Headlines

Webdesk

ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യയുടെ പങ്കാളി മരിച്ച നിലയില്‍

കൊച്ചി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ പങ്കാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ലിജു എന്നയാളെയാണ് എറണാകുളം വൈറ്റിലയിലെ സുഹൃത്തിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്‌സി(28)നെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നാണ് പോലിസ് റിപോര്‍ട്ട്. 2020 ജൂണ്‍ 14ന് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന്…

Read More

കൊടകര കുഴൽപ്പണ കേസ്: കുറ്റപത്രം സമർപ്പിച്ചു, കെ സുരേന്ദ്രനും മകനും സാക്ഷികൾ

കൊടകര കുഴൽപ്പണം കവർച്ചാ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 625 പേജുള്ള കുറ്റപത്രമാണ് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചത്. 22 പേർക്കെതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകനടക്കം 216 പേർ സാക്ഷി പട്ടികയിലുണ്ട് മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയായാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ അന്വേഷണം തുടരും. തെരഞ്ഞെടുപ്പ് ചട്ടം ബിജെപി ലംഘിച്ചോയെന്ന് അന്വേഷിക്കണം. കള്ളപ്പണ ഉറവിടം അന്വേഷിക്കാൻ കേന്ദ്ര ഏജൻസി വേണമെന്നും കുറ്റപത്രത്തിൽ പറയുന്നു….

Read More

വിദ്യാർഥിനികളോട് ഫോണിലൂടെ അസഭ്യം: കോഴിക്കോട് അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞ അധ്യാപകൻ അറസ്റ്റിൽ. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂൾ അധ്യാപകൻ മിനീഷാണ് അറസ്റ്റിലായത്. അധ്യാപകനെതിരെ താമരശ്ശേരി പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സ്‌കൂളിലെ കായികാധ്യാപകനാണ് മിനീഷ്. അധ്യാപകൻ വിദ്യാർഥികളെ ചീത്ത വിളിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.

Read More

മുംബൈയിൽ ഇരുനില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു

മുംബൈയിൽ കനത്ത മഴയിൽ ഇരുനില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. മുംബൈയിലെ ഗോവന്ദി പ്രദേശത്താണ് അപകടം. ആഴ്ചകളായി കനത്ത മഴയാണ് മുംബൈയിൽ പെയ്യുന്നത്. ഞായറാഴ്ച കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ 36 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്.

Read More

വിശ്വ കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു; ടോക്യോ ഒളിമ്പിക്‌സിന് തുടക്കം

കൊവിഡ് മഹാമാരിക്കാലത്ത് ലോകത്തിന് പ്രതീക്ഷയേകി വിശ്വ കായിക മാമാങ്കത്തിന് ടോക്യോയിൽ തുടക്കമായി. കായികലോകം ഇനി ഒന്നാകെ ടോക്യോയിലേക്ക് ഒതുങ്ങുകയാണ്. ഒരുമയുടെ സന്ദേശമുയർത്തിയ ഉദ്ഘാടന ചടങ്ങോടെയാണ് ഒളിമ്പിക്‌സിന് തിരി തെളിഞ്ഞത് ജപ്പാൻ ചക്രവർത്തി നരുഹിതോയാണ് ഒളിമ്പിക്‌സിന് തുടക്കമായെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നാലെ ജപ്പാൻ നാഷണൽ സ്റ്റേഡിയത്തിൽ വെടിക്കെട്ട് നടന്നു. പിന്നാലെ താരങ്ങളുടെ മാർച്ച് പാസ്റ്റ് നടന്നു. 26ാമതായാണ് ഇന്ത്യൻ സംഘം മാർച്ച് പാസ്റ്റിലെത്തിയത്. ബോക്‌സിംഗ് താരം മേരി കോമും ഹോക്കി താരം മൻപ്രീത് സിംഗും ഇന്ത്യൻ പതാകയേന്തി 33…

Read More

അർധ സെഞ്ച്വറിക്ക് നാല് റൺസ് അകലെ സഞ്ജു വീണു; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഓപണർമാരായ ശിഖർ ധവാൻ, പൃഥ്വി ഷാ, സഞ്ജു സാംസൺ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. മത്സരം 20 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ 3 വിക്കറ്റ നഷ്ടത്തിൽ 127 റൺസ് എന്ന നിലയിലാണ് സ്‌കോർ 28ൽ നിൽക്കെ 13 റൺസെടുത്ത ധവാനെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. രണ്ടാം വിക്കറ്റിൽ സഞ്ജുവും പൃഥ്വി ഷായും ചേർന്ന് 102 റൺസ് വരെ ഇന്ത്യയെ എത്തിച്ചു. 49 പന്തിൽ എട്ട്…

Read More

പത്ത് ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിട്ടില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് പത്ത് ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിൽ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാകും. സംസ്ഥാനത്ത് നാലര ലക്ഷം ഡോസ് വാക്‌സിനാണ് ഇനി ബാക്കിയുള്ളത്. ശരാശരി രണ്ട് മുതൽ രണ്ടര ലക്ഷം ഡോസ് വാക്‌സിൻ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്‌സിൻ ഇന്നും നാളെയും കൊണ്ട് തീരും. അടുത്ത കാലത്ത് കൂടുതൽ വാക്‌സിൻ എത്തിയത് ഈ മാസം 15, 16, 17…

Read More

അതിശക്തമായ മഴ തുടരുന്നു; മഹാരാഷ്ട്രയിലെ റായ്ഗഢിൽ മണ്ണിടിച്ചിലിൽ 36 മരണം

അതിശക്തമായി തുടരുന്ന മഴയിൽ മഹാരാഷ്ട്രയിലും കൊങ്കൺ മേഖലയിലും വ്യാപക നാശനഷ്ടം. നിരവധി വീടുകളും കൃഷിയിടങ്ങളും തകർന്നു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഢിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റായ്ഗഢിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 36 ആയി തലായിൽ 32 പേരും സുതർവാഡിയിൽ നാല് പേരുമാണ് മരിച്ചത്. മുപ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മഹാരാഷ്ട്രക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉത്തരകന്നഡയിലെ ഹൂബ്ലിയിൽ ആറ് യുവാക്കളെ…

Read More

കൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയ്ക്ക് യുവാവിന്റെ മർദനം, ഭാര്യ പിതാവിന്റെ കാൽ തല്ലിയൊടിച്ചു

കൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിക്കും പിതാവിനും ഭർത്താവിന്റെ ക്രൂര മർദനം. പച്ചാളം സ്വദേശി ജിപ്‌സൺ ആണ് ഭാര്യ ഡയാന, ഡയാനയുടെ പിതാവ് ജോർജ് എന്നിവരെ ആക്രമിച്ചത്. ഡയാനയിലെ ഇയാൾ നിരന്തരം മർദിക്കുന്നത് ചോദിക്കാൻ ചെന്നപ്പോൾ ജോർജിന്റെ കാൽ ജിപ്‌സൺ തല്ലിയൊടിക്കുകയായിരുന്നു. ജോർജിന്റെ വാരിയെല്ലിനും പരുക്കേറ്റിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് ജിപ്‌സന്റെയും ഡയാനയുടെയും വിവാഹം കഴിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹ ശേഷം വീട്ടിൽ നിന്ന് നൽകിയ 50 പവൻ സ്വർണം ആവശ്യപ്പെട്ട് ജിപ്‌സണും ഭർതൃമാതാവും മർദിക്കുമായിരുന്നുവെന്ന് ഡയാന…

Read More

കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യമില്ല. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. സ്വർണ്ണക്കടത്ത് കേസിൽ സുപ്രധാന പങ്ക് അർജുൻ ആയങ്കിയ്ക്ക് ഉള്ളതിനാൽ ജാമ്യം നൽകരുതെന്ന് നേരത്തെ തന്നെ കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ആയങ്കിയ്ക്ക് ജാമ്യം നൽകി കഴിഞ്ഞാൽ തുടർന്നുള്ള കേസന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

Read More