സമസ്ത ലീഗ് തർക്കത്തിൽ പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് സമസ്താ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കോഴിക്കോട് നടന്ന രണ്ടാം ഘട്ട സമവായ ചർച്ചയ്ക്ക് ശേഷമാണ് പ്രതികരണം. പരസ്പരം തെറ്റിദാരണകൾ ഉണ്ടായിരുന്നു അത് പറഞ്ഞ് തീർത്തു. പരസ്പരം പറയാൻ ഉള്ളത് പറഞ്ഞു. പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചു. ബാക്കിയുള്ളവയിൽ രണ്ടാഴ്ചക്കുള്ളിൽ പരിഹാരം ഉണ്ടാകുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
പൂർണമായ പരിഹാരം വേഗത്തിൽ ഉണ്ടാകുമെന്ന് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. സമസ്ത സമ്മേളനം അന്താരാഷ്ട്ര സ്വഭാവമുള്ള പരിപാടിയാണ്. പരസ്പര തെറ്റിദ്ധരാണകൾ ഉണ്ടായിരുന്നു. കുറച്ച് പറഞ്ഞ് തീർത്തു. വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്. അടുത്ത ദിവസം വീണ്ടും ചർച്ച നടത്തുമെന്നും ലീഗ് നേതാക്കൾ പ്രതികരിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി, എം.ടി അബ്ദുല്ല മുസ്ലിയാർ, ലീഗ് വിരുദ്ധ വിഭാഗം നേതാക്കളും യോഗത്തിൽ പങ്കെടുത്തു.