Headlines

Webdesk

പെരിന്തൽമണ്ണയിൽ കൊവിഡ് ബാധിതതക്ക് നേരെ പീഡനശ്രമം; ആംബുലൻസ് അറ്റൻഡർ അറസ്റ്റിൽ

  മലപ്പുറം പെരിന്തൽമണ്ണയിൽ കൊവിഡ് ബാധിതക്ക് നേരെ പീഡന ശ്രമം. സ്‌കാനിംഗിനായി കൊണ്ടുപോകുന്നതിനിടെയാണ് സ്വകാര്യ ആശുപത്രിയിലെ അറ്റൻഡർ യുവതിയെ ഉപദ്രവിച്ചത്. പ്രതിയായ പുലാമന്തോൾ സ്വദേശി ശങ്കരമംഗലം വീട്ടിൽ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രിൽ 27നാണ് 38കാരിയായ വണ്ടൂർ സ്വദേശിനിയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് സ്‌കാനിംഗിനായി കൊണ്ടുപോയത്. അപ്പോഴാണ് പീഡനശ്രമം നടന്നത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു യുവതി. ഇതിനാൽ പ്രതികരിക്കാൻ പോലും സാധിച്ചിരുന്നില്ല കൊവിഡ് മുക്തയായ ശേഷം ഡോക്ടറോടാണ് യുവതി വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഡോക്ടർ പോലീസിനെ…

Read More

മുൻ കേന്ദ്രമന്ത്രിയും കേരളാ ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു

  മുൻ കേന്ദ്രമന്ത്രിയും കേരളാ ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു. കൊവിഡ് ബാധിച്ച് ഇന്നലെ രാത്രി അമൃത്സറിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 99 വയസ്സായിരുന്നു. 2004-2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണറായിരുന്നു 1972, 1980 തുടങ്ങി 1999 വരെയുള്ള വർഷങ്ങളിൽ പാർലമെന്റ് അംഗമായിരുന്നു. 1982 മുതൽ 1984 വരെ പഞ്ചാബ് പിസിസി അധ്യക്ഷനായും പ്രവർത്തിച്ചു. 1991ൽ എഐസിസി ജനറൽ സെക്രട്ടറിയായി.

Read More

സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്; തിങ്കളാഴ്ച കട അടച്ചിടും

സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. കൊവിഡ് ബാധിച്ച് മരിച്ച റേഷൻ കടക്കാരുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ടാണ് സമരം റേഷൻ വ്യാപാരികൾക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണന നൽകണം. അവരുടെ ആശ്രിതർക്കും വാക്‌സിൻ ഉറപ്പാക്കണമെന്നും വ്യാപാരികൾ പറയുന്നു. 22 റേഷൻ കട ജീവനക്കാർ കൊവിഡ് ബാധിച്ച് മരിച്ചു. ആയിരക്കണക്കിന് റേഷൻ വ്യാപാരികളും ജീവനക്കാരും കൊവിഡ് ബാധിതരായെന്നും റേഷൻ വ്യാപാരികളുടെ സംഘടന പറയുന്നു ഒരു ദിവസം 150ഓളം ആളുകളാണ് റേഷൻ വാങ്ങാനെത്തുന്നത്. ബയോമെട്രിക്…

Read More

ഇടുക്കി മലങ്കര, കല്ലാർകുട്ടി ഡാമുകൾ തുറന്നു; ചീന്തലാറ്റിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരുക്ക്

ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിൽ കല്ലാർകുട്ടി, മലങ്കര ഡാമുകൾ തുറന്നു. കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ രണ്ട് അടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ഇടുക്കിയിൽ വ്യാപക നാശനഷ്ടമാണ് ശക്തമായ മഴയിലും കാറ്റിലുമുണ്ടായത്. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദേശീയ ദുരന്തനിവാരണ സേനാ ടീമുകളുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം നടക്കുകയാണ്. ഉടുമ്പൻചോലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചീന്തലാറ്റിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക്…

Read More

കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നു

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരുന്നു. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. കൊവിഡ് സാഹചര്യവും വാക്‌സിനേഷൻ നടപടികളും സംസ്ഥാനങ്ങളിലെ പ്രകൃതി ക്ഷോഭ സാഹചര്യവും യോഗത്തിൽ വിഷയമാകും അതേസമയം രാജ്യത്തെ വാക്‌സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ചർച്ച നടത്തും. സ്പുട്‌നിക് വാക്‌സിൻ അടുത്താഴ്ച വിതരണത്തിന് എത്തുന്നതോടെ വാക്‌സിൻ ക്ഷാമത്തിൽ പരിഹാരമാകുമെന്നാണ് കരുതുന്നത്. കൊവിഡ് വ്യാപനത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി…

Read More

പത്തനംതിട്ടയിലെ കല്ലൂപ്പാറയിലും തുമ്പമണിലും പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ

പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളിൽ ഗുരുതര പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജലകമ്മീഷൻ വിലയിരുത്തിയത്. പത്തനംതിട്ട മണിമല, അച്ചൻകോവിൽ നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. കല്ലൂപ്പാറ എന്ന സ്ഥലത്ത് അപകടനിലയ്ക്ക് മുകളിലാണ് മണിമലയാർ ഒഴുകുന്നത്. അച്ചൻകോവിലാറും തുമ്പമൺ എന്ന പ്രദേശത്ത് കൂടി അപകടനിലക്ക് മുകളിലൂടെ ഒഴുകുകയാണ്

Read More

വലിയതുറ കടൽപ്പാലത്തിൽ വിള്ളൽ; പാലം ചരിഞ്ഞ നിലയിൽ

  തിരുവനന്തപുരം വലിയതുറ കടൽപ്പാലത്തിൽ വിള്ളൽ. പാലത്തിന്റെ ഒരു ഭാഗം താഴ്ന്ന നിലയിലാണ്. കടൽപ്പാലം ചെരിഞ്ഞാണ് നിൽക്കുന്നത്. അപകടസാധ്യതയുള്ളതിനാൽ ഗേറ്റ് പൂട്ടി. പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. ടൗട്ടി ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമാണ്. തൃശ്ശൂരിൽ തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളിൽ കടലാക്രമണമുണ്ടായി. നൂറിലധികം വീടുകളിൽ വെള്ളം കയറി. ചാവക്കാട്, കൊടുങ്ങല്ലൂർ മേഖലകളിലും കടൽക്ഷോഭം രൂക്ഷമാണ്. കാസർകോട് മുസോടി കടപ്പുത്തെ മൂന്ന് വീടുകൾ കടൽക്ഷോഭത്തിൽ തകർന്നു. എറണാകുളം ചെല്ലാനത്ത് നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

Read More

ആലപ്പുഴയിൽ വയോധികൻ വെള്ളക്കെട്ടിൽ വീണുമരിച്ചു

  ആലപ്പുഴ ചെന്നിത്തല പാടത്ത് കൊയ്തിട്ടിരുന്ന കറ്റകൾ എടുക്കാൻ പോയ വയോധികൻ വെള്ളക്കെട്ടിൽ വീണുമരിച്ചു. ചെന്നിത്തല പഞ്ചായത്ത് പതിനാറാം വാർഡിലെ പുതുവൽ എം കൃഷ്ണൻകുട്ടിയെന്ന 83കാരനാണ് മരിച്ചത്. പാടത്ത് കൊയ്തിട്ടിരുന്ന കറ്റകൾ എടുക്കാൻ വള്ളത്തിൽ പോകവെ ദേഹാസ്വാസ്ഥ്യമുണ്ടായി വെള്ളത്തിൽ വീഴുകയായിരുന്നു. സമീപവാസികളെത്തി കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Read More

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

  അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടി ചുഴലിക്കാറ്റിനെ തുടർന്ന് അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാശ് വീശാനാണ് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട് ടൗട്ടി ചുഴലിക്കാറ്റ് ശക്തിയാർജിച്ചതിന് ശേഷം വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഓടെ ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മലപ്പുറം, കോഴിക്കോട്,…

Read More

24 മണിക്കൂറിനിടെ 3.26 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3890 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,43,72,907 ആയി ഉയർന്നു 3890 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 2,66,207 പേരാണ് ഇന്ത്യയിൽ ഇതിനോടകം കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 3,53,299 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി 2,04,32,898 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവിൽ 36,73,802 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 18.04 കോടി…

Read More