Headlines

Webdesk

വലിയ തിരക്കൊന്നുമില്ല, നേതൃമാറ്റം ആലോചിച്ച് സാവധാനത്തിൽ മതിയെന്ന് കെ സുധാകരൻ

കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് കെ സുധാകരൻ. ആലോചിച്ച് ബുദ്ധിപൂർവം തീരുമാനിച്ച് തിരുത്തൽ വരുത്തിയാൽ മതി. നേതൃമാറ്റം പാർട്ടിയും ഹൈക്കമാൻഡും ഉചിതമായി തീരുമാനിക്കും. കൂട്ടത്തോൽവിയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സുധാകരൻ പറഞ്ഞു കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളിയെ പുറത്താക്കണമെന്ന് മുറവിളി ഉയരുന്നതിനിടെയാണ് സുധാകരന്റെ പ്രതികരണം. മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

Read More

മുഖ്യമന്ത്രി പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കുന്നു, കോൺഗ്രസ് തിരിച്ചുവരും: കെ മുരളീധരൻ

  തെരഞ്ഞെടുപ്പിൽ ജനം വിജയിപ്പിക്കുമ്പോൾ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത പറയുന്നുവെന്ന പരാതിയുമായി നേമത്തെ തോറ്റ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളിൽ ൽെ ഡി എഫ് ആണ് ജയിച്ചതെന്ന് ഓർക്കണം. വട്ടിയൂർക്കാവിൽ യുഡിഎഫ് ജയിച്ച തെരഞ്ഞെടുപ്പിന്റെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണം ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ലെന്നതാണ് വലിയ സന്തോഷം. അതിൽ സിപിഎം അഹങ്കരിക്കേണ്ട. ബംഗാൾ ഫലം എന്തായെന്നും മുരളീധരൻ ചോദിച്ചു. അതേസമയം ബംഗാളിൽ കോൺഗ്രസിനും പൂജ്യം സീറ്റാണെന്ന…

Read More

പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം വേണമെന്ന് കോവൂർ കുഞ്ഞുമോൻ; മുഖ്യമന്ത്രിക്ക് കത്ത് നൽകും

  രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം വേണമെന്ന് കോവൂർ കുഞ്ഞുമോൻ. മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കോവൂർ കുഞ്ഞുമോൻ പറഞ്ഞു. അഞ്ച് ടേം തുടർച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നാണ് കുഞ്ഞുമോൻ പറയുന്നത്. ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണം. തന്നെ മന്ത്രിയാക്കുന്നത് ആർഎസ്പി അണികളെ ഇടതുമുന്നണിയിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 2700 വോട്ടിനാണ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്.

Read More

ദീദിക്ക് മൂന്നാമൂഴം: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി സത്യപ്രതിജ്ഞ ചെയ്തു

  പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ മൂന്നാം തവണയാണ് മമത ബംഗാളിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. ബംഗാളിയിലാണ് മമത സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നുണ്ടായില്ല. ഇവർ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികമായ മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 292 സീറ്റുകളിൽ 213 സീറ്റുകൾ സ്വന്തമാക്കിയാണ് തൃണമൂൽ ബംഗാളിൽ അധികാരം നിലനിർത്തിയത്.

Read More

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

  നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റും കൂടി തോറ്റ് നാണം കെട്ടതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. കേന്ദ്രനേതാക്കളെ സുരേന്ദ്രൻ തന്റെ നിലപാട് അറിയിച്ചു. തോൽവി വിശദമായി പരിശോധിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചിട്ടുണ്ട്. തോൽവിയുടെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്ന് സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. വോട്ടുകച്ചവടം നടന്നുവെന്ന സിപിഎം ആരോപണം സുരേന്ദ്രൻ തള്ളിയിരുന്നു. രണ്ടിടത്ത് മത്സരിച്ചില്ലെങ്കിൽ മഞ്ചേശ്വരത്ത് ജയിക്കുമായിരുന്നു എന്ന് കരുതുന്നവരുണ്ട്. അത് ഓരോരുത്തരുടെ അഭിപ്രായമാണ്. താൻ പാർട്ടിക്ക്…

Read More

ഓക്സിജന്‍ കിട്ടാതെ രോഗികളുടെ മരണസംഖ്യ വർധിക്കുന്നു; തമിഴ്നാട്ടിൽ 11 മരണം

  ചെന്നൈ: വീണ്ടും ഓക്സിജന്‍ കിട്ടാതെ രോഗികളുടെ മരണസംഖ്യ വർധിക്കുന്നു .തമിഴ്നാട്ടിലും ഉത്തരാഖണ്ഡിലുമായി പത്തിനുമേൽ രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. തമിഴ്നാട്ടില്‍ 11 രോഗികളും,ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ 5 രോഗികളും മരിച്ചു. ചെന്നൈ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളാണ് മരിച്ചത്. രോഗികള്‍ക്ക് അധിക ഓക്സിജന്‍ ഉപയോഗിക്കേണ്ടിവന്നുവെന്ന് അധികൃതര്‍ അറിയിച്ചു.റൂര്‍ക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ അരമണിക്കൂര്‍ ഓക്സിജന്‍ തടസപ്പെട്ടതായി അധികൃതര്‍.മണിക്കൂറോളം ഓക്സിജന്‍ ക്ഷാമമുണ്ടായെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More

വയനാട് സ്വദേശിയായ ജവാൻ കശ്മീരിൽ മഞ്ഞിടിച്ചിലിൽ മരിച്ചു

വയനാട് സ്വദേശിയായ ജവാൻ കശ്മീരിൽ മഞ്ഞിടിച്ചിലിൽ മരിച്ചു പൊഴുതന കറുവൻതോട് സ്വദേശിയായ സൈനികൻ കശ്മീരിൽ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് മരിച്ചു. പണിക്കശ്ശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ സി.പി ഷിജി (45)യാണ് തിങ്കളാഴ്ച അപകടത്തിൽ മരിച്ചത്. മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ്: ശോഭന. ഭാര്യ: സരിത. മക്കൾ: അഭിനവ്, അമ്മു. സഹോദരൻ: ഷൈജു (സിവിൽ പോലീസ് ഓഫീസർ, കമ്പളക്കാട് )

Read More

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇരുട്ടടി തുടങ്ങി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു

  കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 92.74 രൂപയായി. ഡീസലിന് 87.27 രൂപയായി. കോഴിക്കോട് പെട്രോൾ വില ലിറ്ററിന് 91.23 രൂപയായി. ഡീസലിന് 85.89 രൂപയായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തുടർച്ചയായ രണ്ടാം ദിവസമാണ് വില വർധിപ്പിക്കുന്നത്.

Read More

സംസ്ഥാനത്ത് രോഗവ്യാപനം ശക്തി പ്രാപിക്കുന്നു; കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 248 പേര്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നു. ഈ മാസം പകുതിയോടെ രോഗവ്യാപനം തീവ്രമാകുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനത്തിന് ഒപ്പം മരണനിരക്കിലും വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 248 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം കഴിഞ്ഞ ദിവസമാണ് ആദ്യമായി പ്രതിദിന മരണ സംഖ്യ 50 കടന്നത്. ചൊവ്വാഴ്ച മാത്രം 57 മരണങ്ങളാണ്…

Read More

സമ്പൂർണ്ണ അടച്ചിടലിനു സാധ്യത; സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന

  സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തല്‍. ഒരാഴ്ച സസമ്പൂർണ്ണ അടച്ചിടല്‍ പരിഗണിക്കുന്നു. അഞ്ചുദിവസത്തിനിടെ 248 പേര്‍ മരിച്ചു. എട്ടു ജില്ലകളില്‍ ടിപിആര്‍ 25 നു മുകളിലെത്തി. രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമായേക്കും. തിരുവനന്തപുരത്ത് കിടത്തി ചികില്‍സ ആവശ്യമുളള പ്രതിദിന രോഗികളുടെ എണ്ണം 4000 വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍….

Read More