Headlines

Webdesk

പുതുമുഖങ്ങള്‍ വരണമെന്നത് പാര്‍ട്ടിയുടെ പൊതുതീരുമാനം; ആരെയും ഒഴിവാക്കിയതല്ലെന്ന് മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരില്‍ കെ കെ ശൈലജ ടീച്ചറെ ഒഴിവാക്കിയതുമായുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുമുഖങ്ങള്‍ വരണമെന്നത് പാര്‍ട്ടിയുടെ പൊതു തീരുമാനമായിരുന്നു. അത് ദുരുദ്ദേശ്യമല്ല, സദുദ്ദേശ്യമായിരുന്നു. ഞങ്ങളെടുത്ത സമീപനം പുതിയ ആളുകള്‍ വരികയെന്നുള്ളതാണ്. ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടെന്നതായിരുന്നു പാര്‍ട്ടി നിലപാട്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് തന്നെ രാജ്യാന്തര പ്രശസ്തി നേടിയവര്‍ പോലും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇളവ് നല്‍കുകയാണെങ്കില്‍ പലരും അര്‍ഹരാണ്. എല്ലാവരും ഒന്നിനൊന്ന് മികവ് കാണിച്ചവരാണ് കൊവിഡ് മഹാമാരിയുടെ കാലത്ത് ശൈലജ ടീച്ചറെ പോലെ…

Read More

സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കൊവിഡ്, 112 മരണം; 48,413 പേർക്ക് രോഗമുക്തി

  കേരളത്തിൽ ബുധനാഴ്ച 32,762 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂർ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂർ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസർഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളിൽ ബുധനാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

  സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊവിഡ് രോഗികളെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ നൽകുന്നതിനായി ഡാറ്റ എൻട്രി ഒപ്പറേറ്റർമാരെ ആവശ്യമുണ്ട്. യോഗ്യത ഡിഗ്രി (പി ജി ഡി സിഎ). കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഡാറ്റാ എൻട്രിയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. 22-05-21 ന് വൈകിട്ട് 3 മണിക്ക് മുൻപായി ഫോൺ നമ്പർ അടക്കമുള്ള ബയോഡാറ്റ [email protected] എന്ന ഇമെയിൽ അഡ്രസിൽ അയക്കുക.ഇൻ്റർവ്യൂ 24 ന് രാവിലെ 10 മണി മുതൽ…

Read More

ശ്രേയാംസ്കുമാർ എംപി യുടെ കോവിഡ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

  കൽപറ്റ: രാജ്യസഭാ എംപി ആയ എം വി ശ്രേയാംസ്കുമാർ എംപിയുടെ കോവിഡ് ഹെൽപ് ഡെസ്ക് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. കൽപറ്റയിലുള്ള എംപിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുകയാണ് ഓഫീസിന്റെ ലക്‌ഷ്യം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഏതാവശ്യത്തിനും ബന്ധപ്പെടാനുള്ള നമ്പർ: 9961500900

Read More

ഷാർജ മലയാളി കൂട്ടായ്മ പൾസ് ഓക്സീമീറ്ററുകൾ നൽകി

  അമ്പലവയൽ: അമ്പലവയൽ പഞ്ചായത്തിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി പൾസ് ഓക്സീ മീറ്ററുകൾ നൽകി അമ്പലവയൽ ഷാർജ മലയാളി കൂട്ടായ്മ. 20 പൾസ് ഓക്സീ മീറ്ററുകളാണ് പഞ്ചായത്തിന് നൽകിയത്. ഷാർജ മലയാളി കൂട്ടായ്മ പ്രധിനിധി റജി ജോർജ് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്തിന് ഓക്സീ മീറ്ററുകൾ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി ബി സെനു , പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത്, പ്രദീപ്…

Read More

വയനാട് ജില്ലയില്‍ 497 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.32

  വയനാട് ജില്ലയില്‍ ഇന്ന് (19.05.21) 497 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 947 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.32 ആണ്. 489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53916 ആയി. 46059 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7152 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5901 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

നടന്‍ വിജയകാന്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ സെപ്തംബറില്‍ വിജയകാന്തിനും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള ചില ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. വിജയകാന്തിന്റെ ആരോഗ്യനില ഒരുപറ്റം ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് എന്ന് മാത്രമാണ് പുറത്തുവന്നിട്ടുള്ള വിവരം.

Read More

വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കേരള കർണാടക അതിർത്തിയിലെ കമ്പനി നദിയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കൻ്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ഇന്ന് 2 മണിയോടെ യാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.തുടർന്ന് പുൽപ്പള്ളി പോലിസിൻ്റെയും ബത്തേരി ഫയർഫോഴ സിൻ്റെയും നേത്യത്യത്തിൽ മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. തുടർച്ചയായ കനത്ത മഴയെ തുടർന്ന് കബനി നദിയിൽ ജലനിരപ്പ് ഉയർന്ന അവസ്ഥയിലാണ് മൃതദേഹം ഒഴുകിയെത്തിയതാണോയെന്നും സംശയിക്കുന്നു. ആർ ടി പി സി ആർ…

Read More

കോവിഡ് പരിശോധനഫലം ഇനി വേഗത്തില്‍; ജില്ലാ പഞ്ചായത്ത് വക 62 ലക്ഷം രൂപയുടെ ആര്‍.ടി.പി.സി.ആര്‍ എക്‌സ്ട്രാക്ടര്‍ മെഷിന്‍ കൈമാറി

ജില്ലയിലെ കോവിഡ് പരിശോധന സംവിധാനം വേഗത്തിലാക്കാന്‍ വയനാട് ജില്ലാ പഞ്ചായത്തിന്റെ വക ജില്ലാ ഭരണകൂടത്തിന് ആര്‍.ടി.പി.സി ആര്‍, ആര്‍.എന്‍.എ എക്സ്ട്രാക്ടര്‍ മെഷീന്‍. കലക്ടറേറ്റ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് മെഷിന്‍ കൈമാറി. 62 ലക്ഷം രൂപ ചെലവിലാണ് ജില്ലാ പഞ്ചായത്ത് നൂതന പരിശോധന മെഷിനും അനുബന്ധ ഉപകരണങ്ങളും ജില്ലയ്ക്കായി സജ്ജമാക്കിയത്.   കോവിഡ് രോഗികളുടെ എണ്ണത്തിനനുസരിച്ച് പരിശോധനാ സൗകര്യങ്ങള്‍ ജില്ലയില്‍ വിപുലപ്പെടുത്തുക എന്നതാണ് ലക്ഷ്യം….

Read More

ഇനി ധനകാര്യം കൈകാര്യം ചെയ്യുന്നത് മുൻ ബാങ്ക് ഉദ്യോഗസ്ഥനായ ബാലഗോപാൽ; ഐസക്കുമായുള്ള അടുപ്പം പി രാജീവിന് വിനയായി

  തിരുവനന്തപുരം: കെഎന്‍ ബാലഗോപാല്‍ സാമ്പത്തിക വിദഗ്ധനല്ലെങ്കിലും സാമ്പത്തികത്തിലെ സാധാരണക്കാരന്റെ ചിന്തകള്‍ അറിയാവുന്ന വിദഗ്ധന്‍ ആണ് . വിദ്യാഭ്യാസ ശേഷം ലഭിച്ച പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച്‌ മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനായ കെ എന്‍ ബാലഗോപാല്‍ ഇനി ധനമന്ത്രി. എം. കോം, എല്‍ എല്‍ എം ബിരുദധാരിയാണ് ബാലഗോപാല്‍.പി രാജീവിനേയും ധനവകുപ്പിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ തന്റെ പിന്‍ഗാമി രാജീവനായിരിക്കുമെന്ന് പരോക്ഷ സൂചനകളുമായി ധനമന്ത്രിയായിരുന്ന തോമസ് ഐസക് തന്നെ സംസാരിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വ്യവസായത്തിലേക്ക് രാജീവിനെ മാറ്റുന്നതെന്നാണ് സൂചന….

Read More