ആരോഗ്യമുള്ള ഒരു ഭാവിക്കായി കുട്ടികൾ ഉറങ്ങട്ടെ മതിയാവോളം

പെൻസിൽവാനിയ: കുട്ടിക്കാലത്തെ കൃത്യമായ ഉറക്കം കൗമാരത്തിൽ ആരോഗ്യമുള്ള ശരീരം നേടുന്നതിൽ അതിപ്രധാനമാണെന്നാണ് പുതിയ പഠനങ്ങൾ. ഉറക്കമില്ലായമ ശാരീരിക മാനസികാരോഗ്യത്തെ മാത്രമല്ല ഗ്രഹിക്കാനുള്ള കഴിവിനെയും സാരമായി ബാധിക്കുമെന്നാണ് അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകനായ ഓർഫ്യു ബക്‌സ്ടൺ ചൂണ്ടിക്കാട്ടുന്നത് ഒൻപതാം വയസിൽ കൃത്യമായ ഉറക്കസമയം പാലിക്കാത്ത കുട്ടികളിൽ പതിനഞ്ച് വയസ് ആകുമ്പോഴേക്കും ഉറക്കത്തിന്റെ ദൈർഘ്യം കുറയുകയും ശരീര ഭാര സൂചിക ( ബോഡി മാസ് ഇൻഡെക്‌സ്, ബിഎംഐ) ഉയരുകയും ചെയ്യുന്നതായാണ് പുതിയ കണ്ടെത്തൽ. കൃത്യമായ ഉറക്കസമയം പാലിക്കുന്ന സമാന പ്രായത്തിലുള്ള കുട്ടികളുമായാണ് താരതമ്യ പഠനം നടത്തിയിരിക്കുന്നത്.

2196 കുട്ടികളെയാണ് ഗവേഷകർ വിഷയത്തിൽ വിശകലനം ചെയ്തത്. കുട്ടിക്കാലത്തെ ശിശുപരിചരണ രീതികൾ കൗമാര കാലത്തെ ശാരീരിക ഓരോഗ്യത്തെയും ശരീരഭാരത്തെയും സ്വാധീനിക്കുന്നുണ്ട്. അതിനാൽ കുട്ടിയുടെ ഭാവി ആരോഗ്യത്തിനായി ശൈശവ കാലത്ത് ശരിയായ ചിട്ടകൾ നിർണായകമാണെന്ന സന്ദേശമാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കുട്ടിക്കാലത്തെ മതിയായ ഉറക്കമില്ലായ്മ ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും കാരണമാകുമെനന്ും മുൻകാല പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സ്ലീപ് എന്ന ജേണലിന്റെ കണ്ടെത്തൽ പ്രകാരം അഞ്ച് മുതൽ ഒൻപത് വരെ പ്രായമുള്ള മൂന്നിലൊന്ന് കുട്ടികളാണ് കൃത്യമായ ഉറക്കസമയം അനുവർത്തിച്ചുവരുന്നത്. കുട്ടിക്കാലത്തെ ഉറക്കം, മൂന്നോട്ടുള്ള ജീവിതത്തിലെ ശരീരഭാരം എന്നിവയിൽ കൃത്യമായ ഗവേഷണങ്ങൾ ആവശ്യമാണെന്നാണ് ഗവേഷകർ ഊന്നിപ്പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *