Webdesk

ശക്തമായ മഴയ്ക്ക് സാധ്യത;അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരളാ തീരത്ത് 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകി ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 115 മില്ലി മീറ്റർ മുതൽ 204.5 മില്ലി…

Read More

രാജ്യത്ത് ഒരു ദിവസത്തിനിടെ 17,296 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് ഒരു ദിവസത്തിനിടെ 17,296 പുതിയ കൊവിഡ് കേസുകൾ ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കണക്ക് പതിനേഴായിരത്തിന് മുകളിൽ എത്തുന്നത്. 24 മണിക്കൂറിനിടെ 407 പേർ കൂടി മരിച്ചതോടെ ഇന്ത്യയിലെ കൊവിഡ് മരണം 15,000 കടന്നു.4,90,401 പേർക്കാണ് രാജ്യത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 15,301 പേർ മരിച്ചു. 1,89,463 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 2,85,637 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് അടുത്തെത്തി. 6931 പേരാണ് സംസ്ഥാനത്ത് മാത്രം മരിച്ചത്….

Read More

കേരളത്തിൽ ബസ് നിരക്ക് വർധിപ്പിക്കാൻ ശുപാർശ

  ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനാണ് ശുപാർശയുമായി ഇടക്കാല റിപ്പോർട്ട് നൽകിയത്. മിനിമം ചാർജ് 10 രൂപയാക്കുന്നത് ഉൾപ്പെടെ മൂന്ന് ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.വിവിധ തലങ്ങളിൽ ചാർജ് വർധിപ്പിക്കാനും മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം കുറയ്ക്കാനും ശുപാർശയുണ്ട്. ഓർഡിനറി സർവീസുകൾക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 40, 50 ശതമാനം വെച്ച് വർധിപ്പിക്കണമെന്നുമാണ് ശുപാർശ. മിനിമം ചാർജ് എട്ട് രൂപയായി നിലനിർത്തുകയാണെങ്കിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറയ്ക്കാനാണ് ശുപാർശയുള്ളത്. മിനിമം ചാർജിൽ ഇപ്പോൾ സഞ്ചരിക്കാവുന്നത് അഞ്ച് കിലോമീറ്ററാണ്. ഇത് രണ്ടര കിലോമീറ്ററായി…

Read More

കൊവിഡ് ചികിത്സക്ക് സൗകര്യമൊരുക്കാൻ സംസ്ഥാനത്ത് മൂന്ന് പ്ലാനുകൾ; വിശദീകരിച്ച് മുഖ്യമന്ത്രി

കൊവിഡ് രോഗികളുടെ എണ്ണം അനുസരിച്ച് ചികിത്സാ സൗകര്യത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതിനായി പ്ലാൻ എ, ബി സി തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായാണ് സജ്ജീകരണങ്ങൾ. പ്ലാൻ എ പ്രകാരം കൊവിഡ് രോഗികളുടെ ചികിത്സക്കായി 14 ജില്ലകളിലായി 29 കൊവിഡ് ആശുപത്രികളും അവയോട് ചേർന്ന് 29 കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗിക്കും. 29 ആശുപത്രികളിൽ കൊവിഡ് ചികിത്സക്കായി 8537 കിടക്കകൾ, 872 ഐസിയു കിടക്കകൾ,…

Read More

ബീഹാറിൽ ഇടിമിന്നലേറ്റ് 22 പേർ മരിച്ചു; സംസ്ഥാനത്ത് കനത്ത മഴ

ബീഹാറിൽ ഇടിമിന്നലേറ്റ് കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ശക്തമായ മഴയാണ് സംസ്ഥാനത്ത് തുടരുന്നത്. മഴ അടുത്ത മൂന്ന് ദിവസം കൂടി നീണ്ടുനിൽക്കുമെന്നാണ് മുന്നറിയിപ്പ്. സ്ഥിതിഗതികൾ മുഖ്യമന്ത്രി നിതീഷ് കുമാർ വിലയിരുത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. അസം, മേഘാലയ, അരുണാചൽപ്രദേശ്, സബ് ഹിമാലയൻ വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌

Read More

വിദേശത്ത് നിന്ന് ഇതുവരെ എത്തിയത് 98,202 പേർ; നാളെ മുതൽ 50 വിമാനങ്ങൾ വരെ എത്തും

വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഇതുവരെ തിരിച്ചെത്തിയത് 98,202 പേർ. ഇതിൽ 96581 പേരും വിമാനം വഴിയാണ് തിരികെ എത്തിയത്. മറ്റുള്ളവർ കപ്പലിലും നാട്ടിലെത്തി. 34,726 പേർ കൊച്ചിയിലും 31,896 പേർ കരിപ്പൂരിലും വിമാനമിറങ്ങി. താജ്കിസ്ഥാനിൽ നിന്നെത്തിയവരിൽ 18.15 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. റഷ്യയിൽ നിന്നെത്തിയവരിൽ 15 ശതമാനം പേർക്കും നൈജീരിയ 6, യുഎഇ 1.6 ശതമാനം, ഖത്തർ 1.56 ശതമാനം, ഒമാനിൽ നിന്നെത്തിയവർക്ക് 0.77 ശതമാനം പേർക്കുമാണ് കൊവിഡ് കണ്ടെത്തിയത്. ഇന്നലെ 72 വിമാനങ്ങളാണ് സംസ്ഥാനത്തേക്ക്…

Read More

പ്രവാസികൾക്ക് വിമാനത്താവളങ്ങളിൽ വെച്ച് തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തും

വിദേശ നാടുകളിൽ നിന്ന് വിമാനത്താവളങ്ങളിലെത്തുന്നവർക്ക് അവിടെ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് അധിക സുരക്ഷാ നടപടിയാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ ഉണ്ടാക്കിയ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്റി ബോഡികളാണ് പരിശോധിക്കുന്നത്. ഐജിഎം ഐജിജി ആന്റിബോഡികൾ കണ്ടെത്തിയാൽ പിസിആർ ടെസ്റ്റ് കൂടി നടത്തും. ആന്റി ബോഡി ടെസ്റ്റിൽ നെഗറ്റീവാകുന്നവർക്ക് പിന്നീട് കൊവിഡ് ഉണ്ടായിക്കൂടെന്നില്ല. അതിനാൽ അവരും സമ്പർക്ക വിലക്കിൽ ഏർപ്പെടണം. രോഗവ്യാപനം തടയാൻ പ്രവാസികളുടെ സന്നദ്ധത മാത്രം…

Read More

കൊവിഡ് സ്ഥീരീകരിച്ചു; തിരുനെൽവേലി ഇരുട്ടുകടൈ ഉടമ ആശുപത്രിയിൽ ജീവനൊടുക്കി

തിരുനെൽവേലി ഹൽവ വിൽപ്പനയിലൂടെ രാജ്യപ്രശസ്തി നേടിയ ഇരുട്ടുകടൈ ഉടമ ഹരിസിങ് ആശുപത്രിയിൽ മരിച്ച നിലയിൽ. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 80 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് നിഗമനം. ടുത്ത പനിയെ തുടർന്നാണ് ഹരിസിങ്ങിനെ പാളയംകോട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പ്രത്യേക ചികിത്സക്കായി കൊവിഡ് കെയർ വിഭാഗത്തിലേക്ക് മാറ്റാനൊരുങ്ങുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ കടകളിലൊന്നാണ് ഇരുട്ടുകടൈ. ദിവസം മൂന്ന് മണിക്കൂർ മാത്രമാണ് കടയുടെ പ്രവർത്തന സമയം. വൈകുന്നേരം അഞ്ച്…

Read More

സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 53 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. തുടർച്ചയായ ഏഴാം ദിവസമാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഇതര സംസ്ഥാനത്ത് നിന്നും വന്ന 33 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 6 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവായവുടെ ജില്ല തിരിച്ചുള്ള കണക്കുകൾ നോക്കിയാൽ, പാലക്കാട് ജില്ലയിൽ മാത്രം 24 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്….

Read More

കുവൈത്തിൽ 909 പേർക്ക് കൂടി കോവിഡ്

കുവൈത്തിൽ 909 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 558 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 42788 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 33367 ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ 2 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 339 ആയി. പുതിയ രോഗികളിൽ 479 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 243 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 150…

Read More