Headlines

Webdesk

എഡിജിപി വിജയ് സാഖറെയുടെ പേരിൽ പണം തട്ടാൻ ശ്രമം; രണ്ട് പേർ കൂടി അറസ്റ്റിൽ

  എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം നടത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശികളായ നസീർ, മുഷ്താഖ് എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും. സംഭവത്തിൽ ഇൻഫോപാർക്ക് സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്കിലൂടെ പണം നൽകാൻ ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജിയാസ് ജമാലിനാണ് ഇവർ മെസേജ് അയച്ചത്. വ്യാജ ഫേസ്ബുക്ക് വഴി 10,000 രൂപയാണ് ആവശ്യപ്പെട്ടത്.

Read More

ബ്രസീലിലെ രണ്ട് കമ്പനികളുമായുള്ള കരാർ ഭാരത് ബയോടെക് റദ്ദാക്കി

ബ്രസീലിലെ രണ്ട് കമ്പനികളുമായുള്ള കരാർ റദ്ദാക്കിയതായി ഭാരത് ബയോടെക്. പ്രെസിസ മെഡികാമെന്റോാസ്, എൻവിക്സിയ ഫാർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികളുമായുള്ള കരാറാണ് റദ്ദാക്കിയിരിക്കുന്നത്. ധാരണാപത്രം അടിയന്തര പ്രാബല്യത്തിൽ അവസാനിപ്പിച്ചതായി കമ്പനി അറിയിച്ചു. 20 ദശലക്ഷം ഡോസ് കോവാക്സിൻ 324 ദശലക്ഷം ഡോളറിനു നൽകാനായിരുന്നു കരാർ. കൂടിയ വിലയ്ക്കാണ് വാക്സീൻ വാങ്ങുന്നതെന്ന് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്കെതിരെ ആരോപണമുയർന്നിരുന്നു. ഇതോടെ ബ്രസീലിയൻ ഫെഡറൽ പ്രോസിക്യൂട്ടേഴ്സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് കരാർ റദ്ദാക്കിയത്.

Read More

കൊല്ലം ശാസ്താംകോട്ടയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം ശാസ്താംകോട്ടയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. രണ്ട് മാസം മുമ്പായിരുന്നു രാജേഷുമായുള്ള ദിവ്യയുടെ വിവാഹം നെടിയവിള സ്വദേശിയാണ് രാജേഷ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. നേരത്തെ ഒരു ജ്വല്ലറിയിലെ സെയിൽസ് റപ്രസെന്ററ്റീവായിരുന്നു ദിവ്യ. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.

Read More

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എയിംസ് മേധാവി

ഇന്ത്യയിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. സൈഡസ് പരീക്ഷണങ്ങൾ പൂർത്തിയാക്കി അടിയന്തര അംഗീകാരത്തിന് കാത്തിരിക്കുകയാണ്. കൊവാക്‌സിൻ പരീക്ഷണം സെപ്റ്റംബറോടെ അവസാനിക്കും ഫൈസർ വാക്‌സിന് ഇതിനകം അമേരിക്കൻ റെഗുലേറ്റർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമുണ്ട്. സെപ്റ്റംബറോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചാൽ കൊവിഡ് വ്യാപനത്തെ വലിയ തോതിൽ തടയാൻ സാധിക്കുമെന്ന് ഗുലേറിയ പറഞ്ഞു ഇന്ത്യയിൽ നിലവിൽ 42 കോടി ഡോസ് വാക്‌സിനാണ് നൽകിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടു കൂടി ജനസംഖ്യയിലെ…

Read More

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു; ആളപായമില്ല

  കനത്ത മഴയിൽ എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. എറണാകുളം ബൈപ്പാസിൽ ഇടപ്പള്ളിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. അപകടത്തെ തുടർന്ന് ഗതാഗതം കുറച്ചു നേരം തടസ്സപ്പെട്ടു. മരം പിന്നീട് അഗ്നിശമനാ സേനാംഗങ്ങൾ മുറിച്ചുനീക്കി.

Read More

ആലപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സഹോദരി ഭർത്താവിനെ കാണാനില്ല

ആലപ്പുഴയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി സ്വദേശി ഹരികൃഷ്ണയെ(25) ആണ് സഹോദരി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ താത്കാലിക നഴ്‌സാണ്് യുവതിയുടെ സഹോദരി ഭർത്താവ് രതീഷിനെ കാണാനില്ലെന്നും ഇയാൾക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. രതീഷിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഹരികൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടേത് കൊലപാതകമെന്നാണ് സംശയിക്കുന്നത്.

Read More

സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം തുടങ്ങും: മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് ഈ മാസം 31മുതല്‍ വിതരണം ആരംഭിക്കും. ഓ​ഗസ്റ്റ് 16നകം കിറ്റുവിതരണം പൂര്‍ത്തിയാക്കും. ഈ മാസം 31 മുതല്‍ ഓ​ഗസ്റ്റ് 2വരെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് (എഎവൈ), ഓ​ഗസ്റ്റ് നാല് മുതല്‍ ഏഴ് വ‌രെ പിങ്ക് കാര്‍ഡുകാര്‍ക്ക് (പിഎച്ച്‌എച്ച്‌), ഒന്‍പത് മുതല്‍ 12 വരെ നീല കാര്‍ഡുകാര്‍ക്കും (എന്‍പിഎസ്) 13 – 16 വരെ വെള്ള കാര്‍ഡുകാര്‍ക്കുമാണ് കിറ്റുവിതരണം. ജൂണ്‍ മാസത്തെ കിറ്റുവിതരണം ഈ 28ന് അവസാനിപ്പിക്കാനാണ് ഭക്ഷ്യ സിവില്‍…

Read More

കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മഹാരാഷ്ട്രയിൽ 136 പേർ മരിച്ചു; ഗോവയിൽ ട്രെയിൻ പാളം തെറ്റി

മഹാരാഷ്ട്രയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 136 ആയി. ഇതിൽ 47 പേരും മരിച്ചത് റായ്ഗഢിലെ മണ്ണിടിച്ചിലിലാണ്. കോലാപൂർ, റായ്ഗഢ്, രത്‌നഗിരി, പാൽഘർ, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം നിലനിൽക്കുകയാണ്. സതാര ജില്ലയിൽ മാത്രം 27 പേർ മരിച്ചു. ഗോണ്ടിയ, ചന്ദ്രപൂർ എന്നിവിടങ്ങളിലും നിരവധി പേര് മരിച്ചിട്ടുണ്ട്. റായ്ഗഡിൽ മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് 70 പേരെ കാണാതായി. സതാരയിലെ നാല് ഗ്രാമങ്ങളിൽ വീടുകൾ വെള്ളത്തിനടിയിലായി. രത്‌നഗിരിയിലെ ചിപ്ലൂൺ കൊവിഡ് ആശുപത്രിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ…

Read More

ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചു; ബീവറേജുകളിലെ തിരക്ക് കുറയ്ക്കാനെന്ന് വിശദീകരണം

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച് ഉത്തരവിറക്കി. രാവിലെ ഒമ്പത് മണി മുതൽ ബാറുകൾ തുറന്ന് പ്രവർത്തിക്കും. ബിയർ, വൈൻ പാർലറുകൾക്കും രാവിലെ ഒമ്പത് മണി മുതൽ തുറക്കാം നിലവിൽ രാവിലെ 11 മണിക്കാണ് ബാറുകൾ തുറന്നിരുന്നത്. ബീവറേജസ് ഔട്ട് ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനാണ് ബാറുകളുടെ സമയം വർധിപ്പിച്ചതെന്ന് പറയുന്നു. വൈകുന്നേരം ഏഴ് മണി വരെയാണ് പ്രവർത്തനാനുമതി.

Read More

ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; പുഴകൾ കര കവിഞ്ഞൊഴുകുന്നു, വിവിധ ജില്ലകളിൽ ആളുകളെ മാറ്റി പാർപ്പിച്ചു

സംസ്ഥാനത്തു  ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്തെ മലയോര മേഖലകളിൽ രണ്ട് ദിവസമായി പെയ്യുന്ന മഴയ്ക്ക് രാത്രിയോടെ നേരിയ ശമനമുണ്ടായിട്ടുണ്ട്. അകമ്പാടത്ത് മലവെള്ള ഭീഷണിയുള്ള മേഖലയിൽ നിന്ന് ആറ് വീട്ടുകാരെ മാറ്റി പാർപ്പിച്ചു. ചോക്കാട് പുഴ ഗതിമാറി ഒഴുകിയതിനെ തുടർന്ന് ഒറ്റപ്പെട്ട് പോയ എട്ട് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു അകമ്പാടിയിൽ…

Read More