Headlines

Webdesk

ഫോൺ ചോർത്തൽ വിവാദം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ശശി തരൂർ

  പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് എംപിയും പാർലമെന്റ് ഐടി സമിതി അധ്യക്ഷനവുമായ ശശി തരൂർ. നികുതിപ്പണം ഉപയോഗിച്ച് സ്വന്തം പൗരൻമാർക്കെതിരെ ചാരപ്രവർത്തനം നടത്തുന്നത് ജനാധിപത്യത്തിന് ചേർന്ന നടപടിയല്ല. സർക്കാർ അല്ലെങ്കിൽ ഫോൺ ചോർത്തിയത് ആരെന്ന് ജനങ്ങൾക്കറിയണം. അന്വേഷണത്തിനെതിരെ സർക്കാർ മുഖം തിരിക്കരുത്. നിയമാനുസൃതമല്ലാത്ത നിരീക്ഷണം നടത്തിയിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ഇപ്പോൾ നടന്നത് നിയമാനുസൃതമായ അന്വേഷണമാണോ. ഏതെങ്കിലും രീതിയിലുള്ള നിരീക്ഷണങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉദ്ദേശ്യമെന്തെന്ന് ജനങ്ങൾക്ക് മുന്നിൽ പറയേണ്ടി വരുമെന്നും…

Read More

24 മണിക്കൂറിനിടെ 42,015 പേർക്ക് കൂടി കൊവിഡ്; 3998 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3998 പേർ മരിക്കുകയും ചെയ്തു. ഇതിൽ 3509 മരണവും മഹാരാഷ്ട്രയിലാണ്. മുമ്പ് വിട്ടുപോയ മരണങ്ങൾ കൂടി പട്ടികയിൽ പുതുതായി കൂട്ടിച്ചേർത്തതിനാലാണ് പ്രതിദിന മരണസംഖ്യ ഉയർന്നത്. രാജ്യത്ത് ഇതിനോടകം 3,12,16,337 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം തുടർച്ചയായ മുപ്പതാം ദിവസവും രാജ്യത്തെ ടിപിആർ മൂന്ന് ശതമാനത്തിൽ താഴെ തുടരുകയാണ്. 24 മണിക്കൂറിനിടെ 36,977 പേർ രോഗമുക്തി നേടുകയും ചെയ്തു ഇതിനോടകം 3,03,90,687 പേർ രോഗമുക്തി…

Read More

പീഡനക്കേസ് ഒത്തുതീർക്കാൻ ഇടപെട്ടെന്ന് ആരോപണം; മന്ത്രി എ കെ ശശീന്ദ്രൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു

  എൻ സി പി നേതാവ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ് ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. ഇന്നലെ മന്ത്രി ഫോണിൽ മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകിയിരുന്നു എ കെ ശശീന്ദ്രനെ മുഖ്യമന്ത്രി വിളിപ്പിച്ചതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താൻ ഇടപെട്ടതെന്നും രണ്ട് പാർട്ടി നേതാക്കൾ തമ്മിലുള്ള വിഷയമായതിനാലാണ് ഇടപെട്ടതെന്നുമാണ് ശശീന്ദ്രൻ വിശദീകരണം നൽകിയത്.

Read More

ഡൽഹിയിൽ പക്ഷിപ്പനി ബാധിച്ച് 11കാരൻ മരിച്ചു; രാജ്യത്ത് എച്ച് 5 എൻ 1 മനുഷ്യരെ ബാധിക്കുന്നത് ഇതാദ്യം

  ഡൽഹിയിൽ പക്ഷിപ്പനി ബാധിച്ച് 11കാരൻ മരിച്ചു. ഹരിയാനയിൽ നിന്നുള്ള പതിനൊന്നുകാരനാണ് ഡൽഹി എയിംസിൽ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. രാജ്യത്ത് ഇതാദ്യമായാണ് മനുഷ്യരിൽ എച്ച് 5 എൻ 1 സ്ഥിരീകരിക്കുന്നത്. കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഹരിയാന സ്വദേശികളായ ആശുപത്രി ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് എയിംസ് അധികൃതർ അറിയിച്ചു. മറ്റ് വൈറസുകളെ അപേക്ഷിച്ച് ശക്തമാണ് എച്ച് 5 എൻ 1. അതേസമയം, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്…

Read More

ശശീന്ദ്രൻ കടുത്ത പ്രതിരോധത്തിൽ; രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

  പീഡന പരാതി ഒതുക്കിതീർക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം സജീവമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സഭയിൽ രാജി ആവശ്യപ്പെടുന്നതിനൊപ്പം തന്നെ പുറത്തും പ്രതിഷേധം ശക്തമാക്കും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രന് രാജിവെക്കേണ്ടതായി വന്നിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിലും ശശീന്ദ്രൻ വിവാദത്തിലേക്ക് വീണത് സർക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രിയോട് ശശീന്ദ്രൻ ഫോണിൽ വിശദീകരണം നൽകിയിരുന്നു….

Read More

കൊടുങ്ങല്ലൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 28 പവൻ മോഷ്ടിച്ചു

  കൊടുങ്ങല്ലൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവൻ സ്വർണം കവർന്നു. പ്രവാസിയായ ഷാനവാസിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ താഹയാണ് വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടതും വന്ന് പരിശോധിച്ചപ്പോൾ മോഷണം നടന്നതായി മനസ്സിലാക്കിയതും വീടിനകത്തെ അലമാരകളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ഓരോ പവൻ തൂക്കം വരുന്ന 23 സ്വർണ നാണയങ്ങളും അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ ബിസ്‌കറ്റുമാണ് മോഷണം പോയത്.

Read More

വയനാട് മേപ്പാടിയിൽ യുവതിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  വയനാട് മേപ്പാടിയിൽ വീട്ടമ്മയായ യുവതി ക്വാറി കുളത്തിൽ മരിച്ച നിലയിൽ. കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജുവാണ്(29) മരിച്ചത്. അമ്മക്ക് സുഖമില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പോകണമെന്ന് പറഞ്ഞാണ് ഞായറാഴ്ച ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയത്. കോഴിക്കോട് എത്തിയെന്നും മുറിയെടുത്ത് താമസിക്കുകയാണെന്നും സതീഷിനെ ഫോണിൽ വിളിച്ച് മഞ്ജു പറഞ്ഞിരുന്നു. തിങ്കളാഴ്ച ഡോക്ടറെ കണ്ട ശേഷം ഉച്ചയോടെ മടങ്ങുമെന്നും അറിയിച്ചു. ഇതിന് ശേഷം യുവതിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് സതീഷ് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിലാണ്…

Read More

മൂന്ന് ദിവസത്തെ ഇളവുകൾ തീർന്നു; സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക്

  ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം നൽകിയ ഇളവുകൾക്ക് ശേഷം സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക്. ലോക്ക് ഡൗൺ ഇളവുകൾ തത്കാലം നൽകേണ്ടതില്ലെന്ന തീരുമാനമാണ് ഇന്നലെ ചേർന്ന കൊവിഡ് അവലോകന യോഗം എടുത്തത്. വാരാന്ത്യ ലോക്ക് ഡൗണും തുടരും ബക്രീദിന് ഇളവ് നൽകിയതിനെ സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് ഇളവുകൾ തുടരേണ്ടതില്ലെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടത്. സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പന്ത്രണ്ടിന് അടുത്ത് എത്തിയിരുന്നു. മൂന്ന് ദിവസത്തെ ഇളവുകൾ കൊവിഡ്…

Read More

ബലി പെരുന്നാൾ പ്രമാണിച്ച് ഇന്ന് ഓഫീസിന് അവധിയാകയാൽ പ്രധാന വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കൂ.

ബലി പെരുന്നാൾ പ്രമാണിച്ച് ഇന്ന് ഓഫീസിന് അവധിയാകയാൽ പ്രധാന വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കൂ.   എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും മെട്രോ മലയാളം ദിനപത്രത്തിന്റെ ബലി പെരുന്നാള്‍ ആശംസകള്‍…   🌙عيد مبــــــــــــــــــــارك🌙    

Read More

ത്യാഗ സ്മരണകളുയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശം ഉയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍. ഇത്തവണയും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പെരുന്നാള്‍ നിസ്ക്കാരവും ബലിയറുക്കലും. ദേശത്തിന്‍റെ അതിര്‍വരമ്പുകള്‍ക്ക് വിടനല്‍കി വംശവും, ഭാഷയും, നിറവും പോലുള്ള സകല വേര്‍തിരിവുകളും ഇല്ലാതാക്കുന്ന ഹജ്ജ് കര്‍മ്മത്തിന്‍റെ പരിസമാപ്തിയാണ് വിശ്വാസിക്ക് ബലിപെരുന്നാള്‍. പ്രവാചകന്‍ ഇബ്രാഹിം ആത്മത്യാഗത്തിന്‍റെ അഗ്നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്‍റെ ആഘോഷാവിഷ്കാരം. ദൈവത്തിന്‍റെ കല്‍പ്പന പ്രകാരം മകന്‍ ഇസ്മായിലിനെ ബലി നല്‍കാന്‍ തയ്യാറായായ പ്രവാചകന്‍ ഇബ്രാഹിമിന്‍റെ ആത്മ സമര്‍പ്പണമാണ് ഈദുല്‍ അള്ഹയുടെ സന്ദേശം. കല്‍പ്പന അനുസരിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയോട്…

Read More