Headlines

Webdesk

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; സംസ്ഥാനത്തും ഇന്നും നാളെയും വാരാന്ത്യ ലോക്ക് ഡൗൺ

സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ ലോക്ക് ഡൗൺ. കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. ടിപിആർ കുറവുള്ള എ ബി പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാർക്ക് മാത്രമാണ് അനുമതി. സി മേഖലയിൽ 25 ശതമാനം ജീവനക്കാർക്ക് ഓഫീസിലെത്താം ഡി മേഖലയിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ഓഫീസിലെത്താത്ത ജീവനക്കാരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. ഇന്നലെ ടിപിആർ 13 ശതമാനം കടന്നിരുന്നു. 11 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിൽ കൂടുതലാണ്….

Read More

ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; പുഴകൾ കര കവിഞ്ഞൊഴുകുന്നു, വിവിധ ജില്ലകളിൽ ആളുകളെ മാറ്റി പാർപ്പിച്ചു

  സംസ്ഥാനത്തു  ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്തെ മലയോര മേഖലകളിൽ രണ്ട് ദിവസമായി പെയ്യുന്ന മഴയ്ക്ക് രാത്രിയോടെ നേരിയ ശമനമുണ്ടായിട്ടുണ്ട്. അകമ്പാടത്ത് മലവെള്ള ഭീഷണിയുള്ള മേഖലയിൽ നിന്ന് ആറ് വീട്ടുകാരെ മാറ്റി പാർപ്പിച്ചു. ചോക്കാട് പുഴ ഗതിമാറി ഒഴുകിയതിനെ തുടർന്ന് ഒറ്റപ്പെട്ട് പോയ എട്ട് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു…

Read More

മൂന്നാം ഏകദിനത്തിൽ അനായാസം ശ്രീലങ്ക; ജയം മൂന്ന് വിക്കറ്റിന്, പരമ്പര ഇന്ത്യക്ക്

മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക. വിജയലക്ഷ്യമായ 226 റൺസ് ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 48 പന്തുകൾ ശേഷിക്കെ ശ്രീലങ്ക മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റൺസിന് ഓൾ ഔട്ടായിരുന്നു. ലങ്ക 39 ഓവറിൽ വിജയലക്ഷ്യം മറികടന്നു 76 റൺസെടുത്ത അവിഷ്‌ക ഫെർണാണ്ടോയുടെയും 65 റൺസെടുത്ത ഭനുക രജപക്‌സയുടെയും പ്രകടനമാണ് ശ്രീലങ്കയെ തുണച്ചത്. ചരിത് അസലങ്ക 24 റൺസും മെൻഡിസ് 15 റൺസുമെടുത്തു. ഇന്ത്യക്ക് വേണ്ടി രാഹുൽ ചാഹർ മൂന്നും ചേതൻ…

Read More

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുകള്‍ വന്നു തുടങ്ങിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗ മുന്നറിയിപ്പുകള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മൂന്നാം തരംഗം ഉണ്ടാകില്ല. കൊവിഡ് വൈറസ് തരംഗം സ്വാഭാവികമായി ഉണ്ടാകുകയല്ല, നിയന്ത്രണത്തിലുണ്ടാകുന്ന പാളിച്ചകളിലാണ് മൂന്നാം തരംഗം ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആഗോളാന്തരയാത്രകള്‍ മുന്‍കാലങ്ങളെക്കാള്‍ വളരെ വര്‍ധിച്ചിട്ടുള്ളത് കൊണ്ട് പകര്‍ച്ചാ നിരക്ക് കൂടുതലുള്ള മഹാമാരിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഒരു രാജ്യത്തിനോ ഭൂഖണ്ഡത്തിനോ മാത്രമായി സാധ്യമല്ല. വിദേശരാജ്യങ്ങളിലെ രണ്ടാം തരംഗം അവസാനിച്ച് കഴിഞ്ഞാണ് ഇന്ത്യയില്‍ രണ്ടാം തരംഗം ആരംഭിച്ചത്’ അദ്ദേഹം ചൂണ്ടിക്കാട്ടി….

Read More

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; കോവിഡ് മുക്തരായ ചിലരുടെ കരളില്‍ കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് മുക്തരായവരില്‍ ചിലരുടെ കരളിന് തകരാര്‍ സംഭവിച്ചതായി കണ്ടെത്തല്‍. സ്റ്റിറോയ്ഡ് ഉപയോഗിച്ച് കോവിഡ് മുക്തരായ രോഗികളുടെ പലരുടെയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകള്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടാം തരംഗം ആഞ്ഞടിച്ച ഏപ്രില്‍-മെയ് മാസങ്ങളില്‍ കോവിഡ് മുക്തരായ ചിലര്‍ വീണ്ടും സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രണ്ട് മാസത്തിനിടെ ഏകദേശം 14 രോഗികളിലാണ് കരളില്‍ പഴുപ്പ് നിറഞ്ഞതായി കണ്ടെത്തിയത്. കരളിന്റെ രണ്ട് ഭാഗങ്ങളിലും പഴുപ്പ് നിറഞ്ഞതായി കണ്ടെത്തിയ ചിലര്‍…

Read More

വരിഞ്ഞുമുറുക്കി ലങ്കൻ ബൗളർമാർ; മൂന്നാം ഏകദിനത്തിൽ ഇന്ത്യ 225ന് ഓൾ ഔട്ട്

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റൺസിന് ഓൾ ഔട്ടായി. മഴ തടസ്സപ്പെടുത്തിയ മത്സരം 47 ഓവറായി ചുരുക്കിയിരുന്നു. 43 ഓവറിലാണ് ഇന്ത്യ 225ന് എല്ലാവരും പുറത്തായത്. ഒരു അർധ സെഞ്ച്വറി പോലും പിറക്കാത്ത ഇന്ത്യൻ ഇന്നിംഗ്‌സിൽ ടോപ് സ്‌കോററായത് 49 റൺസെടുത്ത പൃഥ്വി ഷായാണ് ടോസ് നേടിയ ധവാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ 28ൽ 13 റൺസെടുത്ത ധവാൻ പുറത്തായി. പിന്നീട് മലയാളി താരം സഞ്ജു സാംസണും പൃഥ്വി ഷായും ചേർന്ന്…

Read More

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ‌ കൂടുതൽ കർശനമാക്കും: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ

  സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കാറ്റഗറി എ,ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥരെയും സി കാറ്റഗറിയിൽ 25 ശതമാനം ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളിച്ചാണ് പ്രവർത്തനം. ഡി വിഭാഗത്തിൽ അവശ്യ സർവീസ് മാത്രമേ പ്രവർത്തിക്കൂ. ഇവിടെയുള്ള ഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമാക്കും. രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ…

Read More

സംസ്ഥാനത്തെ വില്ലേജ് ഓഫിസുകൾ ഏകീകൃത രൂപത്തിൽ സ്മാർട്ടാക്കും: മന്ത്രി കെ. രാജൻ

  തിരുവനന്തപുരം:- സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും ഏകീകൃത രൂപത്തിൽ സ്മാർട്ട് ഓഫിസുകളാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. ജനത്തിരക്കില്ലാത്തതും പരമാവധി സേവനങ്ങൾ വീട്ടിലിരുന്നുതന്നെ ഇ-സേവനങ്ങളായി ലഭ്യമാക്കാൻ കഴിയുന്നതുമായ സൗകര്യങ്ങളാകും ഈ വില്ലേജ് ഓഫിസുകളിൽ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ വിഷൻ ആൻഡ് മിഷൻ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എം.എൽ.എമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫിസുകളുടെ മുഖച്ഛായ മാറ്റുന്നതിനുള്ള വിശദ പദ്ധതി റവന്യൂ വകുപ്പ് തയാറാക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. വില്ലേജ് ഓഫിസുകളിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;11,067 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,35,198; ആകെ രോഗമുക്തി നേടിയവര്‍ 30,83,962

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാമ്പിള്‍,…

Read More

വയനാട്  ജില്ലയില്‍ 363 പേര്‍ക്ക് കൂടി കോവിഡ്;135 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.69

  വയനാട് ജില്ലയില്‍ ഇന്ന് (23.07.21) 363 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 135 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.69 ആണ്. 354 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 73058 ആയി. 67916 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4478 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3255 പേര്‍ വീടുകളിലാണ്…

Read More