വയനാട് ജില്ലയില്‍ ഇന്ന് (24.07.21) 526 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 387 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.07 ആണ്. 523 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 73584 ആയി. 68303 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 4450 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3251 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി 67, മേപ്പാടി 65, അമ്പലവയൽ 60, മൂപ്പൈനാട് 47, തവിഞ്ഞാൽ 26, പൊഴുതന 25, ബത്തേരി 22 വെള്ളമുണ്ട, നെന്മേനി 20 വീതം, തരിയോട് 16, മീനങ്ങാടി, കണിയാമ്പറ്റ 15 വീതം, മുട്ടിൽ, നൂൽപ്പുഴ 14 വീതം, മുള്ളൻകൊല്ലി 13, പൂതാടി, വെങ്ങപ്പള്ളി 12 വീതം, എടവക, കൽപ്പറ്റ, പടിഞ്ഞാറത്തറ, പനമരം 10 വീതം, വൈത്തിരി, തിരുനെല്ലി 6 വീതം, പുൽപ്പള്ളി 5, കോട്ടത്തറ 2, തൊണ്ടർനാട് സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന 3 തമിഴ്നാട് സ്വദേശികളാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗബാധിതരായത്.
*387 പേർക്ക് ഇന്ന് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 62 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 325 പേരുമാണ് രോഗമുക്തരായത്.
*957 പേര് പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.07.21) പുതുതായി നിരീക്ഷണത്തിലായത് 957 പേരാണ്. 1233 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13601 പേര്. ഇന്ന് പുതുതായി 78 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3919 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 573999 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 534857 എണ്ണത്തിന്റെ ഫലം ലഭിച്ചു. 461273 പേര് നെഗറ്റീവും 73584 പേര് പോസിറ്റീവുമാണ്.