Headlines

Webdesk

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ആറാം സ്ഥാനത്ത് റിഷഭ് പന്ത്; ധോണിക്ക് പോലും സ്വന്തമാക്കാനാകാത്ത നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കരിയറിലെ ഏറ്റവുമുയർന്ന നേട്ടത്തിലെത്തി റിഷഭ് പന്ത്. ആറാം സ്ഥാനത്താണ് റിഷഭ് പന്ത് നിലവിൽ. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആദ്യ പത്തിൽ ഇടം നേടുന്നത്. എം എസ് ധോണിക്ക് പോലും സ്വന്തമാക്കാനാകാത്ത നേട്ടമാണ് പന്ത് നേടിയിരിക്കുന്നത്. 19ാം റാങ്കിലെത്തിയതാണ് ധോണിയുടെ ഏറ്റവുമുയർന്ന നേട്ടം പന്തിനെ കൂടാതെ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരും ആദ്യ പത്തിനുള്ളിൽ സ്ഥാനം പിടിച്ചു. രോഹിത് ശർമയും പന്തിനൊപ്പം ആറാം സ്ഥാനം പങ്കിടുന്നുണ്ട്. കോഹ്ലി അഞ്ചാം…

Read More

ഓക്‌സിജൻ ലഭ്യതയിൽ നിലവിൽ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഓക്‌സിജൻ ലഭ്യതയിൽ നിലവിൽ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യമാക്കേണ്ടത്. ആരോഗ്യവകുപ്പ് എല്ലാ ദിവസവും ഓക്‌സിജൻ കണക്കെടുപ്പ് നടത്തി ആവശ്യമായ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തണം. അതേസമയം ഓക്‌സിജന്റെ ആവശ്യം വലിയ തോതിൽ വർധിക്കുകയാണ്. മതിയായ കരുതൽ ശേഖരമുണ്ടാക്കാൻ കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്‌സിജനിൽ ആയിരം മെട്രിക് ടൺ കേരളത്തിന് നൽകണമെന്നും…

Read More

സംസ്ഥാനത്ത് ഇന്ന് 41,953 പേർക്ക് കൊവിഡ്, 58 മരണം; 23,106 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 41,953 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂർ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂർ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസർഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ഒരു തുള്ളി പോലും പാഴാക്കാതെ വാക്‌സിൻ ഉപയോഗം: കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന് ലഭിച്ച വാക്‌സിൻ പാഴാക്കാതെ ഉപയോഗിച്ചതിലാണ് അഭിനന്ദനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തിരുന്നു. ഇത് റിട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചത്.  

Read More

ജനവിധി പിണറായിക്കുള്ള അംഗീകാരം; മുഖ്യമന്ത്രി ആരെന്നതിൽ ചർച്ച ആവശ്യമില്ലെന്നും പി ബി

  നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിൽ കേരളാ ഘടകത്തെ അനുമോദിച്ച് സിപിഎം പിബി. ജനവിധി പിണറായിക്കുള്ള അംഗീകാരമാണ്. മുഖ്യമന്ത്രി ആരെന്നതിൽ ചർച്ച ആവശ്യമില്ല. മന്ത്രിമാരെ കുറിച്ചും ചർച്ച നടന്നിട്ടില്ല. ബംഗാളിലെ കനത്ത പരാജയം ഗൗരവതരമാണെന്നും പി ബി വിലയിരുത്തി. രണ്ടാം പിണറായി സർക്കാരിൽ ഫ്രഷ് കാബിനറ്റ് കൊണ്ടുവരാനുള്ള നീക്കമാണ് പാർട്ടി നടത്തുന്നത്. ശൈലജ ടീച്ചറെയും പിണറായിയെയും മാത്രം നിലനിർത്തി ബാക്കി മന്ത്രിമാരെല്ലാം പുതുമുഖങ്ങളായിരിക്കും. ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ഇതുസംബന്ധിച്ച ധാരണയായിട്ടുണ്ട്

Read More

ആളുകൾ മരിച്ചുവീഴുന്നത് നിഷേധിക്കാനാകുമോ; കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന് സുപ്രീം കോടതി

  കേന്ദ്രസർക്കാരിനെതിരായ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അതേസമയം കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന് വീഴ്ചയുണ്ടായെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി ആളുകൾ മരിക്കുന്നത് കേന്ദ്രത്തിന് നിഷേധിക്കാനാകില്ല. ഡൽഹിക്ക് നൽകുന്ന ഓക്‌സിജന്റെ കണക്ക് വേണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾക്ക് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും പണി അറിയില്ലെങ്കിൽ ഐഐടിയെ ചുമതലപ്പെടുത്താനും നിർദേശിച്ചതാണ് ഡൽഹി ഹൈക്കോടതി കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങിയത്. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതോടെ കേന്ദ്രം…

Read More

സിദ്ധിഖ് കാപ്പനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചു

  യുപി പോലീസിന്റെ കസ്റ്റഡിയിൽ ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന സിദ്ധിഖ് കാപ്പനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത്ത് മഥുര കോടതിയെ സമീപിച്ചു. കാപ്പന് കാവൽ നിൽക്കുന്ന പോലീസ് തന്നെയും അഭിഭാഷകരെയും തടയുന്നുവെനന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. കാപ്പനെ കാണാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും റെയ്ഹാനത്ത് കത്തയച്ചു. ഏപ്രിൽ 30നാണ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കാപ്പനെ എയിംസിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്.

Read More

കേരളത്തില്‍ വേനല്‍മഴ ശക്തിപ്രാപിക്കുന്നു; വയനാട്ടില്‍ യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ വീണ്ടും ശക്തി പ്രാപിക്കുന്നു. എട്ട് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

1000 ടൺ ഓക്സിജനും 75 ലക്ഷം ഡോസ് വാക്സിനും അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ…

Read More

പ്രശസ്ത കവി കെ വി തിക്കുറിശ്ശി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്തസാഹിത്യകാരനും അധ്യാപകനുമായിരുന്ന കെ വി തിക്കുറിശ്ശി (88) കൊവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മാര്‍ത്താണ്ഡം തിക്കുറിശ്ശി പട്ടത്തോട്ടത്തും വീട്ടില്‍ ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് വി വി കൃഷ്ണവര്‍മ്മന്‍നായര്‍ എന്നാണ്. കന്യാകുമാരി ജില്ലാ വിഭജനത്തിന്റെ കാലത്താണ് തിരുവനന്തപുരം തന്റെ കര്‍മമേഖലയായി തിരഞ്ഞെടുത്തത്. കേരള സാഹിത്യഅക്കാദമി, കലാമണ്ഡലം, കേരള സംഗീത അക്കാദമി എന്നിവയില്‍ അംഗമായിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യജീവിതം ആരംഭിച്ചത്.

Read More