മലപ്പുറത്ത് നാലര വയസുകാരിയെ പീഡിപ്പിച്ച കേസ് പൊലീസ് ഒത്തുതീർപ്പാക്കിയെന്ന് പരാതി

 

മലപ്പുറം: അയൽവാസിയായ യുവാവ് നാലര വയസുകാരിയെ പീഡനത്തിരയാക്കിയ കേസ് പൊലീസ് ഒത്തുതീർപ്പാക്കിയെന്ന് പരാതി. പോക്സോ കേസ് പൊലീസ് ഒത്ത് തീർന്നെന്ന് എഴുതിച്ച് വിട്ടുവെന്നാണ് പരാതി. പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പണം വാങ്ങി കേസ് ഒത്തുതീർന്നെന്ന് പൊലീസ് തന്നെ പ്രചരിപ്പിച്ചുവെന്നും കുട്ടിയുടെ അമ്മ പറയുന്നു.

യുവാവ് അമ്മയോട് മോശമായി സംസാരിച്ചതും കുട്ടിയെ ഉപദ്രവിച്ചതും നേരിട്ട് പൊലീസുകാരോട് പരാതിപ്പെട്ടുവെന്നും കേസെടുക്കാതെ ഒത്തു തീർന്നതായി എഴുതിച്ച് വിടുകയായിരുന്നുവെന്നുമാണ് പരാതി. ഒരു ലക്ഷം രൂപ വാങ്ങി കേസ് ഒത്തു തീർപ്പാക്കിയെന്ന് പ്രചരിപ്പിച്ച പൊലീസുകാരനെതിരെ അമ്മ എസ്പിക്ക് പരാതി നൽകി.

അതേസമയം കുട്ടിയെ പീഡിപ്പിച്ച കാര്യം പരാതിക്കാരി പറഞ്ഞില്ലെന്നും അമ്മയെ ഉപദ്രവിച്ച കാര്യം മാത്രമേ പരാതിയിലുള്ളൂവെന്നും പൊലീസ് ന്യായീകരിക്കുന്നു.