ഒഴിവുദിവസത്തെ ഉറക്കം നഷ്ടപ്പെടുത്തുന്നത്

ശാരീരിക- മാനസിക ആരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണ്. മാനസിക പിരിമുറുക്കവും ജോലിയുമായും വ്യാപാരവുമായും പഠനവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാരണം ഉറക്കം പലപ്പോഴും നഷ്ടപ്പെടാറുണ്ട്. പലരും ഒരാഴ്ചത്തെ ഉറക്കം വീണ്ടെടുക്കുന്നത് ഞായര്‍ പോലുള്ള ഒഴിവുദിനങ്ങളിലാണ്. എന്നാല്‍, അമിതമായി ഉറങ്ങുന്നതും ശരീരത്തിനും മനസ്സിനും ഹാനികരമാകും.

മുതിര്‍ന്ന ആരോഗ്യമുള്ള ഒരാള്‍ ദിവസം 7- 8 മണിക്കൂറാണ് ഉറങ്ങേണ്ടത്. അതില്‍ കവിഞ്ഞുള്ള ഉറക്കം പലപ്പോഴും പേടിസ്വപ്‌നങ്ങള്‍ കാണാന്‍ ഇടയാക്കും. ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയാല്‍ പേടിസ്വപ്‌നങ്ങള്‍ക്കുള്ള സാദ്ധ്യത കൂടുതലാണ്. ഏഴ് മണിക്കൂര്‍ പോലും ഉറങ്ങാത്തവര്‍ക്കും ഇതിനുള്ള സാദ്ധ്യതയുണ്ട്. അതിനാല്‍, ഉറക്കില്‍ നിന്ന് നിലവിളിച്ച് എഴുന്നേല്‍ക്കാതിരിക്കാന്‍ 7- 8 മണിക്കൂര്‍ ഉറക്കം പതിവാക്കാം.