ആകാശഭീകരത; വിമാനത്തിൽ സഹ പൈലറ്റ് ക്യാപ്റ്റനെ കുത്തി, ഭീകരാക്രമണശ്രമമെന്ന് ഇസ്രയേൽ
ജറുസലം ∙ ഇസ്രയേൽ സ്വദേശികളായ 150 പേരുൾപ്പെടെ 174 യാത്രക്കാരുമായി ഇന്നലെ രാവിലെ ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈദുബായ് വിമാനത്തിൽ അതിനാടകീയ നിമിഷങ്ങൾ; ഇന്ത്യക്കാരനായ ക്യാപ്റ്റനും ഒമാൻ പൗരനായ സഹപൈലറ്റും തമ്മിൽ സംഘർഷം. ഒമാനി പൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ കുത്തിപ്പരുക്കേൽപിച്ചു. ഒടുവിൽ സൗദിയിൽ അടിയന്തരലാൻഡിങ്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം റാഞ്ചാനുള്ള ഭീകരാക്രമണശ്രമമായിരുന്നെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേലിനു സമീപമെത്തിയപ്പോൾ പൈലറ്റുമാരിലൊരാൾ സഹ പൈലറ്റിനെ കത്തികൊണ്ടു കുത്തിയെന്നും വിമാനം തകർന്ന് യാത്രക്കാരെയെല്ലാം…
