Headlines

‘പിന്നില്‍ അസൂയാലുക്കള്‍, 7 വർഷമായി എന്നെ തളർത്താൻ ശ്രമം നടക്കുന്നു’; ലൈംഗികാരോപണം നിഷേധിച്ച് വിജയ് സേതുപതി

സോഷ്യല്‍ മീഡിയയിലൂടെ തനിക്കു നേരെ ഉയര്‍ന്ന ‘കാസ്റ്റിംഗ് കൗച്ച് ’ ആരോപണത്തിൽ പ്രതികരിച്ച് നടന്‍ വിജയ് സേതുപതി. സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ച ആരോപണം നിന്ദ്യമാണ്. ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം. കുറച്ചുനേരം ശ്രദ്ധിക്കപ്പെടുന്നെങ്കിൽ ആകട്ടേ. തന്നെ അറിയാവുന്നവർ ഇത് കേട്ട് ചിരിക്കും. തന്നെ അപകീർത്തിപ്പെടുത്താൻ അസൂയക്കാരുടെ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

7 വർഷമായി തന്നെ തളർത്താൻ ശ്രമം നടക്കുന്നു. എനിക്ക് എന്നെ അറിയാം. ഇത്‌ എന്നെ ബാധിക്കില്ല . എന്നാല്‍ എന്‍റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്. പക്ഷേ ഞാന്‍ അവരോട് പറഞ്ഞു. ശ്രദ്ധ ആകര്‍ഷിക്കാന്‍വേണ്ടി ഈ സ്ത്രീ ഉന്നയിച്ച ആരോപണമാണ് ഇത്. ഏതാനും നിമിഷങ്ങളുടെ പ്രശസ്തിയേ അവര്‍ക്ക് ലഭിക്കൂ. അവര്‍ അത് ആസ്വദിക്കട്ടെ, വിജയ് സേതുപതി പറഞ്ഞു.

കഴിഞ്ഞ ദിവസം ആണ് ഒരു പെൺകുട്ടിയോട് വിജയ് അപമാര്യാദയായി പെരുമാറിയെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ഒരു യുവതി എക്‌സ് അകൗണ്ടിലൂടെ പുറത്തുവിട്ടത്. തനിക്കറിയാവുന്ന ഒരു പെണ്‍കുട്ടിയെ വിജയ് സേതുപതി വര്‍ഷങ്ങളോളം ചൂഷണം ചെയ്തുവെന്നും അവര്‍ ഇപ്പോഴും ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു എക്സിലൂടെ രമ്യ മോഹന്‍ എന്ന യൂസര്‍ കുറിച്ചത്. പോസ്റ്റ് അതിവേഗം വൈറല്‍ ആയി. പിന്നാലെ ഈ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടിരുന്നു.