Headlines

Webdesk

വയനാട്ടിൽ 450 പേര്‍ക്ക് കൂടി കോവിഡ് 299 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.04

വയനാട് ജില്ലയില്‍ ഇന്ന് (20.07.21) 450 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 299 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.04 ആണ്. 443 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71938 ആയി. 67028 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4166 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3013 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 %

സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

സുപ്രിംകോടതിയുടെ വിമര്‍ശനം; സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവില്ല; വാരാന്ത്യ ലോക്ഡൗണ്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് കോര്‍കമ്മിറ്റിയോഗത്തിലാണ് തീരുമാനം. തല്‍ക്കാലം ഇളവുകളൊന്നും വേണ്ട എന്നാണ് തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ഡൗണ്‍ തുടരും. പെരുന്നാള്‍ പശ്ചാത്തലത്തില്‍ കച്ചവടക്കാരുരെ ആവശ്യപ്രകാരം ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ലോക് ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഡി കാറ്റഗറിയുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറക്കില്ല. ആവശ്യസര്‍വീസുകള്‍ മാത്രമെ ഡി കാറ്റഗറിയില്‍ ഉണ്ടാവൂ. ലോക് ഡൗണ്‍…

Read More

രണ്ടാം ഏകദിനം; ടോസ് ലങ്കയ്ക്ക്; സഞ്ജു വീണ്ടും പുറത്ത്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് ആതിഥേയര്‍ക്ക്.ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനത്തില്‍ കളിച്ച അതേ ടീമിനെയാണ് ഇന്ത്യ നിലനിര്‍ത്തിയത്. പരിക്കില്‍ നിന്ന് മോചിതനായ സഞ്ജു സാംസണ് ടീമില്‍ ഇടം നേടാനായില്ല. കഴിഞ്ഞ മല്‍സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ഇഷാന്‍ കിഷനെ ടീമില്‍ നിലനിര്‍ത്തിയതോടെയാണ് സഞ്ജുവിന്റെ അവസരം നഷ്ടമായത്. ശ്രീലങ്കന്‍ നിരയില്‍ ഇസുരു ഉദാനയെ പുറത്ത് നിര്‍ത്തി കസുന്‍ രജിതയെ ഉള്‍പ്പെടുത്തി.

Read More

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ 24 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തെക്കന്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക്പടിഞ്ഞാറ്, മധ്യപടിഞ്ഞാറ്, വടക്കന്‍ അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ ഇന്നു മുതല്‍ 24 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍…

Read More

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് തുടരും

  ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ യുഎഇയിലേക്കുള്ള യാത്ര വിലക്ക് തുടരും. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവീസ് ഉണ്ടാവില്ലെന്നാണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ അറിയിച്ചത്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ജൂലൈ 25വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. 31 വരെ സർവീസില്ലെന്ന് ഇത്തിഹാദ് എയർലൈൻസും വ്യക്തമാക്കി. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

Read More

ഫോൺ ചോർത്തലിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം; ഇരു സഭകളും നിർത്തിവെച്ചു

  ഫോൺ ചോർത്തൽ വിഷയം ഉന്നയിച്ച് പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ ബഹളം. ഇതെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും നിർത്തിവെച്ചു. രാജ്യസഭ 12 മണി വരെയും ലോക്‌സഭ 2 മണി വരെയുമാണ് നിർത്തിവെച്ചത്. സഭ സമ്മേളിച്ചപ്പോൾ തന്നെ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു വിഷയം ദേശീയ പ്രാധാന്യമുള്ളതാണെന്നും ചർച്ച വേണമെന്നും അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഇതിന് വഴങ്ങിയില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രവാക്യം മുഴക്കി…

Read More

സ്വന്തം പാര്‍ട്ടിയെ മോശമാക്കിയുള്ള സംസാരം; അഡ്വ. ജയശങ്കറെ സിപിഐയില്‍ നിന്ന് പുറത്താക്കി

  അഡ്വ. എ ജയശങ്കറെ സിപിഐയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. പാര്‍ട്ടി അംഗത്വം പുതുക്കുന്ന സമയത്ത് ജയശങ്കറുടേത് പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും സിപിഐയെയും എല്‍ഡിഎഫിനെയും മോശമാക്കുന്ന അഭിപ്രായ പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് നടപടി.

Read More

24 മണിക്കൂറിനിടെ 30,093 പേർക്ക് കൂടി കൊവിഡ്‌; 374 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,093 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. രാജ്യത്ത് ഇതുവരെ 3,11,74,322 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 374 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 42,254 പേർ രോഗമുക്തരാകുകയും ചെയ്തു. രാജ്യത്താകെ 4,14,482 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇതിനോടകം 3,30,53,710 പേർ രോഗമുക്തി നേടിയിട്ടുണ്ട് നിലവിൽ 4,06,130 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്ത് ഇതിനോടകം…

Read More

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: തർക്കം തുടരുമ്പോഴും യുഡിഎഫിൽ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശൻ

  ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സമ്മർദം തുടരുമ്പോഴും യുഡിഎഫിൽ ആശയക്കുഴപ്പമില്ലെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കുമുണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ് താൻ പറഞ്ഞ കാര്യങ്ങളെല്ലാം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങൾ ഉണ്ടാക്കാതെ പരിഹരിക്കാൻ കഴിയുമെന്നും സതീശൻ പറഞ്ഞു. ഇതിനിടെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ അവ്യക്തതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. യുഡിഎഫിന് ഒരു അഭിപ്രായമേയുള്ളുവെന്നും സുധാകരനും അവകാശപ്പെട്ടു.

Read More