Headlines

പവർകട്ട് സമയത്ത് സമരക്കാരെ കണ്ടപ്പോൾ വിദ്യാർഥികൾ കളിയാക്കിയിട്ടുണ്ടാകാം, ആദ്യം ആക്രമിച്ചത് യൂത്ത് കോൺഗ്രസ്: കെ സി വേണുഗോപാലിന് മറുപടിയുമായി എംഎ ബേബി

ഡൽഹി: കെ സി വേണുഗോപാലിന് മറുപടിയുമായി സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ആദ്യം ആക്രമിച്ചത് യൂത്ത് കോൺഗ്രസ് പവർകട്ട് സമയത്ത് സമരക്കാരെ കണ്ടപ്പോൾ വിദ്യാർഥികൾ കളിയാക്കിയിട്ടുണ്ടാകാം. കെ സി പറയുന്നത് തെറ്റ്, കേരളത്തിലെ പ്രശ്നങ്ങൾ ഇന്ത്യ സഖ്യത്തിൻ്റെ സമരത്തെ ഒന്നും ബാധിക്കില്ല. ഇതൊരു ചെറിയ പ്രശ്നം മാത്രം. കെസി ഇടപെട്ട് യൂത്ത് കോൺഗ്രസുകാരെ നിലയ്ക്ക് നിർത്തണം.

ഇത് കേരളത്തിലെ ഒരു വിഷയം. ഇന്ത്യ സഖ്യത്തിൽ പ്രശ്നമുണ്ടാക്കില്ല. ഇന്ത്യ സഖ്യത്തിന് എതിരായ ബിജെപി പരിഹാസത്തിലും അദ്ദേഹം മറുപടി നൽകി. ദേശീയ അധ്യക്ഷൻ്റെ സീറ്റിൽ വരെ തോറ്റ് തുന്നം പാടിയിരിക്കുന്ന പാർട്ടിയാണ് ബിജെപി. ഇനി രാജി വയ്ക്കാൻ ഉളളവർ ക്യൂവിലാണെന്നും എംഎ ബേബി ആരോപിച്ചു.

കഴിഞ്ഞദിവസം തലസ്ഥാന നഗരിയെ മണിക്കൂറുകളോളം യുദ്ധക്കളമാക്കിയ അക്രമസംഭവങ്ങളിൽ പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. എസ്എഫ്ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂവലോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായതെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനിടെ പ്രവർത്തകരുടെ കയ്യിലെ പന്തം കത്തിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ പരസ്പരം കൂവിവിളിക്കാൻ തുടങ്ങിയത്. ഇത് പിന്നീട് രൂക്ഷമായ കുപ്പിയേറിലേക്കും പന്തമേറിലേക്കും വഴിമാറുകയായിരുന്നു. ആദ്യഘട്ടത്തിലുണ്ടായ പ്രശ്നം പൊലീസ് ഇടപെട്ട് വേഗത്തിൽ പരിഹരിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.