Headlines

Webdesk

അശ്ലീല സിനിമാ നിർമാണം: ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ

അശ്ലീല സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയാണ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. കുന്ദ്രക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു കേസിലെ പ്രധാന പ്രതിയും രാജ് കുന്ദ്രയാണ്. ഈ വർഷം ഫെബ്രുവരിയിലാണ് കേസ് ഫയൽ ചെയ്തത്. അശ്ലീല സിനിമകൾ നിർമിക്കുകയും ഇവ മൊബൈൽ ആപ്പ് വഴി പ്രചരിപ്പിച്ചതിനുമാണ് കേസ്

Read More

കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയെ ചോദ്യം ചോദ്യം ചെയ്തത് നീണ്ട 12 മണിക്കൂർ നേരം

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരി കസ്റ്റംസ് ചോദ്യം ചെയ്തത് നീണ്ട 12 മണിക്കൂർ. ചോദ്യം ചെയ്യലിന് ശേഷം തില്ലങ്കേരിയെ കസ്റ്റംസ് വിട്ടയച്ചു. രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയ ആകാശ് തില്ലങ്കേരിയെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. സ്വർണക്കള്ളക്കടത്തിൽ ആകാശ് തില്ലങ്കേരിക്കുള്ള പങ്ക് സംബന്ധിച്ച് അർജുൻ ആയങ്കിയും മുഹമ്മദ് ഷാഫിയും അടക്കമുള്ളവർ മൊഴി നൽകിയിരുന്നു. അർജുൻ ആയങ്കി സ്വർണം പിടിച്ചു പറിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ആകാശിന് അറിയുമായിരുന്നുവെന്ന് കസ്റ്റംസ് പറയുന്നു അതേസമയം അർജുൻ ആയങ്കിയുടെ…

Read More

കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയെ ചോദ്യം ചോദ്യം ചെയ്തത് നീണ്ട 12 മണിക്കൂർ നേരം

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരി കസ്റ്റംസ് ചോദ്യം ചെയ്തത് നീണ്ട 12 മണിക്കൂർ. ചോദ്യം ചെയ്യലിന് ശേഷം തില്ലങ്കേരിയെ കസ്റ്റംസ് വിട്ടയച്ചു. രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയ ആകാശ് തില്ലങ്കേരിയെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. സ്വർണക്കള്ളക്കടത്തിൽ ആകാശ് തില്ലങ്കേരിക്കുള്ള പങ്ക് സംബന്ധിച്ച് അർജുൻ ആയങ്കിയും മുഹമ്മദ് ഷാഫിയും അടക്കമുള്ളവർ മൊഴി നൽകിയിരുന്നു. അർജുൻ ആയങ്കി സ്വർണം പിടിച്ചു പറിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ആകാശിന് അറിയുമായിരുന്നുവെന്ന് കസ്റ്റംസ് പറയുന്നു അതേസമയം അർജുൻ…

Read More

ബക്രീദ് ഇളവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്

  ബക്രീദ് പ്രമാണിച്ച് കേരളത്തിലെ കടകൾ തുറക്കുന്നതിന് നൽകിയ ഇളവുകൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്. നൽകിയ ഇളവുകൾ സംബന്ധിച്ച സത്യവാങ്മൂലം സർക്കാർ കോടതിയിൽ നൽകിയിട്ടുണ്ട്. ചില മേഖലകളിൽ കടകൾ തുറക്കാൻ മാത്രമാണ് ഇളവെന്നും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ഇതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന…

Read More

വയനാട്ടിലെ അമ്പലവയലിലെ പെരുമ്പാടി കുന്നിൽ സ്വകാര്യ ബസുടമ വിഷം അകത്ത് ചെന്ന് മരിച്ചു

വയനാട്ടിലെ അമ്പലവയലിലെ പെരുമ്പാടി കുന്നിൽ സ്വകാര്യ ബസുടമ വിഷം അകത്ത് ചെന്ന് മരിച്ചു. അബലവയൽ കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി.സി. രാജമണി ( 48) ആണ് മരിച്ചത്. വീടിന് സമീമത്തെ തോട്ടത്തിൽ വിഷം ഉള്ളിൽ ചെന്ന് അവശ നിലയിലായ രാജ മണിയെ നാട്ടുകാർ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാത്രിയോടെ മരിച്ചു. കടൽമാട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. കോവിഡ് മൂലം ബസ്സിന്റെ ഓട്ടം നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന്…

Read More

പ്രതിപക്ഷത്തിന് സ്ത്രീവിരുദ്ധ മനോഭാവം, സത്യപ്രതിജ്ഞ ചെയ്തവരില്‍ ഒ.ബി.സി വിഭാഗവും, കര്‍ഷകരുടെ മക്കളും: നരേന്ദ്ര മോദി

  ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. ആദ്യദിനം തന്നെ ലോക്സഭ പ്രതിപക്ഷ ബഹളത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി പുതുതായി നിയമിതരായ കേന്ദ്രമന്ത്രിമാരെ സഭയില്‍ പരിചയപ്പെടുത്തുന്നത് തടസപ്പെടുത്തിയാണ് പ്രതിപക്ഷ എം.പിമാര്‍ നിയമസഭയിൽ ബഹളമുണ്ടാക്കിയത്. പുതിയ കേന്ദ്രമന്ത്രിമാരിൽ കൂടുതല്‍ സ്ത്രീകളും, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാ​ഗത്തില്‍ നിന്നുളള അം​ഗങ്ങളുമാണ്. അവർ മന്ത്രിമാരാകുന്നത് ചിലര്‍ക്ക് ദഹിക്കുന്നില്ലെന്ന് തോന്നുന്നതായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതില്‍ എല്ലാവര്‍ക്കും അഭിമാനം ഉണ്ടാകണം. സത്യപ്രതിജ്ഞ ചെയ്തവരില്‍ ചിലര്‍ ഒ.ബി.സി വിഭാ​ഗത്തില്‍ നിന്നുളളവരും…

Read More

സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു. 41 വയസുള്ള തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനിക്കും, 31 വയസുള്ള കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ക്കുമാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും സിക വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 37 പേർക്കാണ് സിക വൈറസ് ബാധിച്ചത്. നിലവിൽ ഏഴ് പേരാണ് രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

Read More

കച്ചവടക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി മിഠായിത്തെരുവില്‍ വഴിയോര കച്ചവടത്തിന് അനുമതി നൽകി പോലീസ്

കോഴിക്കോട്: മിഠായിത്തെരുവില്‍ കോര്‍പ്പറേഷന്റെ അനുമതിയുള്ള വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താമെന്ന് വ്യക്തമാക്കി പോലീസ്. വഴിയോര കച്ചവടത്തിനായി 36 കേന്ദ്രങ്ങള്‍ കോര്‍പ്പറേഷന്‍ മാര്‍ക്ക് ചെയ്ത് നല്‍കും. കോര്‍പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മിഠായിത്തെരുവില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചെങ്കിലും വഴിയോരക്കച്ചവടം അനുവദിക്കില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതിനു പിന്നാലെ ഇന്ന് കച്ചവടക്കാരും പോലീസും തമ്മില്‍ വലിയ രീതിയിൽ തര്‍ക്കവും സംഘര്‍ഷും ഉണ്ടായി. ലൈസന്‍സുള്ള നൂറിലേറെ വഴിയോര കച്ചവടക്കാരെ കച്ചവടം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം….

Read More

മങ്കി ബി വൈറസ് ബാധിച്ച് ചൈനയിൽ വെറ്ററിനറി ഡോക്ടർ മരിച്ചു

കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയിൽ ഒരാൾ മരിച്ചു. വെറ്ററിനറി ഡോക്ടറാണ് മരിച്ചത്. കുരങ്ങുകളെ പരിശോധിച്ചപ്പോൾ വൈറസ് ഡോക്ടറെ ബാധിച്ചതാകാമെന്നാണ് സൂചന. മെയ് 27നായിരുന്നു ഡോക്ടർ വൈറസ് ബാധയേറ്റ് മരിച്ചത്. കുരങ്ങിന്റെ സ്രവവുമായി നേരിട്ട് സമ്പർക്കം വരുമ്പോഴോ കടിയേൽക്കുമ്പോഴോ ആണ് വൈറസ് ബാധയുണ്ടാകുക. വൈറസ് ബാധിച്ച് ഒരുമാസത്തിനുള്ളിലാണ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുക. പനി, വിറയൽ, പേശിവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണം. ഹെർപസ് ബി, ഹെർപസ് വൈറസ് സിമിയെ എന്ന പേരിലും ഇവ…

Read More

ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ: വയനാട് ജില്ലയില്‍ നിന്നും 601 പേര്‍ പരീക്ഷയെഴുതും

  ഈ മാസം 26 ന് നടക്കുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയ്ക്ക് ജില്ലയില്‍ നിന്നും 601 പേര്‍ പരീക്ഷയെഴുതും. ഇതില്‍ പ്ലസ് വണ്‍ , പ്ലസ് ടു തലത്തില്‍ ഫൈനല്‍ പരീക്ഷയും നടക്കും. പ്ലസ്ടുവിന് 290 പേരും പ്ലസ് വണ്ണിനു 311 പേരുമാണ് പരീക്ഷക്ക് ഇരിക്കുന്നത്. ഇതില്‍ 157 പുരുഷന്മാരും 444 സ്ത്രീകളുമാണ് പരീക്ഷയെഴുതുന്നത്. 147 എസ് ടി പഠിതാക്കളും, 28 എസ് സി പഠിതാക്കളും 2 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പഠിതാക്കളും 7 ഭിന്നശേഷി പഠിതാക്കളും പരീക്ഷ…

Read More