Headlines

Webdesk

സാമ്പത്തിക പ്രതിസന്ധി: പാലക്കാട് കർഷകൻ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാലക്കാട് കർഷകൻ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പറലോടി സ്വദേശി വേലുകുട്ടിയാണ് ജീവനൊടുക്കിയത്. പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറയുന്നു വേലുക്കുട്ടിയെ പലിശക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മകൻ വിഷ്ണു ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ആത്മഹത്യകൾ വർധിക്കുകയാണ്. തിരുവനന്തപുരത്തും ഇടുക്കിയിലും വ്യാപാരികൾ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. വയനാട്ടിൽ സ്വകാര്യ ബസ് ഉടമയും ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ച് പേരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ…

Read More

മുട്ടിൽ മരം മുറി വിവാദം: വീഴ്ച സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

മുട്ടിൽ മരം മുറി വിവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കി വനംമന്ത്രി എ കെ ശശീന്ദ്രൻ. ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. ഇവർക്കെതിരെ നടപടിയെടുത്തതായും നിയമസഭയെ മന്ത്രി അറിയിച്ചു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ നടപടിക്ക് വിധേയമാക്കണോയെന്ന് പരിശോധിക്കുന്നുണ്ട്. സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിലെ നടപടികൾക്ക് പുറമേ ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ടോയെന്നും പരിശോധിക്കും.  

Read More

ഉംറ തീർഥാടനം സൗദി പുനരാരംഭിക്കുന്നു; ബുക്കിംഗ് ജൂലൈ 25 മുതൽ

ഉംറ തീർഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ സൗദി തുടങ്ങി. ജൂലൈ 25 മുതൽ ഉംറ ബുക്കിംഗ് പുനരാരംഭിക്കും. സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് ജൂലൈ 25 മുതൽ ഉംറ പെർമിറ്റ് അനുവദിക്കും. ആദ്യ ഘട്ടത്തിൽ പ്രതിദിനം 20,000 പേർക്കാണ് ഉംറക്ക് അനുമതി നൽകുക. ഹജ്ജ് തീർഥാടനം ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂലൈ 11ന് നിർത്തിവച്ചതായിരുന്നു ഉംറ തീർഥാടനം. കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം ഘട്ടംഘട്ടമായി തീർഥാടകരുടെ എണ്ണം വർധിപ്പിച്ച് ഹജ്ജിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കെത്തിക്കാനാണ് നീക്കം.

Read More

കാശ്മീർ അതിർത്തിയിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ വെടിവെച്ചിട്ടു

ജമ്മു കാശ്മീർ അതിർത്തിയിൽ സ്‌ഫോടക വസ്തുക്കൾ അടങ്ങിയ ഡ്രോൺ സൈന്യം വെടിവെച്ചിട്ടു. കനചക് പ്രദേശത്താണ് സ്‌ഫോകട വസ്തുക്കളടങ്ങിയ ഡ്രോൺ കണ്ടെത്തിയതും സൈന്യം വെടിവെച്ചിട്ടതും. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്തിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിന് പിന്നാലെയാണിത് ബുധനാഴ്ച സത്വാരി പ്രദേശത്തും സമാനമായ രീതിയിൽ ഡ്രോൺ വെടിവെച്ചിട്ടിരുന്നു. പാക് അതിർത്തിക്കപ്പുറത്ത് നിന്ന് കാശ്മീരിലെ ഭീകരർക്കായി ഡ്രോൺ വഴി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് അതിർത്തിയിലും രാജ്യതലസ്ഥാനമായ ഡൽഹിയിലും ഒരുക്കിയിരിക്കുന്നത്.

Read More

മലയാളികളായ ദമ്പതികൾ മുംബൈയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

മലയാളികളായ നവദമ്പതികളെ മുംബൈയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അജയകുമാർ(34), സുജ(30) എന്നിവരാണ് മരിച്ചത്. അജയകുമാറിന് രണ്ട് തവണ കൊവിഡ് ബാധിച്ചിരുന്നു. രോഗബാധയെ തുടർന്ന് കാഴ്ചശക്തിയും കുറഞ്ഞിരുന്നു. സുജയും കൊവിഡ് ബാധിതയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇവർ വിവാഹിതരായത്.

Read More

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു: ഇന്ന് കൂട്ട പരിശോധന നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുന്നു. ജൂണ്‍ 13ന് ശേഷം ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലെത്തി. രോഗ വ്യാപനം കൂടിയ ജില്ലകളില്‍ ഇന്ന് കൂട്ട പരിശോധന നടത്താനാണ് തീരുമാനം. കേസുകള്‍ കൂടുന്നത് കണക്കിലെടുത്താണ് ഇന്ന് മൂന്ന് ലക്ഷം പരിശോധന നടത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളിലുള്ള ജില്ലകളിലാണ് കൂട്ട പരിശോധന. രോഗവ്യാപനം ഉയര്‍ന്ന് നില്‍ക്കുന്ന കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ കോവിഡ് പ്രതിരോധത്തിന് പ്രത്യേക…

Read More

ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം; ഉദ്ഘാടന ചടങ്ങുകൾ വൈകുന്നേരം നാലരയോടെ

ഒളിമ്പിക്‌സിന് ജപ്പാനിലെ ടോക്യോയിൽ ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം വൈകുന്നേരം നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഉദ്ഘാടന ചടങ്ങുകൾ. കൊവിഡ് കാലമായതിനാൽ ഒളിമ്പിക്‌സിന് കാണികൾക്ക് പ്രവേശനമില്ല. ചടങ്ങുകളും ലളിതമായിട്ടാകും നടത്തുക. മാർച്ച് പാസ്റ്റിൽ ഏറ്റവും മുന്നിലെത്തുന്നത് ഗ്രീസാണ്. 21ാമതായാണ് ഇന്ത്യയുടെ സ്ഥാനം. മാർച്ച് പാസ്റ്റിലും വളരെ കുറച്ച് താരങ്ങൾ മാത്രമേ പങ്കെടുക്കുന്നുള്ളു. വ്യോമസേന ആകാശത്ത് ഒളിമ്പിക് വളയങ്ങൾ തീർക്കും. പിന്നാലെ ഔദ്യോഗിക ഉദ്ഘാടന പ്രഖ്യാപനം ജപ്പാൻ ചക്രവർത്തി നരുഹിതോ നടത്തും. പതിനഞ്ച്…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് മറ്റ് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും അറബിക്കടലിലെ ന്യൂനമർദ പാത്തിയുമാണ് മഴ ശക്തമാകാൻ കാരണം. കേരളാ തീരത്ത് കാറ്റിന്റെ വേഗത 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്നൽകിയിട്ടുണ്ട്. മലപ്പുറത്ത് ചാലിയാർ, പുന്ന പുഴകളിൽ വെള്ളം കയറി. പോത്തുകല്ലിൽ…

Read More

ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

ചെന്നൈ: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചരക്ക് ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നതിനിടെ ഡീസലിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായാണ് സൗത്ത് സോണ്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത് . ആഗസ്റ്റ് 9 നകം വില കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡീസലിന്റെ വില ലിറ്ററിന് 36 തവണകളിലായി 28 രൂപ വര്‍ദ്ധിച്ചതായി സംഘടന ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ മാത്രം 26 ലക്ഷം…

Read More

ഇന്ത്യ കണ്ട ഏറ്റവും വലിയ സമരനായിക ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പത്താം ചരമവാര്‍ഷികം ഇന്ന്

ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സമരനായിക ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പത്താം ചരമവാര്‍ഷികം. മനുഷ്യസ്നേഹത്തിന്‍റെയും വിപ്ലവത്തിന്‍റെയും പാത രണ്ടല്ലെന്ന് തെളിയിച്ച ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ഓര്‍മകള്‍ പോലും നമുക്ക് ഉത്തേജനം പകരുന്നതാണ്. എ. വി അമ്മുക്കുട്ടിയുടെ മകള്‍ ഒരു വിപ്ലവകാരിയായി മാറുകയെന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. 92ആം വയസ്സില്‍ കാണ്‍പൂരിലെ തന്‍റെ മെഡിക്കല്‍ ക്ലീനിക്കിലിരുന്ന് പോരാട്ടം തുടരുക തന്നെ ചെയ്യും എന്ന് പറയാന്‍ മാത്രം കരുത്ത് കൈവന്നത് അവിടെ നിന്നാകാം. ഇളകിമറിയുന്ന ദേശീയ സമരകാലം. ആയുധം കൈയിലേന്തി പോരാട്ടത്തിനുറപ്പിച്ച് സുഭാഷ്…

Read More