Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വയനാട് ജില്ലയില്‍ 282 പേര്‍ക്ക് കൂടി കോവിഡ്;416 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.5

  വയനാട് ജില്ലയില്‍ ഇന്ന് (22.07.21) 282 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 416 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.5 ആണ്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72695 ആയി. 67781 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4335 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3161 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയെ ജയിലിൽ സഹതടവുകാരൻ ആക്രമിച്ചു; ഗുരുതര പരുക്ക്

കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ വെച്ച് നടന്ന ആക്രമണത്തിൽ പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതിക്ക് പരുക്ക്. മൂന്നാം പ്രതിയും സിപിഎം പ്രവർത്തകനുമായിരുന്ന എച്ചിലാംവയൽ സ്വദേശി കെ എം സുരേഷിനെയാണ് സഹതടവുകാരനായ അസീസ് ആക്രമിച്ചത്. വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് അസീസ് സുരേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ജയിലിലെ രണ്ടാം ബ്ലോക്കിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിരവധി ക്വട്ടേഷൻ കേസുകളിലെ പ്രതിയാണ് അസീസ്.

Read More

വ്യാജ അഭിഭാഷക സെസി കോടതിയിൽ കീഴടങ്ങാനെത്തി; ജാമ്യം ലഭിക്കില്ലെന്നുറപ്പായതോടെ വീണ്ടും മുങ്ങി

  കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി സേവ്യർ വീണ്ടും മുങ്ങി. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവർ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇവർ ഹാജരാകാനെത്തിയത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പക്ഷേ സെസിക്ക് ഹാജരാകേണ്ടിയിരുന്നത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അറസ്റ്റ് ഒഴിവാക്കാനായി കോടതിയുടെ പിന്നിൽ നിർത്തിയിരുന്ന കാറിൽ കയറി ഇവർ രക്ഷപ്പെടുകയായിരുന്നു. യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രവർത്തിച്ച സെസിക്കെതിരെ ബാർ അസോസിയേഷനാണ് പരാതി നൽകിയത്. രണ്ടര വർഷമായി ഇവർ…

Read More

ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് പീഡന ആരോപണം ഉന്നയിച്ച യുവതി

പീഡന പരാതിയിൽ ഒത്തു തീർപ്പിന് ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് ആരോപണം ഉന്നയിച്ച യുവതി. സ്വമേധയായാണ് ഗവർണർക്ക് പരാതി നൽകുന്നതെന്ന് യുവതി എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും യുവതി പറഞ്ഞു പ്രതിക്കൊപ്പം നിന്ന് പോലീസ് തന്നെ അധിക്ഷേപിക്കുകയാണ്. ഇന്നലെ മൊഴി രേഖപ്പെടുത്താൻ പോലീസ് സംഘം എത്തിയെങ്കിലും വീട്ടിൽ ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങി പോകുകയായിരുന്നു. മൊഴിയെടുപ്പിനെ കുറിച്ച് പോലീസ് ഇതുവരെ അറിയിപ്പൊന്നും നൽകിയിട്ടില്ലെന്ന് യുവതി പറയുന്നു….

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം:  ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് വെള്ളിയാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തിരമാലകളുകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ 25 വരെ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. മലയോര പ്രദേശങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, മണ്ണിടിച്ചിൽ സാധ്യതയുള്ള…

Read More

പരാതി പിൻവലിപ്പിക്കാനുള്ള ചുമതല മന്ത്രിമാർക്ക് നൽകിയിട്ടുണ്ടോയെന്ന് വി ഡി സതീശൻ

സ്ത്രീ പീഡന ഒതുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ സഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷം. പ്രതിപക്ഷത്തിന് വേണ്ടി കുണ്ടറ എംഎൽഎ പിസി വിഷ്ണുനാഥ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു മന്ത്രി ശശീന്ദ്രന്റെ ഇടപെടൽ പദവിക്ക് നിരക്കാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. സംസ്ഥാന കമ്മിറ്റിയിൽ എടുക്കാനാണോ കുട്ടിയുടെ പിതാവിനെ മന്ത്രി വിളിച്ചത്….

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന്റെ വിലയിൽ നിന്നും വ്യാഴാഴ്ച 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 4455 രൂപയായി രണ്ട് ദിവസത്തിനിടെ പവന്റെ വിലയിൽ 580 രൂപയുടെ കുറവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1801.82 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,478 രൂപയായി.

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി കോടതി

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി. നടപടികൾ പൂർത്തിയാക്കാൻ സമയം ആവശ്യമാണെന്ന് കാണിച്ച് കേസ് പരിഗണിക്കുന്ന സ്‌പെഷ്യൽ ജഡ്ജി ഹണി എം വർഗീസാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2021 ഓഗസ്റ്റിൽ വിചാരണ നടപടികൾ പൂർത്തിയാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ രണ്ട് തവണ സുപ്രീം കോടതി വിചാരണക്കായി സമയം നീട്ടി നൽകിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായ അടച്ചുപൂട്ടൽ, അഭിഭാഷകരുടെ അവധി എന്നിവ സമയം നഷ്ടപ്പെടുത്തിയെന്ന് വിചാരണ കോടതി പറയുന്നു ഇതുവരെ 179 സാക്ഷികളെയാണ്…

Read More

സ്പുടനിക് വാക്‌സിന്റെ നിർമാണ യൂനിറ്റ് കേരളത്തിൽ സ്ഥാപിച്ചേക്കും; ചർച്ചകൾ പുരോഗമിക്കുന്നു

റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വിയുടെ നിർമാണ യൂനിറ്റ് തിരുവനന്തപുരത്ത് ആരംഭിച്ചേക്കുമെന്ന് സൂചന. കേരളവുമായി റഷ്യൻ ഏജൻസികൾ ഇതുസംബന്ധിച്ച ചർച്ച നടത്തി. നിർമാണ യൂനിറ്റിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു കഴിഞ്ഞു തിരുവനന്തപുരം തോന്നയ്ക്കലിലെ അപ്പാരൽ പാർക്കിന് സമീപത്തുള്ള സ്ഥലമാണ് കണ്ടുവെച്ചിരിക്കുന്നത്. കേരളത്തിൽ തന്നെ നിർമാണ യൂനിറ്റ് സ്ഥാപിക്കാൻ വാക്‌സിൻ നിർമാതാക്കൾക്ക് താത്പര്യമുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിലുണ്ടാകും കേന്ദ്രസർക്കാരിന്റെ അറിവോടെയാണ് സംസ്ഥാന സർക്കാരും സ്പുട്‌നിക് നിർമാതാക്കളും തമ്മിൽ ചർച്ച നടക്കുന്നത്….

Read More