Headlines

Webdesk

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി കോടതി

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി. നടപടികൾ പൂർത്തിയാക്കാൻ സമയം ആവശ്യമാണെന്ന് കാണിച്ച് കേസ് പരിഗണിക്കുന്ന സ്‌പെഷ്യൽ ജഡ്ജി ഹണി എം വർഗീസാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2021 ഓഗസ്റ്റിൽ വിചാരണ നടപടികൾ പൂർത്തിയാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ രണ്ട് തവണ സുപ്രീം കോടതി വിചാരണക്കായി സമയം നീട്ടി നൽകിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായ അടച്ചുപൂട്ടൽ, അഭിഭാഷകരുടെ അവധി എന്നിവ സമയം നഷ്ടപ്പെടുത്തിയെന്ന് വിചാരണ കോടതി പറയുന്നു ഇതുവരെ 179 സാക്ഷികളെയാണ്…

Read More

സ്പുടനിക് വാക്‌സിന്റെ നിർമാണ യൂനിറ്റ് കേരളത്തിൽ സ്ഥാപിച്ചേക്കും; ചർച്ചകൾ പുരോഗമിക്കുന്നു

റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വിയുടെ നിർമാണ യൂനിറ്റ് തിരുവനന്തപുരത്ത് ആരംഭിച്ചേക്കുമെന്ന് സൂചന. കേരളവുമായി റഷ്യൻ ഏജൻസികൾ ഇതുസംബന്ധിച്ച ചർച്ച നടത്തി. നിർമാണ യൂനിറ്റിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു കഴിഞ്ഞു തിരുവനന്തപുരം തോന്നയ്ക്കലിലെ അപ്പാരൽ പാർക്കിന് സമീപത്തുള്ള സ്ഥലമാണ് കണ്ടുവെച്ചിരിക്കുന്നത്. കേരളത്തിൽ തന്നെ നിർമാണ യൂനിറ്റ് സ്ഥാപിക്കാൻ വാക്‌സിൻ നിർമാതാക്കൾക്ക് താത്പര്യമുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിലുണ്ടാകും കേന്ദ്രസർക്കാരിന്റെ അറിവോടെയാണ് സംസ്ഥാന സർക്കാരും സ്പുട്‌നിക് നിർമാതാക്കളും തമ്മിൽ ചർച്ച നടക്കുന്നത്….

Read More

24 മണിക്കൂറിനിടെ 41,383 പേർക്ക് കൂടി കൊവിഡ്; 507 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് 507 പേർ കൂടി രാജ്യത്ത് മരിച്ചു. ഇതുവരെ ഇന്ത്യയിൽ 3,12,57,720 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 38, 652 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 3,04,29,339 പേർ കൊവിഡിൽ നിന്ന് മുക്തരായി. നിലവിൽ 4.09 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. 4,18,987 പേർ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. ഇതുവരെ 41.78 കോടി ഡോസ് വാക്‌സിൻ വിതരണം…

Read More

ഒളിമ്പിക്‌സിന് മണിക്കൂറുകൾ മാത്രം; ഗെയിംസ് വില്ലേജിൽ കൊവിഡ് വ്യാപനം രൂക്ഷം

ഒളിമ്പിക്‌സ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഒളിമ്പിക് വില്ലേജിൽ കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് താരങ്ങൾക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒളിമ്പിക് വില്ലേജിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി. അമേരിക്കൻ പുരുഷ ബീച്ച് വോളിബോൾ താരം ടെയ്‌ലർ ക്രാബ്, ബ്രിട്ടന്റെ ഒന്നാം നമ്പർ സ്‌കീറ്റ് ഷൂട്ടർ ആംബർ ഹിൽസ് എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒളിമ്പിക്‌സ് ഇരുവർക്കും നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു കഴിഞ്ഞ ദിവസം 11 പുതിയ കേസുകൾ ഉണ്ടായതായി സംഘാടകർ…

Read More

ശശീന്ദ്രനെതിരായ ആരോപണം: സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി, പ്രതിപക്ഷം ഇറങ്ങിപ്പോയി

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. പോലീസ് കേസെടുക്കാൻ വൈകിയോ എന്ന കാര്യം അന്വേഷിക്കുകയാണ്. പാർട്ടിക്കാർ തമ്മിലുള്ള വിഷയത്തിൽ ഇടപെടുക മാത്രമാണ് ശശീന്ദ്രൻ ചെയ്തത്. എൻ സി പി സംസ്ഥാന ഭാരവാഹി പത്മാകരൻ തന്റെ കയ്യിൽ കയറി പിടിച്ചെന്ന പരാതിയിൽ രണ്ട് പേരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതാണ്. ആദ്യം യുവതി സ്റ്റേഷനിൽ ഹാജരായില്ല. പിന്നീട്…

Read More

കുണ്ടറ പീഡന പരാതി: യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കുണ്ടറ പീഡന പരാതി ഉന്നയിച്ച യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ മൊഴി രേഖപ്പെടുത്താൻ പോലീസ് വീട്ടിലെത്തിയിരുന്നുവെങ്കിലും യുവതി ഇല്ലെന്ന കാരണത്തെ തുടർന്ന് മടങ്ങുകയായിരുന്നു അതേസമയം യുവതിയുടെ മൊഴി രേഖപ്പെടുത്താൻ വൈകുന്നതും വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. എൻ സി പി നേതാവ് പത്മാകരൻ യുവതിയുടെ കയ്യിൽ പിടിച്ചതായി പറയുന്ന ഹോട്ടലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കും പോലീസ് ശേഖരിച്ചു അതേസമയം എൻസിപി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ ഇന്ന് അച്ചടക്ക നടപടി പ്രഖ്യാപിച്ചേക്കും. പത്മാകരനെതിരെയും…

Read More

സിനിമാ നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി: സിനിമാ നടന്‍ കെ.ടി.എസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം. നാടകലോകത്ത് നിന്നാണ് പടന്നയില്‍ ചലച്ചിത്രലോകത്തെത്തുന്നത്. ശ്രീകൃഷണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ബാവ അനിയന്‍ബാവ, അമ്മ അമ്മായിയമ്മ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.

Read More

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; വിവാദങ്ങളില്‍ സര്‍ക്കാരിനെ പ്രതികൂട്ടില്‍ കയറ്റാന്‍ ഒരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടക്കം. ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചചെയ്ത് ബജറ്റ് പാസാക്കാനാണ് സമ്മേളനം. സര്‍ക്കാരിന് ക്രിയാത്മകസഹകരണം പ്രതിപക്ഷം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സമ്മേളനം ശാന്തമായിരിക്കാനിടയില്ല. മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ആദ്യ ദിവസം തന്നെ പ്രതിപക്ഷത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരും. മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയും എന്‍സിപിയും തളളിയ സാഹചര്യത്തില്‍ അടിയന്തര പ്രമേയം ഉള്‍പ്പടെ കൊണ്ടുവന്ന് പ്രശ്‌നം സഭയില്‍ സജീവമാക്കാനാണ് പ്രതിപക്ഷ തീരുമാനം. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന…

Read More

അനന്യ കുമാരിയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന്; റെനെ മെഡിസിറ്റിയില്‍ നിന്നും വിവരം ശേഖരിക്കും

കൊച്ചി: കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന കൊച്ചിയിലെ റെനെ മെഡിസിറ്റിയില്‍ നിന്നും പോലിസും സാമൂഹ്യനീതി വകുപ്പ് അധികൃതരും വിവരങ്ങള്‍ ശേഖരിക്കും. കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന അനന്യ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു തൂങ്ങി മരിച്ച നിലയില്‍…

Read More

കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണക്ക് ഇന്ന് തുടക്കം; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണക്ക് ഇന്നു തുടക്കം. ജന്തര്‍ മന്ദറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതം പങ്കെടുക്കും. സമ്മേളനം അവസാനിക്കുന്ന അടുത്തമാസം 13വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും. സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നീ സമരകേന്ദ്രങ്ങളില്‍ നിന്ന് പോലിസ് അകമ്പടിയോടെ പ്രത്യേക ബസുകളില്‍ എത്തുന്ന കര്‍ഷകര്‍ വൈകീട്ട് അഞ്ചുമണിവരെ ധര്‍ണ നടത്തും. രാത്രി കര്‍ഷകര്‍ അതിര്‍ത്തികളിലെ സമരവേദികളിലേക്ക് മടങ്ങും. സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങളും തിരിച്ചറിയല്‍ രേഖയും ഓരോ ദിവസവും…

Read More