ഒറ്റക്ക് ഉറക്കെ സംസാരിക്കൂ; ഇവയൊക്കെയാണ് ഗുണങ്ങള്‍

മനസ്സില്‍ സ്വന്തത്തോട് തന്നെ സംസാരിക്കുന്നവരാണ് നാമെല്ലാം. ചിലര്‍ ഒറ്റക്കിരുന്ന് ഉറക്കെ സംസാരിക്കും. ഇവരെ ഭ്രാന്തന്മാരെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യും നമ്മള്‍. എന്നാല്‍, ചിലപ്പോഴൊക്കെ സ്വന്തത്തോട് ഉറക്കെ സംസാരിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഇടക്ക് ഒറ്റക്ക് ഉറക്കെ സംസാരിക്കുന്നത് നമ്മുടെ ജോലി മുന്‍ഗണനയിലേക്ക് കൊണ്ടുവരാനും പെരുമാറ്റം നിയന്ത്രിക്കാനും ചിന്തകളും ഓര്‍മകളും പദ്ധതികളും കാര്യക്ഷമമായി സംഘടിപ്പിക്കാനും സാധിക്കും. ചില കാര്യങ്ങള്‍ ഉറക്കെ ആവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ ശ്രദ്ധയും അതിലേക്ക് പതിയുകയും അത് ചെയ്യാന്‍ നിങ്ങളുടെ മസ്തിഷ്‌കം ആഗ്രഹിക്കുകയും ചെയ്യുന്നു. ടോയ്‌ലെറ്റോ ഒറ്റക്കുള്ള കാബിനോ ആകും ഒറ്റക്ക് സംസാരിക്കാന്‍ പറ്റിയ സ്ഥലം