അമിതമായാല്‍ ഗ്രീന്‍ ടീയും

ഗ്രീന്‍ ടീ കുടിച്ചാല്‍ ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, അമിത ഗ്രീന്‍ ടീ കുടി ശരീരത്തെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിച്ചാല്‍ നെഞ്ചെരിച്ചിലിനും ഉദര പ്രശ്‌നത്തിനും ഇടയാക്കും. ഗര്‍ഭിണികള്‍ ഒരുപാട് ഗ്രീന്‍ ടീ കുടിക്കുന്നത് വയറിനെ ബാധിക്കും. ആഹാരത്തില്‍ നിന്നുള്ള ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്നത് കുറയുന്നതിന് ഗ്രീന്‍ ടീയുടെ അമിത ഉപയോഗം കാരണമാകും. ഗ്രീന്‍ ടീ കൂടുതലായി കുടിക്കുന്നതിലൂടെ വര്‍ധിച്ച തോതില്‍ കഫീന്‍ ശരീരത്തിലെത്തും. ഇത് ഉറക്കത്തെ ബാധിക്കുകയും ഉത്കണ്ഠയും ഉദര പ്രശ്‌നവുമുണ്ടാക്കും. മാത്രമല്ല, തലവേദന, ഛര്‍ദ്ദി, തലചുറ്റല്‍ തുടങ്ങിയവയുമുണ്ടാക്കും.

ദിവസം പരമാവധി മൂന്ന് കപ്പ് വരെയേ ഗ്രീന്‍ ടീ കുടിക്കാവൂ. രണ്ട് കപ്പില്‍ ഒതുക്കുകയാണ് അഭികാമ്യം.