തൃശൂര്‍: സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ മറച്ചുപിടിച്ച് കീഴ് ഘടകങ്ങളെ വിമര്‍ശിക്കുന്നുവെന്ന ഗുരുതര വിമര്‍ശനവുമായി സിപിഐഎം തൃശ്ശൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ പ്രതിനിധികള്‍.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിയാന്‍ ആകില്ലെന്ന് പൊതു ചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വിശ്വാസത വീണ്ടെടുക്കാന്‍ കഴിയാതിരുന്നതും പോരായ്മയായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. (criticism against cpim state leadership in cpim thrissur meeting)
സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് തൃശ്ശൂര്‍ ജില്ലാ വിപുലീകൃത സമിതിയില്‍ ഉയര്‍ന്നത്. സംസ്ഥാന നേതൃത്വം വീഴ്ചകള്‍ മറച്ചു പിടിക്കുന്നു എന്നാണ് പ്രധാനപ്പെട്ട വിമര്‍ശനം.ഉത്തരവാദിത്വങ്ങള്‍ മറന്ന് കീഴ്ഘടകങ്ങളെ മാത്രം വിമര്‍ശിക്കുന്നു.പാര്‍ട്ടിയുടെ ലോക്കല്‍ ബ്രാഞ്ച് ഘടകങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമാണ്.തൃശ്ശൂരില്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ ആകാത്തത് സംഘടനാപരമായ വീഴ്ചയാണ്.ഗുരുവായൂര്‍ ക്ഷേത്രത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെട്ട് സാധാരണക്കാരുടെ ഭൂമി ഏറ്റെടുത്തത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി.തീരുമാനം പാര്‍ട്ടിയോടും സര്‍ക്കാരിനോടും ഗുരുവായൂരില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.
സര്‍വീസ് മേഖലയിലെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകള്‍ ജീവനക്കാര്‍ക്കിടയില്‍ നിന്നും പാര്‍ട്ടിയെയും സര്‍ക്കാരിനെയും അകത്തിയെന്നും വിമര്‍ശനമുണ്ട്.കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വിശ്വാസത വീണ്ടെടുക്കാന്‍ കഴിയാതിരുന്നതും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും പ്രതിനിധികള്‍ പുതു ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടില്‍. ചര്‍ച്ചയില്‍ വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദറും മറുപടി നല്‍കും.









