന്ന് അയച്ചതാണ്. ഒരു സാമ്പിള്‍ സര്‍വൈലന്‍സിന്റെ…

Read More

രാജ്യത്ത് 41,806 പുതിയ കൊവിഡ് കേസുകൾ: 581 മരണം

  രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 581 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനം ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,09,87,880 ആയി. ഇതുവരെ 3,01,43,850 പേരാണ് രോഗമുക്തരായത്. നിലവിൽ 4,32,041 പേരാണ് ചികിത്സയിലുള്ളത്. 4,11,989 ആണ് ആകെ മരണസംഖ്യ. രാജ്യത്താകെ 39,13,40,491 പേർക്ക് വാക്സിനേഷൻ നൽകി. ഇന്നലെ 19,43,488 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. ജൂലൈ…

Read More

മലപ്പുറത്ത് നാലര വയസുകാരിയെ പീഡിപ്പിച്ച കേസ് പൊലീസ് ഒത്തുതീർപ്പാക്കിയെന്ന് പരാതി

  മലപ്പുറം: അയൽവാസിയായ യുവാവ് നാലര വയസുകാരിയെ പീഡനത്തിരയാക്കിയ കേസ് പൊലീസ് ഒത്തുതീർപ്പാക്കിയെന്ന് പരാതി. പോക്സോ കേസ് പൊലീസ് ഒത്ത് തീർന്നെന്ന് എഴുതിച്ച് വിട്ടുവെന്നാണ് പരാതി. പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പണം വാങ്ങി കേസ് ഒത്തുതീർന്നെന്ന് പൊലീസ് തന്നെ പ്രചരിപ്പിച്ചുവെന്നും കുട്ടിയുടെ അമ്മ പറയുന്നു. യുവാവ് അമ്മയോട് മോശമായി സംസാരിച്ചതും കുട്ടിയെ ഉപദ്രവിച്ചതും നേരിട്ട് പൊലീസുകാരോട് പരാതിപ്പെട്ടുവെന്നും കേസെടുക്കാതെ ഒത്തു തീർന്നതായി എഴുതിച്ച് വിടുകയായിരുന്നുവെന്നുമാണ് പരാതി. ഒരു ലക്ഷം രൂപ വാങ്ങി കേസ്…

Read More

നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ അപ്പീൽ പിൻവലിക്കുന്നതിൽ സർക്കാർ നിലപാട് അറിയിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സർക്കാർ അപ്പീൽ പിൻവലിക്കുകയാണെങ്കിൽ പ്രതികളും അപ്പീൽ പിൻവലിച്ചേക്കും പ്രതികൂല പരാമർശമാണ് കോടതിയിൽ നിന്നുണ്ടാകുന്നതെങ്കിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ വിചാരണ നേരിടേണ്ടി വരും. രാവിലെ 11 മണിയോടെയാണ് കേസ് പരിഗണനക്ക് വരിക. കഴിഞ്ഞ തവണ പ്രതികൾക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു പ്രതികൾ വിചാരണ…

Read More

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന്; മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ആഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്….

Read More

മാധ്യമപ്രവർത്തകനെ മർദിച്ച സംഭവം; തിരൂർ സിഐക്ക് സ്ഥലംമാറ്റം

മാധ്യമപ്രവർത്തകനെ മർദിച്ച സംഭവത്തിൽ തിരൂർ സിഐ ടിപി ഹർഷാദിനെ സ്ഥലം മാറ്റി. പകരം നിയമനം നൽകിയിട്ടില്ല. ഹർഷാദിനോട് മലപ്പുറം ജില്ലാ പോലീസ് കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് മാധ്യമപ്രവർത്തകൻ കെപിഎം റിയാസിന് മർദനമേറ്റത്.

Read More

മലപ്പുറത്തെ കുട്ടികള്‍ ഡബിള്‍ സ്ട്രോങ്ങാ, പക്ഷേ പ്ലസ് ടു പഠിക്കാന്‍ സീറ്റില്ല; ജില്ലാ കലക്ടറുടെ അഭിനന്ദന പോസ്റ്റിന് പൊങ്കാല: കമന്‍റ് ഓഫാക്കി കലക്ടര്‍

  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ് എന്ന നേട്ടം മലപ്പുറം ജില്ല സ്വന്തമാക്കിയതിന് പിന്നാലെ ജില്ലാ കലക്ടറുടെ പേജില്‍ കടുത്ത വിമര്‍ശനവും പരാതിയും ഉയര്‍ത്തി ജനം. മലപ്പുറത്തെ എ പ്ലസ് നേട്ടത്തെ അഭിനന്ദിച്ച് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററിന് താഴെയാണ് മലപ്പുറത്തെ ജനത വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളുടെ അപര്യാപ്തത കൂട്ടത്തോടെ പരാതിയായി അറിയിച്ചത്. ‘മലപ്പുറത്തെ കുട്ടികള്‍ ഡബിള്‍ സ്ട്രോങ്ങാ..തുടര്‍ച്ചയായ രണ്ടാം തവണയും ഏറ്റവും കൂടുതല്‍ എ പ്ലസ് ജില്ലയ്ക്ക്,…

Read More

മാധ്യമപ്രവർത്തകനെ മർദിച്ച സംഭവം; തിരൂർ സിഐക്ക് സ്ഥലംമാറ്റം

  മാധ്യമപ്രവർത്തകനെ മർദിച്ച സംഭവത്തിൽ തിരൂർ സിഐ ടിപി ഹർഷാദിനെ സ്ഥലം മാറ്റി. പകരം നിയമനം നൽകിയിട്ടില്ല. ഹർഷാദിനോട് മലപ്പുറം ജില്ലാ പോലീസ് കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് മാധ്യമപ്രവർത്തകൻ കെപിഎം റിയാസിന് മർദനമേറ്റത്.

Read More

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു; പെട്രോൾ വില 104 രൂപയിലേക്ക്

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ തന്നെയാണ് രാജ്യത്ത് ജനദ്രോഹം തുടരുന്നത്. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 103.53 രൂപയായി. ഡീസലിന് 96.47 രൂപയാണ്.

Read More

നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്രം; ജനങ്ങൾ തടിച്ചുകൂടിയാൽ ഉത്തരവാദി ഉദ്യോഗസ്ഥർ

  ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാർക്കറ്റുകളിലും മാളുകളിലും വാണിജ്യസമുച്ചയങ്ങളിലും ഉൾപ്പെടെ പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകൾ തടിച്ചു കൂടിയാൽ അവിടെ ഹോട്ട് സ്‌പോട്ടാക്കി കണക്കാക്കി വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്ര നിർദേശം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ബല്ല നിയന്ത്രണങ്ങൾ കടുപ്പിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ശ്രദ്ധയോടെ വേണം. ഷോപ്പിംഗ് മാളുകൾ, മാർക്കറ്റുകൾ, ആഴ്ച ചന്തകൾ, റസ്റ്റോറന്റുകൾ, ബാറുകൾ, കല്യാണവേദികൾ…

Read More